അഷ്ടേദോ അഖാഡ’ മത്സരത്തിൽ താനൂർ സ്വദേശിക്ക് സ്വർണ്ണം

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

താനൂർ: ഇന്ത്യൻ ആയോധനകലയായ ‘അഷ്ടേദോ അഖാഡ’യിൽ താനൂർ സ്വദേശിയായ വിദ്യാർത്ഥി സ്വർണം കരസ്ഥമാക്കി.അരിയല്ലൂർ മാധവാനന്ദ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ ഹംദ് പിലാശ്ശേരിയാണ് സ്വർണ്ണം നേടിയത്. സ്കൂളിലെ കായികാധ്യാപകനായ നിതീഷിന്റെ നേതൃത്വത്തിലുള്ള സംഘം ഒട്ടേറെ മെഡലുകൾ കരസ്ഥമാക്കി.മഹാരാഷ്ട്രയിലെ സതാരയിൽ വെച്ച് ദേശീയാടിസ്ഥാനത്തിൽ നടന്ന മത്സരത്തിലാണ് കേരളത്തെ പ്രതിനിധീകരിച്ച് സ്വർണ്ണം ലഭിച്ചത്. താനൂരിലെ പിലാശേരി താഹ-നാസിയ ദമ്പതികളുടെ മൂന്നാമത്തെ മകനാണ്.