തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽഡയാലിസിസ് സെന്റർ പുതിയ ബ്ലോക്ക്ഉദ്ഘാടനം ചെയ്തു.


തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പുതിയ ബ്ലോക്കിലേക്ക് മാറ്റിയ ഡയാലിസിസ് സെന്റർ കെ.പി. എ. മജീദ് എം.എൽ. എ. ഉദ്ഘാടനം ചെയ്തു.പഴയ ഡയാലിസിസ് സെന്റർ പ്രവർത്തിച്ചിരുന്ന ബിൽഡിംഗിൽ കൂടുതൽ മെഷീനുകൾ സ്ഥാപിക്കാൻ പറ്റാത്ത അസൗകര്യവും ആശുപത്രി വിപുലീകരണത്തി ന്റെ ഭാഗമായി അടുത്ത് തന്നെ പഴയ കെട്ടിടം പൊളിക്കാനിരിക്കുന്നതുമാണ് പുതിയ ബ്ലോക്കിലേക്ക് സെൻറർ മാറ്റിയത്. പുതിയ ബ്ലോക്കിൽ 25 ഓളം മെഷീനുകൾ സ്ഥാപിക്കാൻ കഴിയും.ആശുപത്രിയിൽ നടന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഇഖ്ബാൽ കല്ലുങ്ങൽ ,സോനാ രതീഷ്, സി.പി. സുഹ്റാബി, അഹമ്മദ് കുട്ടി കക്കടവത്ത്, അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, പി.കെ. അബ്ദുൽഅസീസ്, എം. മനോജ് കുമാർ, എം. അബ്ദുറഹിമാൻ കുട്ടി, എം.പി. ഇസ്മായിൽ, കെ. മൊയ്തീൻ കോയ, ശ്രീരാഗ് മോഹൻ, സിദ്ധീഖ് പനക്കൽ, വി.പി. കുത്താമു, മലയിൽ പ്രഭാകരൻ, സി.പി. ലത്തീഫ്, കെ. രത്നാകരൻ, ഡോ: ഹാഫിസ് റഹ്മാൻ പ്രസംഗിച്ചു. സി.പി. ഇസ്മായിൽ സ്വാഗതവും ലീജ എസ്. ഖാൻ നന്ദിയും പറഞ്ഞു
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
.അഷ്റഫ് കത്തിങ്ങൽ പാറ