മുലയൂട്ടൽ വാരാചരണം മൂന്നിയൂരിൽ ബോധവൽക്കരണ ക്ലാസും പോഷകാഹാര പ്രദർശനവും സംഘടിപ്പിച്ചു

മൂന്നിയൂർ: ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി അഡീഷണൽ ഐ. സി. ഡി. എസ്. തിരൂരങ്ങാടിയുടെ ആഭിമുഖ്യത്തിൽ മൂന്നിയൂരിൽ അനീമിയ ബോധവൽക്കരണ ക്ലാസും പോഷകാഹാര പ്രദർശനവും സംഘടിപ്പിച്ചു.മൂന്നിയൂർ പഞ്ചായത്ത് പതിനാലാം വാർഡിലെ കളത്തിങ്ങൽ പാറ 143ാം നമ്പർ അംഗൻവാടിയിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പരിപാടി വാർഡ് മെമ്പർ എൻ. എം. റഫീഖ് ഉൽഘാടനം ചെയ്തു. അഷ്റഫ് കളത്തിങ്ങൽ പാറ അദ്ധ്യക്ഷ്യം വഹിച്ചു. ഐ. സി. ഡി. എസ്. സൂപ്പർ വൈസർ ഹഫ്സത്ത് അടാട്ടിൽ,എം. എൽ.എച്ച്. പി. രേഷ്മി സിസ്റ്റർ,ജെ. പി. എച്ച്. എൻ. സഫ്ന സിസ്റ്റർ ക്ലാസെടുത്തു. പി.കെ. കുഞ്ഞി മുഹമ്മദ് ഹാജി, വി. പി. ചെറീദ്, വി.പി. മുജീബ് പ്രസംഗിച്ചു. അംഗൻവാടി ടീച്ചർ മഞ്ജുള സ്വാഗതവും ആശാ വർക്കർ നിജിത നന്ദിയും പറഞ്ഞു.മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി നടന്ന ക്വിസ് മൽസരത്തിൽ ഫാത്തിമ ഹനാൻ ഒന്നാം സ്ഥാനവും ഷിജി ബിനീഷ് രണ്ടാം സ്ഥാനവും സുമയ്യ സജ്ജാദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പോഷകാഹാര പ്രദർശനത്തിൽ ഫാത്തിമ ഹനാൻ ഒന്നാം സ്ഥാനവും നജ്മ ജബ്ബാർ രണ്ടാം സ്ഥാനവും നൂറുൽ ഹന മൂന്നാം സ്ഥാനവും നേടി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇