തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽനേത്ര രോഗ വിഭാഗത്തിൽ പുതിയ ഡോക്ടർ ചാർജെടുത്തു

.തിരൂരങ്ങാടി: ഗവ: താലൂക്ക് ആശുപത്രിയിൽ നേത്ര രോഗ വിഭാഗത്തിൽ പുതിയ ഡോക്ടർ ചാർജെജടുത്തു. നേത്ര രോഗ വിദഗ്ധൻ ഡോ: മാലിക്കാണ് ഇന്ന് മുതൽ ചാർജ് എടുത്തിരിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന ഡോക്ടർ സ്ഥലം മാറി പോയതിനെ തുടർന്ന് ഒരു മാസത്തോളമായി നേത്ര രോഗ വിഭാഗത്തിൽ ഡോക്ടറില്ലായിരുന്നു. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഒ.പി യിലും തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഓപ്പറേഷൻ വിഭാഗത്തിലും ഡോക്ടറുടെ സേവനം ലഭ്യമാവുമെന്ന് ആശുപത്രി സുപ്രണ്ട് ഡോ: പ്രഭുദാസ് അറിയിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

അഷ്റഫ് കളത്തിങ്ങൽ പാറ