കർഷകർക്കായി താനാളൂരിൽ കിസാൻ മേള സംഘടിപ്പിക്കുന്നു

കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി കർഷകർക്കായി താനാളൂരിൽ കിസാൻ മേള സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഞായർ കാലത്ത് 10.00 മുതൽ വൈകീട്ട് 6.30 വരെ താനാളൂർ കെ.പുരം എസ്.എം.യു.പി സ്ക്കൂളിൽ വെച്ച് നടക്കുന്ന മേളയുടെ ഉദ്ഘാടനം കായിക, വഖഫ് , ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കും. വിവിധ കാർഷിക വിളകൾ, നടീൽ വസ്തുക്കൾ, ജൈവ വളങ്ങൾ, ജൈവ കീടനാശിനികൾ, കാർഷിക മൂല്യവർദ്ധിത ഉൽപന്നങ്ങൾ, ഭക്ഷ്യമേളകൾ തുടങ്ങിയവയുടെ പ്രദർശനവും കാർഷിക ക്ലിനിക്ക് , തേനീച്ച കൃഷി, മത്സ്യകൃഷി, മറ്റു നവീന കൃഷി രീതികൾ എന്നിവയെ പരിചയപ്പെടുത്തൽ, കുടുംബശ്രീ ഉൽപ്പന്നങ്ങൾ, ഫുഡ് കോർട്ട്, കാർഷിക എക്സിബിഷൻ തുടങ്ങിയവ മേളയുടെ ഭാഗമായി നടക്കും. ശാസ്ത്രീയ കൃഷി പരിപാലന മുറകളും നൂതന കാർഷിക സാങ്കേതിക വിദ്യകളും എന്ന വിഷയത്തിൽ സെമിനാറും സംഗീത വിരുന്നും മേളയോടൊപ്പം നടക്കുമെന്ന് സംഘാടകർ അറിയിച്ചു.വാർത്ത സമ്മേളനത്തിൽ താനാളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. മല്ലിക, താനൂർ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി.ഇ. ബാബു സക്കീർ, താനാളൂർ കൃഷി ഓഫീസർ ഡോ. പി.ശിൽപ്പ എന്നിവർ പങ്കെടുത്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇