2 .450 കിലോഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശി പരപ്പനങ്ങാടി റെയ്ൽവേ സ്റ്റേഷൻ പരിസരത്തുനിന്നും പോലീസിന്‍റെ പിടിയില്‍ …*

ബംഗാളിൽ നിന്നും കേരളത്തിലേക്ക് ട്രയിന്‍ മാര്‍ഗ്ഗം കടത്തിയ കഞ്ചാവുമായി ബംഗാൾ സ്വദേശി പരപ്പനങ്ങാടിയിൽ പിടിയില്‍. വെസ്റ്റ് ബംഗാളിലെ ഭിർഭം ജില്ലയിലെ ദെബാഗ്രാം സ്വദേശി ബിനോദ് ലെറ്റിനെയാണ് പരപ്പനങ്ങാടി എസ് ഐയുംസംഘവും അറസ്റ്റ് ചെയ്തത്.ബംഗാളിലെ ഭിർഭം എന്ന സ്ഥലത്ത് നിന്നും ട്രയിന്‍മാര്‍ഗ്ഗം കേരളത്തിലേക്ക് അന്യസംസ്ഥാന തൊഴിലാളികൾ വ്യാപകമായി കഞ്ചാവ് എത്തിച്ചുകൊടുക്കുന്നതായും ഇവ അന്യസംസ്ഥാന തൊഴിലാളികളുടെ കോട്ടേഴസുകൾ കേന്ദ്രീകരിച്ചും മറ്റും വ്യാപകമായി വിൽപ്പന നടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നതായി മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെഅടിസ്ഥാനത്തില്‍ താനൂർ ഡിവൈഎസ്പി വി വി ബെന്നി, പരപ്പനങ്ങാടി സി.ഐ. കെ ജെ ജിനേഷ്, പരപ്പനങ്ങാടി എസ് ഐ അരുൺ എന്നിവരുടെ നേതൃത്വത്തില്‍ താനൂർ ഡാന്‍സാഫ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പരപ്പനങ്ങാടി ബസ്റ്റാൻഡ് പരിസരത്ത് വച്ച് അറസ്റ്റ് ചെയ്തത്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇