തീരദേശ ഹൈവേ രണ്ടാം റീച്ചിലെ ജനപ്രതിനിധികളുടേയും ഭൂ ഉടമകളുടേയും യോഗം ബഹു. മന്ത്രി ശ്രീ. വി. അബ്ദുറഹിമാന്റെ അധ്യക്ഷതയിൽ ചേർന്നു

. 7.9 KM ദൂരത്തിൽ ഉണ്യാൽ മുതൽ മുഹയുദ്ദീൻ പള്ളി വരെയുള്ള റീച്ചിലെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഉയർന്ന സംശയങ്ങൾ ദൂരീകരിക്കുന്നതിനാണ് യോഗം ചേർന്നത്. തൽപര കക്ഷികളുടെ കുപ്രചരണത്തിൽ കുടുങ്ങാതെ നാടിന്റെ വികസനത്തിൽ എല്ലാവരും സഹകരിക്കണമെന്ന് ബഹു. മന്ത്രി അഭ്യർത്ഥിച്ചു. തീരദേശ ഹൈവേ സ്ഥലമേറ്റെടുപ്പിന് പ്രഖ്യാപിച്ചിട്ടുള്ള പ്രത്യേക പാക്കേജ് മന്ത്രിയും NH ഡപ്യൂട്ടി കളക്ടറും വിശദീകരിച്ചു. അലൈൻമെന്റ് സംബന്ധിച്ച പഠനം നടത്തിയ നാറ്റ്പാക്കും, ഐഡാക്കും സമർപ്പിച്ച റോഡിന്റെ രൂപരേഖ സംബന്ധിച്ച പ്രദേശവാസികളുടെ അഭിപ്രായങ്ങൾ ചർച്ചചെയ്യുന്നതിന് വെവ്വേറെ യോഗങ്ങൾ ചേരാനും ഇന്നത്തെ യോഗത്തിൽ തീരുമാനമായി. താനൂർ വ്യാപാരഭവനിൽ ചേർന്ന യോഗത്തിൽ മന്ത്രി. ശ്രീ.വി. അബ്ദു റഹിമാനു പുറമെ നഗരസഭാ ചെയർമാൻ, നിറമരുതൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, നഗരസഭയിലേയും, പഞ്ചായത്തിലേയും അംഗങ്ങൾ, തിരൂർ RDO, NH ഡെപ്യൂട്ടി കളക്ടർ Dr. അരുൺ , LR ഡപ്യൂട്ടി കളക്ടർ അൻവർ സാദത്ത്, KRFB ഉദ്യോഗസ്ഥർ, എന്നിവരും പങ്കെടുത്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇