മീനടത്തൂർ ഗവ.ഹൈസ്ക്കുളിന്5 കോടിയുടെ പുതിയ കെട്ടിടം നിർമിക്കും.മന്ത്രി വി.അബ്ദുറഹിമാൻ

താനൂർ : ദ്വിശതാബ്ദി ആഘോഷിക്കുന്ന മിനടത്തൂർ ഗവ: ഹൈസ്ക്കൂളിന് 5 കോടിയുടെ പുതിയ കെട്ടിടം നിർമ്മിക്കുമെന്ന് കായിക ,ന്യുന പക്ഷക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻപറഞ്ഞു. സ്കൂളിലെപൂർവ്വ വിദ്യാർത്ഥി സംഗമം”പറയാൻ ബാക്കി വെച്ചത് ” ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹംസ്കൂളിന്റെ ഇരുന്നുറ് വർഷ ചരിത്ര പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കിയമലയാള സർവ്വകലാശാലഅസോസിയേഷൻസെക്രട്ടറി അഞ്ജലി കൃഷ്ണയുടെ പഠന റിപ്പോർട്ട് മന്ത്രിക്ക് സമർപ്പിച്ചു.സ്കൂളിൽ നിന്നും വിരമിച്ച അധ്യാപകരെയുംദ്വിശതാബ്ദി ലോഗോ തയ്യാറാക്കിയ ചിത്രകാരൻ അസ്ലം തിരൂരിനെയും ചടങ്ങിൽ മന്ത്രി ആദരിച്ചു.മലയാള സർവ്വകലാശാല ചരിത്ര വിഭാഗം മേധാവി ഡോ. മഞ്ജുഷ ആർ.വർമ്മ മുഖ്യപ്രഭാഷണം നടത്തി.വേങ്ങര മലബാർ കോളെജ് ഓഫ് അഡ്വാൻസ് സ്‌റ്റഡിസിലെ അസി: ഫ്രൊഫ:.അബ്ദുറഹിമാൻ കറുത്തേടത്ത്മോട്ടിവേഷൻ ക്ലാസ് നടത്തി.ചടങ്ങിൽ എൻ.പി അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു.താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്കെ. സൽമത്ത് ,ജില്ലാ പഞ്ചായത്ത് അംഗം വി.കെ.എം ഷാഫി, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.വി. സിനി, അംഗം നുസ്റത്ത് ബാനു,പ്രധാനാധ്യാപിക മേഴ്സി ജോർജ് , ഹംസ മീനടത്തൂർ, ഉബൈദുള്ള താനാളൂർ, പി.ശങ്കരൻ,കെ.മുഹമ്മദ് കുട്ടി,പരമേശ്വരൻ പിള്ള ,പി.കുഞ്ഞി മുഹമ്മദ്,കെ.പി. മറിയം , ഷരീഫ് ബാവ ഹാജി പി. അസ്ഹർ എന്നിവർ സംവാരിച്ചു.വൈകിട്ട് നടന്ന സാംസ്കാരിക സമ്മേളനം കേരള ഫോക് ലോർ അകാഡമി അംഗം ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു.ഗായിക സമിത റഹ്മാൻ ,ഡോ.ടി.കെ.അബ്ദുറഹ്മാൻ ,മുജീബ് താനാളൂർ, കെ.പി. ശിഹാബ്, ടി.സമീർ, എം. നൗഷാദ്പി.പി.എം.ബഷീർ എന്നിവർ സംസാരിച്ചു.തുടർന്ന് പൂർവ്വ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും വോയ്സ് ഓഫ് മലബാർ ഒരുക്കിയ സംഗീത വിരുന്നും അരങ്ങേറി..മീനടത്തൂർ ഗവ.ഹൈസ്ക്കുൾ പൂർവ്വ വിദ്യാർത്ഥി സംഗമംമന്ത്രി വി.അബ്ദുറഹ്മാൻഉദ്ഘാടനം ചെയ്യുന്നു. മലയാള സർവ്വകലാശാലാ ചരിത്ര വിഭാഗം തയ്യാറാക്കിയ മീനടത്തൂർഗവ: ഹൈസ്കൂൾചരിത്ര റിപ്പോർട്ട് അധികൃതർ മന്ത്രി വി.അബ്ദുറഹിമാന് സമർപ്പിക്കുന്നു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
റിപ്പോർട്ട്
ബാപ്പു വടക്കേ യിൽ
+91 93491 88855
