നവകേരള സദസിന്റെ ഭാഗമായി താനൂർ മണ്ഡലത്തിലെ വിവിധ വിളകൾ കൃഷി നടത്തുന്ന കർഷകരുടെ യോഗം ചേർന്നു

നവകേരള സദസിന്റെ ഭാഗമായി താനൂർ മണ്ഡലത്തിലെ വിവിധ വിളകൾ കൃഷി നടത്തുന്ന കർഷകരുടെ യോഗം ചേർന്നു. മണ്ഡലത്തിലെ മുഴുവൻ കൃഷി ഭവനുകളിലേയും കർഷക കൂട്ടായമാ ഭാരവാഹികൾ പങ്കെടുത്തു. നവകേരള സദസിന്റെ ഭാഗമായി ബഹു. മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും മറ്റ് സെക്രട്ടറിമാരും മണ്ഡലത്തിൽ എത്തുമ്പോൾ കാർഷിക മേഖലയിലെ വിഷയങ്ങൾ അവരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനാവശ്യമായ കാര്യങ്ങൾ ഓരോ കൃഷി ഭവനുകൾക്കു കീഴിലും വിപുലമായ യോഗങ്ങൾ ചേർന്ന് ചർച്ച ചെയ്ത് തീരുമാനമെടുക്കുന്നതിന് യോഗം തീരുമാനിച്ചു., നവകേരള സദസിൽ മണ്ഡലത്തിലെ മുഴുവൻ കർഷകരേയും പങ്കെടുപ്പിക്കുമെന്നും യോഗം തീരുമാനിച്ചു. താനൂർ ഗവൺമെന്റ് . ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് ചേർന്ന യോഗം ബഹു. ന്യൂനപക്ഷ ക്ഷേമ, കായിക, ഹജജ് വഖഫ് റെയിൽവേ വകുപ്പ് മന്ത്രി ശ്രീ. വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ താനാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മല്ലിക ടീച്ചർ അധ്യക്ഷയായി. താനാളൂർ വൈസ് പ്രസിഡന്റ് വി. അബ്ദുൾ റസാക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ,ബ്ലോക് കൃഷി ഓഫീസർ ബാബു സക്കീർ , വിവിധ കൃഷി ഓഫീസർമാർ, കർഷക കൂട്ടായ്മ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇