പി എസ് എം ഒ കോളേജിന്റെ കലാലയ ജീവിതത്തിലൂടെ ഒരു ചരിത്ര യാത്ര





മുമ്പ് ഞാൻ പറഞ്ഞതുപോലെ പ്ലസ് ടു കഴിഞ്ഞ ഒരു അനുഭവക്കുറിപ്പ് എഴുതിയപ്പോൾ അതിന്റെ അവസാനവാക്യം ഇങ്ങനെയായിരുന്നു എന്നുവെച്ചാൽ ഇനി നമുക്ക് പി എസ് എം ഒ കോളേജിലെ മനോഹരമായ അനുഭവകാഴ്ചകളുമായി നമുക്ക് വീണ്ടും കണ്ടുമുട്ടാം എന്ന് ഇപ്പോൾ കലാലയ ജീവിതം അവസാനിച്ചിരിക്കുന്നു ഇന്ന് ഒരു പുതിയ അനുഭവ പങ്കുവെക്കലിന് തുടക്കം കുറിക്കുകയാണ് ഇനി ഞാൻ ഇവിടെ എത്തിയ വഴികൾ വിവരിക്കാം ഞാൻ ഈ കലാലയത്തിൽ എത്തുന്നതിനുമുമ്പ് തന്നെ കലാലയ ചരിത്രം മനസ്സിലാക്കിയിരുന്നു കാരണം എന്നെ പഠിപ്പിച്ച ഒരുപാട് അധ്യാപകർ ഈ കലാലയത്തിൽ പഠിച്ചിട്ടുണ്ട് എനിക്ക് പ്ലസ്ടുവിൽ 78% മാർക്ക് ഉണ്ടായിരുന്നു എന്റെ മനസ്സിൽ ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ തുഞ്ചൻ മലയാളം സർവകലാശാലയിൽ സാഹിത്യം പഠിക്കുകയോ അതിനു കാരണം മാതൃഭാഷയെ വളരെയധികം സ്നേഹിച്ചിരുന്നു എന്റെ വീടിന്റെ അടുത്ത് നിന്ന് ഏകദേശം രണ്ട് മണിക്കൂറോളം യാത്രയുണ്ട് പക്ഷേ പി എസ് എം ഒ കോളേജിലേക്ക് അരമണിക്കൂർ കൊണ്ട് എത്തിച്ചേരാൻ പറ്റും അപ്പോൾഞാൻ പ്രശസ്ത സർവ്വകലാശാലയായ കാലിക്കറ്റ് സർവകലാശാലയിലേക്ക് ആപ്ലിക്കേഷൻ അയച്ചപ്പോൾ പി എസ് എം ഒ കോളേജിൽ ചരിത്രവും സാമ്പത്തിക ശാസ്ത്രവും ആണ് നൽകിയത് അതുപോലെ മലപ്പുറം ഗവൺമെന്റ് കോളേജിൽ സോഷ്യോളജിയും ഇംഗ്ലീഷും തുഞ്ചൻ മലയാളം സർവ്വകലാശാലയിൽ മലയാള സാഹിത്യവും എന്നിങ്ങനെയാണ് കൊടുത്തത് അലോട്ട്മെന്റ് വിളിക്കാൻ തുടങ്ങി നാല് അലോട്ട്മെന്റ് വന്നു പക്ഷേ അതിലൊന്നും എന്റെ പേരു വന്നിട്ടില്ല അവസാനം ഭിന്നശേഷിക്കാർക്ക് പ്രത്യേക അലോട്ട്മെന്റ് ഉണ്ടെന്ന് ഞാനറിഞ്ഞു അത് സർവകലാശാലയിൽ നിന്ന് കോളേജിലേക്ക് അയക്കുന്നതാണ് പക്ഷേ അതിനുമുമ്പ് കൊടുത്ത കോളേജിൽ പോയി അന്വേഷിക്കാം എന്ന് കരുതി ആദ്യം പിഎസ്എംഓ കോളേജിൽ പോയി അന്വേഷിച്ചു അപ്പോൾ അവർ പറഞ്ഞു വെയിറ്റിംഗ് ലിസ്റ്റിൽ ആണെന്ന് അങ്ങനെ മറ്റു രണ്ടു കോളേജിലും കൂടി പോയി അന്വേഷിക്കാം എന്ന് കരുതിയിരിക്കുമ്പോഴാണ് ഏകദേശം മൂന്നാം ദിവസം എനിക്ക് പി എസ് എം ഒ കോളേജിൽ നിന്ന് എനിക്ക് കോൾ വരുന്നത് അവിടെ ചെന്ന് ജോയിൻ ചെയ്യാൻ വേണ്ടി അങ്ങനെ കോളേജിലേക്ക് പോകാൻ നിൽക്കുമ്പോഴാണ് മലപ്പുറം ഗവൺമെന്റ് കോളേജിൽ നിന്ന് സോഷ്യോളജി വിഷയത്തിന് അഡ്മിഷൻ എടുക്കാൻ വിളിക്കുന്നത് ഇനി വിളിക്കാൻ ബാക്കിയുണ്ടായിരുന്നത് തുഞ്ചൻ മലയാളം സർവ്വകലാശാല മാത്രമായിരുന്നു മലപ്പുറം ഗവൺമെന്റ് കോളേജിലെ അഡ്മിഷൻ ക്യാൻസൽ ചെയ്തു പിഎസ്എംഒ കോളേജിൽ സ്ഥിരമായി അഡ്മിഷൻ എടുത്ത് സാധാരണ അഡ്മിഷൻ എടുക്കുന്ന സമയത്ത് സ്ഥാപനത്തിലെ പ്രഥമ അധ്യാപകനെ കാണേണ്ടത് അത്യാവശ്യമായിരുന്നു എനിക്കാണെങ്കിൽ കാണാനും പറ്റിയില്ല അങ്ങനെ അതെല്ലാം കഴിഞ്ഞു പിഎസ്എംഒ കോളേജിലേക്ക് പുതിയതായി അഡ്മിഷൻ എടുത്ത കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരു ക്ലാസ്സ് സംഘടിപ്പിച്ചു അതിന്റെ ലക്ഷ്യം സ്ഥാപനത്തിലെ അടിസ്ഥാന സൗകര്യങ്ങളും അവിടെ പ്രവർത്തിച്ചുവരുന്ന സന്നദ്ധ സംഘടനകളും പരിചയപ്പെടുത്തുക എന്നതായിരുന്നു അതിലൂടെയാണ് ഞാൻ പ്രിൻസിപ്പൽ ഡോക്ടർ കെ അസീസ് സാറിനെ പരിചയപ്പെടുന്നത് പിന്നീട് അങ്ങോട്ട് ഒരു കൂടപ്പിറപ്പിനെ പോലെ എന്നെ സ്നേഹിച്ചു പിന്നീട് മറ്റെല്ലാ പരിപാടികളിലും സാറിന്റെ കൂടെ സമയം ചെലവഴിക്കാൻ പറ്റിയിട്ടുണ്ട് ഇനി സാറിനെ പറ്റി എടുത്തു പറയുകയാണെങ്കിൽ മറ്റൊരു പ്രത്യേകത ഞാൻ ആവശ്യപ്പെട്ട ഒരു കാര്യത്തിനും സാർ പറ്റില്ല എന്നൊരു മറുപടി എനിക്ക് തന്നിട്ടില്ല കാരണം സാറ് ഭിന്നശേഷിക്കാരുടെ ഏത് പ്രതിസന്ധിയിലും കൂടെ നിൽക്കാനുള്ള മനസ്സ് സാറിനുണ്ട് അതുകൊണ്ടാണ് ഏകദേശം കോവിഡ് കാരണം ഒന്നര വർഷത്തോളം അക്കാദമിക് വർഷം നഷ്ടപ്പെട്ടു ഓൺലൈൻ ക്ലാസും പരീക്ഷയും മാത്രം പുതിയ അധ്യാപകരെയും സുഹൃത്തുക്കളെയും നേരിട്ട് കാണാൻ പറ്റിയില്ല ഞാൻ ആദ്യമായി ഓൺലൈൻ വഴി പരിചയപ്പെട്ടത് ശരവണൻ സാറേ ആയിരുന്നു കോവിഡികാലം ആയതുകൊണ്ട് തന്നെ ചാരെപ്പറ്റി കൂടുതൽ മനസ്സിലാക്കാൻ സാധിച്ചില്ല അല്ലെങ്കിലും ഒരാളെ നേരിട്ട് മനസ്സിലാക്കുന്നതും ഓൺലൈൻ വഴി മനസ്സിലാക്കുന്നതും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ടല്ലോ പിന്നീട് കോവിഡ് നിയന്ത്രണങ്ങൾ കുറെ പിൻവലിച്ചു അതിനുശേഷം ആഴ്ചയിൽ മൂന്ന് ദിവസം ഓഫ് ലൈൻ ആയും ബാക്കിയുള്ള ദിവസങ്ങളിൽ ഓൺലൈനായി ക്ലാസ് നടക്കും എല്ലാ വിഷയങ്ങളും അങ്ങനെ തന്നെ ഇനി ശരവണൻ സാറെ പറ്റി പറയുകയാണെങ്കിൽ സാർ ഒരു വിജയ് ആരാധകനും ഡാൻസറും ആയിരുന്നു ഇത് ഞാൻ തിരിച്ചറിയുന്നത് ഇംഗ്ലീഷ് വിഭാഗത്തിലെ കബീർ അലി സാറിൽ നിന്നുമാണ് ഇനി അടുത്തത് അബ്ദുൽ റഹൂഫ് സാറിലേക്ക് പ്രവേശിക്കാം ഹിസ്റ്ററിയോഗ്രാഫിയും വെസ്റ്റേഷ്യയും സാർ എടുക്കുന്ന വിഷയംആയിരുന്നു സാറിന്റെ ഒരു പ്രത്യേകത പറയുകയാണെങ്കിൽ കോവിഡ് കാലം കഴിഞ്ഞിട്ടും സാർ മാസ്കിനെ ഒരു പുണ്യ നിധി പോലെ സൂക്ഷിക്കുന്നു ഫോട്ടോ എടുക്കുന്ന സമയത്ത് പോലും മാസ്ക് ഊരിയ ചരിത്രം പോലുമില്ല പക്ഷേ ആരെങ്കിലും നിർബന്ധിച്ചാൽ മാത്രം മാസ്ക് മാറ്റിവയ്ക്കും ഇനി സാറിനെ പറ്റി പറയുകയാണെങ്കിൽ സാറിന്റെ കയ്യിലുള്ള ഏതൊരു വസ്തു അത്ര പെട്ടെന്നൊന്നും മറ്റാർക്കും നൽകിയില്ല അതുപോലെ കോവിഡ്കാലത്ത് പഠന സഹായികൾ തന്ന് സഹായിച്ചരണ്ട് വ്യക്തികൾ ഉണ്ടായിരുന്നു ഹസ്നയും മുഫീദയും കൂടുതൽ പേര് സഹായിച്ചിരുന്നു എന്നാലും ഏറ്റവും കൂടുതൽ സഹായിച്ചത് ഇവർ തന്നെയായിരുന്നു ഇനി രണ്ടാഴ്ചയിലെ റെഗുലർ ക്ലാസിൽ വെച്ചാണ് അബ്ദുറഹ്മാൻ റാഷിയെയും അനസിനെയും പരിചയപ്പെടുന്നത് പിന്നീട് ശരവണൻ സാർ വഴിയാണ് പി എസ് എം ഓ കോളേജ് ചരിത്ര വിഭാഗം മേധാവി സെലീന ടീച്ചറെ പരിചയപ്പെടുന്നത് ടീച്ചറെ പറ്റി പറയുകയാണെങ്കിൽ ഒരുപാട് പറയാനുണ്ട് പി എസ് എം ഒ കോളേജിലെചരിത്രമേധാവിയാണെങ്കിലും അതിന്റെ ഒരു ഭാവമാറ്റം പോലും നമുക്ക് ടീച്ചറിൽ കാണാൻ പറ്റില്ല കാരണം കുട്ടികളുടെ മനസ്സാണ് ടീച്ചർക്കുള്ളത് അതോടൊപ്പം എനിക്ക് സ്നേഹിക്കാനും എന്റെ ഏത് പ്രതിസന്ധിയിലും നേരിട്ട് എത്താൻ സാധിച്ചില്ലെങ്കിലും മനസ്സുകൊണ്ട് കൂടെയുണ്ട് എന്ന ഒറ്റവാക്യം മതി വിചാരിച്ച കാര്യം നേടിയെടുത്തു തിരിച്ചുവരാൻ സെലീന ടീച്ചർ എനിക്ക് എന്റെ ടീച്ചർ മാത്രമായിരുന്നില്ല നല്ലൊരു സുഹൃത്തും അതുമാത്രമല്ല ഇനി എന്തെല്ലാം വിശേഷങ്ങൾ കൊടുക്കാൻ സാധിക്കുമെന്ന് എനിക്കറിയില്ല ഒരുപാട് മാറ്റങ്ങളും അവസരങ്ങളും ടീച്ചറെ പരിചയപ്പെട്ടതിലൂടെ എന്റെ ജീവിതത്തിൽ സംഭവിച്ചു തുടങ്ങി മുമ്പ് ജീവിച്ച്എസ്എസ് ചെട്ടിയാം കിണറിൽ അസൈനാർ മാഷും മുനീർ സാറും ആണെങ്കിൽ പി എസ് എം ഓ കോളേജിൽ എന്നെ ഞാൻ ആക്കി മാറ്റിയ എന്ന വിശേഷണത്തിന് പൂർണ്ണരൂപത്തിൽ അർഹത നേടിയിട്ടുള്ളത് എന്റെ പ്രിയപ്പെട്ട സെലീന ടീച്ചറും പ്രിൻസിപ്പൽ അസീസ് സാറും ആയിരിക്കും എനിക്കുണ്ടായ പല നേട്ടങ്ങൾക്കും പിൻബലം ഇവരായിരുന്നു ഒറ്റവാക്കിൽ പറഞ്ഞാൽ അത്രയും ദൃഢമായ ബന്ധം ആയിരുന്നു ഞങ്ങൾ തമ്മിൽ ഉണ്ടായത് അതിലൂടെ ധാരാളം ചരിത്രകാരന്മാരെ വിവിധ രാജ്യങ്ങൾ സന്ദർശിക്കാതെ തന്നെ കോളേജിൽ നിന്ന് നേരിട്ട് കാണാൻ സാധിച്ചു അങ്ങനെ പ്രിയപ്പെട്ട സുഹൃത്ത് സെലീന ടീച്ചർ തന്നെ ഒരു അന്താരാഷ്ട്ര യോഗ ദിനത്തിൽ എനിക്ക് ഒരാളെ പരിചയപ്പെടുത്തി തന്നു അത് മറ്റാരുമല്ല പി എസ് എം ഓ കോളേജിന്റെ മണിമുത്ത് മാപ്പിളപ്പാട്ട് ഗായകൻ യോഗ പരിശീലകൻ അഭിനേതാവ് സ്വന്തം കലാലയത്തിൽ പഠിച്ച് അവിടെ തന്നെ അധ്യാപകൻ ആവുക എന്നത് സാറിന് ലഭിച്ച ഭാഗ്യമാണ് കോളേജ് ഫൈനാൻആർട്സ് സെക്രട്ടറിയും ആയ നമ്മുടെ സ്വന്തം ഹസീബ് സാർ എന്തൊക്കെ പറഞ്ഞാലും ഒരു വർഷം കാണിച്ച അതേ ഇനം തന്നെയാണ് യോഗ ദിനത്തിലും സംഗീതത്തിലും നമ്മൾ കാണുന്നത് അതിൽ ഒരു മാറ്റവും സംഭവിച്ചിട്ടില്ല യോഗാ ദിനത്തിൽ ആണെങ്കിൽ ബ്രീത്തിങ് എക്സസൈസ് മാത്രം ഇനി പാട്ടുപാടുകയാണെങ്കിലോ പണ്ട് പായ കപ്പലിലേറി എന്ന പാട്ട് മാത്രമാണ് പാടുന്നത് ഇനി മുഴുവനുമായി കേൾക്കണമെങ്കിൽ സ്കൂൾ മീഡിയ കോട്ടയ്ക്കൽ എന്ന ഓൺലൈൻ യൂട്യൂബ് ചാനലിൽ ലഭ്യമാണ് പിന്നീട് ലിജ ടീച്ചറെയും ഫഹദ് സാറിനെയും പരിചയപ്പെട്ടത് ലിജ ടീച്ചർക്ക് കുറച്ചുകാലം മാത്രമാണ് കോളേജിൽ നിൽക്കാൻ പറ്റിയത് പിന്നീട് ടീച്ചറുടെ നാട്ടിലേക്ക് ട്രാൻസ്ഫർ വാങ്ങിപ്പോയി പിന്നെ ഫഹദ് സാറെ പറ്റി പറയുകയാണെങ്കിൽ ആള് വന്ന് ഒരാഴ്ച മുഴുവൻ ക്രിസ്ത്യാനിറ്റിയും ഫ്യൂഡലിസവും ജൂതന്മാരെ പറ്റിയും ഒക്കെയാണ് സംസാരിച്ചുകൊണ്ടിരുന്നത് ആളു ഭയങ്കര ഭക്ഷണപ്രിയനും കൂടി ആയിരുന്നു ആ കാലഘട്ടത്തിലാണ് പി എസ് എം ഓ കോളേജിൽ കേരള ഹിസ്റ്ററി കോൺഗ്രസ് നടക്കുന്നത് അപ്പോഴും സെലീന ടീച്ചറെ പ്രാധാന്യം വളരെ വലുതായിരുന്നു കേരളത്തിലെ ഒരുപാട് ചരിത്രകാരന്മാർ പരിപാടിയിൽ പങ്കെടുത്തു ടീച്ചർ ഒരിക്കൽ എന്നോട് ചോദിച്ചു നിനക്ക് ഏതെങ്കിലും ചരിത്രകാരന്മാരെ കാണാൻ ആഗ്രഹം ഉണ്ടോ എന്ന് അപ്പോൾ ഞാൻ പറഞ്ഞു ഉണ്ട് പക്ഷേ അന്ന് എനിക്കു മുന്നിൽ ടീച്ചർ എത്തിച്ചത് പത്തിൽ കൂടുതൽ കേരള ചരിത്രകാരന്മാരെ ആയിരുന്നു പിന്നീട് പല രാജ്യങ്ങളിലും ഉള്ള ചരിത്രകാരന്മാരെ നേരിട്ട് കണ്ട് സംസാരിക്കാനും ടീച്ചർ വഴി എനിക്ക് ഭാഗ്യം ലഭിച്ചു ജൂൺ 21 2022 പി എസ് എം ഓ കോളേജ് മുൻ ചരിത്ര വിഭാഗം മേധാവി ഡോക്ടർ എൻ കെ മുസ്തഫ കമാൽ പാഷ സാർ അനുസ്മരണത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു അവിടെവെച്ച് അദ്ദേഹത്തിന്റെ കുടുംബത്തെ പരിചയപ്പെട്ടു അപ്പോൾ ആ പരിപാടിയിൽ വെച്ച് എന്റെ വിലാസവും ഫോൺ നമ്പറും വാങ്ങിച്ചു പിന്നീട് എന്റെ അഡ്രസ്സിലേക്ക് ഒരു കൊറിയർ വന്നു അദ്ദേഹത്തിന്റെ ജീവചരിത്ര പുസ്തകങ്ങൾ ആയിരുന്നു അദ്ദേഹത്തിന്റെ കുടുംബം എനിക്ക് നൽകിയ സ്നേഹോപഹാരം പി എസ് എം ഒ കോളേജിൽ സാമ്പത്തികശാസ്ത്രം അധ്യാപകരായിരുന്നു റംല ടീച്ചറും നൗഷാദ് സാറും ഇനി നൗഷാദ് സാറെ പറ്റി പറയുകയാണെങ്കിൽ സാർ കുട്ടികൾക്ക് ക്ലാസ് കൊടുക്കുന്നത് യൂട്യൂബ് വഴിയാണ് സാറിന്റെ അവതരണവും വളരെ മനോഹരമാണ് അതുപോലെ 2020 ൽ ഭിന്നശേഷി കുട്ടികളുടെ കൂട്ടായ്മയായ വരം കൂട്ടായ്മയിൽ ഞാൻ എത്തിച്ചേരുന്നു പി എസ് എം ഓ കോളേജിലെ പ്രിൻസിപ്പൽ സാർ ഈ കൂട്ടായ്മയിലെ ഒരു അംഗവും കൂടി ആയിരുന്നു ഇതിൽ വച്ച് ഞാൻ ജാവേദ് ഡോക്ടറെ പരിചയപ്പെട്ടു പിന്നീട് അങ്ങോട്ട് അവരുടെ കൂടെ ഞാനും ഈ കൂട്ടായ്മയിൽ പങ്കാളിയായി അതിൽ വെച്ച് ഞാൻ പ്ലസ് ടു കഴിഞ്ഞ് തയ്യാറാക്കിയ ആനന്ദ സ്പർശം എന്ന കയ്യെഴുത്തു മാസിക പ്രകാശനം ചെയ്തു വർഷത്തിൽ തന്നെ വരം കൂട്ടായ്മയുടെ സ്നേഹോപഹാരം ആയി ഇലക്ട്രിക് വീൽചെയർ തിരൂർ നൂറിലേക്ക് എന്നാ പരിസ്ഥിതി പാർക്കിൽ വെച്ച് പി എസ് എം ഓ കോളേജ് മുൻ ചരിത്ര അധ്യാപകൻ കെ ടി ജലീൽ എനിക്ക് സമ്മാനിച്ചു ഒരുപാട് ഭിന്നശേഷി കലാ കുരുന്നുകളും ആ പരിപാടിയിൽ പങ്കെടുത്തിരുന്നു തുടർന്ന് ഓരോ വർഷവും വരം കൂട്ടായ്മ പരിപാടി സംഘടിപ്പിച്ചു 2021ൽ നിറങ്ങൾ ചാലിച്ച മയിൽപീലികൾ എന്ന ഡിജിറ്റൽ മാഗസിൻ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസിപ്പൽ ഡോക്ടർ കെ അസീസ് സറിന്റെയും പി എസ് എം കോളേജ് ചരിത്ര മേധാവി സെലിന ടീച്ചറുടെയും പി എസ് എം ഓ കോളേജ് മാനേജർ എംകെ ബാവ സാഹിബിന്റെയും സാന്നിധ്യത്തിൽ കോളേജിലേക്ക് കൈമാറി ആ സമയത്തും കോളേജ് എൻഎസ്എസ് യൂണിറ്റ് എനിക്ക് സ്നേഹാദരം സമ്മാനിച്ചു തുടർന്ന് വരംഭിന്നശേഷി കൂട്ടായ്മ എല്ലാ വർഷവും സാഹിത്യ പുരസ്കാരം പ്രഖ്യാപിക്കാറുണ്ടായിരുന്നു 2021ൽ കാത്തിരിപ്പ് എന്ന കവിത സമാഹാരത്തിന് എനിക്കും ലഭിച്ചു പുരസ്കാരം പക്ഷേ പുരസ്കാരം വാങ്ങിക്കാൻ എനിക്ക് പോകാൻ പറ്റിയില്ല കാലിക്കറ്റ് സരവകലാശാലയുടെ രണ്ടാം സെമസ്റ്റർ പരീക്ഷ നടക്കുന്നതിനാൽ എന്റെ അച്ഛനാണ് പുരസ്കാരം സ്വീകരിച്ചത് അങ്ങനെ പ്രശസ്ത മോട്ടിവേഷൻ സ്പീക്കറും മജീഷ്യനുമായ ഗോപിനാഥ് മുതുകാട് സാറിന്റെ സഹയാത്ര എന്ന പരിപാടിയിൽ എനിക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചു എനിക്ക് ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഉള്ള ഒരു ആഗ്രഹമായിരുന്നു നേരിട്ട് കാണണമെന്ന് പത്താം ക്ലാസിൽ പഠിച്ച സമയത്തും ഇതുപോലെ എന്തെങ്കിലും ആഗ്രഹം ഉണ്ടോ എന്ന് അതും ഇതുപോലെ ജിവിഎച്ച്എസ്എസ് ചെട്ടിയാൻ കിണറിലെ അസൈനാർ ആയിരുന്നു ചോദിച്ചത് അപ്പോൾ ഞാൻ ആദ്യം പറഞ്ഞ കാര്യം എനിക്ക് ഗോപിനാഥൻ സാറിനെയോ അല്ലെങ്കിൽ മലപ്പുറം ജില്ലയിലെ കളക്ടറേയോ കാണണം എന്നായിരുന്നു അതിലെ ഏതായാലും ഒരു ആഗ്രഹം സാധിച്ചു അന്ന് മലപ്പുറം ജില്ലാ കളക്ടറെ കണ്ടു പക്ഷേ മറ്റൊരു സ്വപ്നം കൈവിടാതിരിക്കാൻ പറ്റില്ലല്ലോ അങ്ങനെ ഈയൊരു സഹായ യാത്ര എന്നൊരു പരിപാടിയിലൂടെ യൂട്യൂബ് തൽസമയമാണ് പരിപാടി നടന്നുകൊണ്ടിരിക്കുന്നത് ഞാൻ അതിൽ കമന്റ് ബോക്സിൽ കമന്റ് ചെയ്തു എനിക്ക് നേരിട്ട് അല്ലെങ്കിൽ ഫോണിലുടെ അദ്ദേഹത്തെ കണ്ടു സംസാരിക്കണമെന്ന് അങ്ങനെ വളരെ പെട്ടെന്ന് തന്നെ എന്റെ മുന്നിലേക്ക് വരം കൂട്ടായ്മയിൽ ഉള്ള ഒരു കുട്ടിയുടെ രക്ഷിതാവ് അഷറഫ് കുന്നത്തും പറമ്പ് അഭ്യർത്ഥന അയക്കാം എന്ന് പറഞ്ഞു അങ്ങനെ മൂന്ന് ദിവസങ്ങൾക്ക് ശേഷം തിരുവനന്തപുരം മാജിക് പ്ലാനറ്റിലെ പ്രിയ മേഡത്തെ എനിക്ക് വിളിക്കാൻ സാധിച്ചു അങ്ങനെയാണ് കൊണ്ട് എന്ത് ചെയ്യാൻ പറ്റും എന്ന ചോദ്യത്തിന് ആളുകൾക്ക് മറുപടികൊടുക്കാൻ പറ്റിയ നല്ലൊരു അവസരം എന്റെ മുന്നിലേക്ക് എത്തിയത് ഗോപിനാഥ് മുതുകാട് സാറിന് ഭിന്നശേഷി കുട്ടികളെ ഇത്രയധികം സ്നേഹിക്കാൻ പറ്റുമെങ്കിൽ എനിക്കും എന്തുകൊണ്ട് ഇതൊക്കെ ആയിക്കോട്ടെ എന്ന് ഞാനും ചിന്തിച്ചു എന്നിട്ട് അധികം വൈകാതെ തന്നെ ഇങ്ങനെ ഒരു കുട്ടികൾക്ക് വേണ്ടി ഞാനും ഒരു കൂട്ടായ്മ രൂപീകരിച്ചു ഭിന്നശേഷി സംഗമം സർഗ്ഗ വേദി എന്നായിരുന്നു അതിന്റെ ആദ്യത്തെ പേര് കൂട്ടായ്മ തുടങ്ങിയപ്പോൾ മൂന്ന് പേരാണ് എങ്കിലും പിന്നീട് ഒരു പാട് ജില്ലകളിൽ നിന്നും ഗ്രൂപ്പുകളിൽ നിന്നും ഭിന്നശേഷി കുട്ടികളെ സംഘടിപ്പിക്കാൻ എനിക്ക് പറ്റി പിന്നീട് ഞാൻ ധാരാളം ആളുകളെ പരിചയപ്പെടുന്നു ഈ ഗ്രൂപ്പിൽ നിന്ന് അന്ന് ഗ്രൂപ്പ് തുടങ്ങിയ സമയത്ത് മൂന്നു പേരുണ്ടെങ്കിലും ഇപ്പോൾ ആ ഗ്രൂപ്പിന്റെ പറയുന്നത് 138 പേരടങ്ങുന്ന വലിയൊരു ഗ്രൂപ്പാണ് ഭിന്നശേഷി കുട്ടികളുടെ കഴിവുകൾ കണ്ടെത്താൻ തുടങ്ങിയ ഈ ഗ്രൂപ്പ് ഇന്ന് സിഗ്നേച്ചർ ഭിന്നശേഷി കൂട്ടായ്മ എന്ന പേരിൽ അറിയപ്പെടുന്നു ഇതിന്റെ ഒന്നാം വാർഷികവും ഞാൻ പഠിച്ച എന്റെ സ്വന്തം കലാലയത്തിൽ തന്നെയാണ് ആഘോഷിച്ചത് ഇപ്പോഴും പല പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട് മുമ്പ് ജനറൽ കോഡിനേറ്റർ ആയ ഞാൻ ഇപ്പോൾ സിഗ്നേച്ചർ കൂട്ടായ്മയിലെ സെക്രട്ടറിയുമാണ് ഇങ്ങനെയൊക്കെ ആയതിനും എന്റെ പ്രിയപ്പെട്ട സെലീന ടീച്ചർക്കും എന്റെ മാതാപിതാക്കൾക്കും വലിയ പങ്കുണ്ട് കാരണം ടീച്ചർ ഒരുപാട് ഭിന്നശേഷി കുട്ടികളെ ഈ കൂട്ടായ്മയിലേക്ക് എത്തിച്ചിട്ടുണ്ട് ഭിന്നശേഷി സംഗമം സർഗ്ഗ വേദി എന്ന ഗ്രൂപ്പുള്ള കാലം മുതൽ ഇന്നുവരെ സെലീന ടീച്ചർ എനിക്കൊപ്പം എന്നും ഉണ്ട് പലപ്പോഴും എന്നോട് പലരും ചോദിക്കുന്നു സെലീന ടീച്ചറെ ഈ ഗ്രൂപ്പിലേക്ക് ഉൾപ്പെടുത്തിയിട്ട് എന്ത് കിട്ടാനാണ് നിനക്ക് പക്ഷേ അവരോടൊക്കെ എനിക്ക് പറയാനുള്ളത് ഒറ്റ കാര്യമേ ഉള്ളൂ സെലീന ടീച്ചർ വെറും ടീച്ചർ മാത്രമല്ല ഒരു കൗൺസിലർ കൂടിയാണ് അപ്പോൾ യോഗ്യതയുടെ കാര്യത്തിൽ തീരുമാനമായല്ലോ അതിലുപരി സ്നേഹത്തിനും കരുതലിനും ഇത്രയേറെ പ്രാധാന്യം നൽകുന്ന വേറെ ആരുണ്ട് ഈ ഭൂമിയിൽ ഇനി എത്രതന്നെ യോഗ്യതയില്ല എന്ന് പറഞ്ഞാലും എന്റെ കാഴ്ചപ്പാടിൽ ടീച്ചർക്ക് ഒരു യോഗ്യത കുറവുമില്ല പിന്നെ ഞങ്ങളുടെ ഗ്രൂപ്പുമായി സംബന്ധിക്കാത്തത് സമയക്കുറവ് കൊണ്ട് മാത്രമാണ് രക്ഷിതാക്കൾക്ക് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാനും അവരുടെ പ്രശ്നങ്ങൾ കണ്ടറിഞ്ഞ് പരിഹരിക്കാനും ടീച്ചർക്ക് പറ്റുമെന്ന് എനിക്കുറപ്പാണ് ടീച്ചറുടെ വലിയൊരു ആഗ്രഹമായിരുന്നു സിഗ്നേച്ചറിന്റെ ഭിന്നശേഷി സംഗമം പിഎസ്എംഒ കോളേജ് കൗൺസിലിങ്സിൽ സംയുക്തമായി സംഘടിപ്പിക്കണമെന്ന് അതിന് ഇനിയും അവസരം വരും അപ്പോൾ ഞങ്ങൾ നടത്തും ടീച്ചറുടെ മറ്റൊരു പ്രത്യേകത ടീച്ചർ ഒരുപാട് സെമസ്റ്ററുകളിൽ ക്ലാസ്സ് എടുത്തിട്ടുണ്ട് എങ്കിലും എല്ലാ ക്ലാസും വളരെ മനോഹരമായിരുന്നു പക്ഷേ അഞ്ചും നാലും സെമസ്റ്ററുകൾ ആയിരുന്നു എനിക്ക് ആകർഷണീയമായി തോന്നിയത് കാരണമെന്തെന്ന് വെച്ചാൽ നാലാം സെമസ്റ്റർ ആയപ്പോൾ ടീച്ചർ ആർട്ട് ആൻഡ് ആർക്കിടെക്ചർ ഭാഗ്യത്തിൽ ക്ലാസ് എടുത്തു തികച്ചും വ്യത്യസ്തമായിരുന്നു ആ ഒരു സെക്ഷൻ കോളേജ് സെമിനാർ ഹാളിൽ വച്ച് പവർ പോയിന്റും സ്ലൈഡും വെച്ച് ക്ലാസ്സെടുത്തു അതും ഡൽഹിയിലെ പ്രസിദ്ധമായ സ്ഥലങ്ങൾ കുത്തുമിനാർ താജ്മഹൽ ആഗ്ര ഫോർട്ട് തുടങ്ങിയ സ്ഥലങ്ങളെ പറ്റി ക്ലാസ്സ് തികച്ചും ഡൽഹിയിൽ പോയി തിരിച്ചുവന്ന ഒരു അനുഭൂതി എനിക്ക് അനുഭവപ്പെട്ടു മറ്റൊന്ന് പറയുകയാണെങ്കിൽ അഞ്ചാം സെമസ്റ്ററിലെ മെത്തഡോളജി എന്ന പേപ്പർ ആണ് ഇഷ്ടപ്പെട്ട ഭാഗം ലോക്കൽ ഹിസ്റ്ററി അല്ലെങ്കിൽ പ്രാദേശിക ചരിത്രം എന്ന ഭാഗമാണ് അപ്പോൾ നിങ്ങൾ ചിന്തിക്കുന്നുണ്ടാവും ഇതിനൊക്കെ എന്താണ് ഇപ്പോൾ ഇത്ര പ്രാധാന്യം എന്ന് പക്ഷേ പ്രാധാന്യമുണ്ട് പല ചരിത്ര സ്ഥലങ്ങൾ സന്ദർശിച്ചിട്ടുണ്ട് എങ്കിലും അതിന്റെ ചരിത്ര പ്രാധാന്യം എനിക്ക് മനസ്സിലായിരുന്നില്ല എന്നാൽ ഇപ്പോൾ ടീച്ചറുടെ ഒറ്റ ക്ലാസ്സ് കാരണം ഓരോ സ്ഥലത്ത് പോകുമ്പോഴും അതിന്റെ പ്രാദേശിക ചരിത്രം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് ഞാൻ പിഎസ്എംഓ കോളേജിൽ ചരിത്രം പഠിക്കുന്നതിലൂടെ വലിയ പനിയെ ഞാൻ ടീച്ചറുടെ ചരിത്രവും പഠിക്കാൻ തുടങ്ങി ഒരുപാട് പ്രവർത്തനങ്ങളിൽ ഒന്നിച്ച് പ്രവർത്തിക്കാൻ തുടങ്ങി ഞാൻ ആളുകളെ തിരഞ്ഞെടുക്കുന്നത് എന്റെ രീതിയുണ്ട് അത് മറ്റാർക്കും അറിയില്ല ഞാൻ ഒരാളെ തിരഞ്ഞെടുക്കണമെങ്കിൽ അയാളുടെ എന്തെങ്കിലും ഒരു മൂല്യങ്ങൾ എനിക്ക് ലഭിച്ചിരിക്കണം അല്ലെങ്കിൽ എന്തെങ്കിലും ഒരു പ്രത്യേകത എന്നിൽ ഉണ്ടായിരിക്കണം ഞാൻ തിരഞ്ഞെടുത്ത പല ആളുകളിൽ നിന്നും എനിക്കത് ലഭിച്ചിട്ടുണ്ട് സെലീന ടീച്ചറെ പറ്റി പറയുകയാണെങ്കിൽ ഇന്ന് ഒരു സംഘടന ആരും ആയിക്കോട്ടെ ആ ഒരു ലീഡർഷിപ്പ് ക്വാളിറ്റി ലഭിച്ചത് സെലീന ടീച്ചറിൽ നിന്നും മാത്രമാണ് ഞാൻ പല വേദികളിൽ പ്രസംഗിക്കുമ്പോഴും എപ്പോഴും ഉപയോഗിക്കുന്ന ഒരു വാക്കുണ്ട് ടീച്ചർ എപ്പോഴും പറയുന്നതുപോലെ ഞാനുണ്ട് നിന്റെ കൂടെ അതുപോലെ എല്ലാ നേട്ടത്തിനും കാരണം എന്റെ പ്രിയപ്പെട്ട സലീന ടീച്ചർ തന്നെയായിരിക്കും ഒരു സംശയവുമില്ല ഞാൻ മുമ്പ് പറഞ്ഞല്ലോ ടീച്ചർക്ക് കുട്ടികളുടെ മനസ്സാണെന്ന് ഒരിക്കൽ പി എസ് എംഓ കോളേജ് കൗൺസിലിംഗ് സെൽ വിവാഹപൂർവ്വ കൗൺസിലിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു അതിൽ ഒരു പങ്കാളി ആയിരുന്നു ഒരു പരിപാടി കഴിഞ്ഞാൽ പത്ര റിപ്പോർട്ട് കൊടുക്കേണ്ടത് അത്യാവശ്യം ആണല്ലോ ഞാനും ഒരു വർഷമായി റിയൽ ലൈവ് ന്യൂസ് ഓൺലൈൻ ന്യൂസ് വെബ്സൈറ്റിന്റെ മാധ്യമം പ്രവർത്തകനായി ജോലി ചെയ്യുന്നു അപ്പോൾ എന്നോട് ടീച്ചർ പറയുകയാണ് തമാശ രൂപത്തിൽ ഉദ്ഘാടന റിപ്പോർട്ട് സമീപിച്ചു എന്ന് പറഞ്ഞു എഴുതാൻ പരിപാടി കഴിഞ്ഞ് സമാപനത്തിന്റെ രണ്ടാം ദിവസം തന്നെയാണ് ഉദ്ഘാടന റിപ്പോർട്ട് എനിക്ക് ലഭിക്കുന്നത് നിങ്ങളാലോചിച്ചു നോക്കണം ഈ ഉദ്ഘാടന റിപ്പോർട്ടിൽ എങ്ങനെ നമ്മൾ സമാപിച്ചു എന്ന് പറഞ്ഞു കൊടുക്കും ടീച്ചർ ആയതുകൊണ്ട് ഞാൻ ഒന്നും പറഞ്ഞില്ല എനിക്ക് നൽകിയ റിപ്പോർട്ട്* വിവാഹ പൂർവ്വ കൗൺസിലിങ് ട്രെയിനിങ് പ്രോഗ്രാം ആരംഭിച്ചു.തിരൂരങ്ങാടി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ വേങ്ങര- കൊളപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന കോച്ചിംഗ് സെന്റർ ഫോർ മൈനൊരിറ്റി യൂ പിന്നീടും കൗൺസിലിംഗ് സെല്ലിന്റെ ത്ത്സിന്റെയും തിരൂരങ്ങാടി പി എസ് എം ഒ കോളേജ് കൗൺസലിംഗ് സെല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ സൗജന്യ വിവാഹ പൂർവ്വ കൗൺസിലിങ് ട്രെയിനിംഗ് പ്രോഗ്രാം ആരംഭിച്ചു. തിരുരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കോളേജ് പ്രിൻസിപ്പാൾ ഡോ :കെ അസീസ് അധ്യക്ഷത വഹിച്ചു.മൂന്ന് ദിവസങ്ങളിലായി ആറു സെക്ഷനുകളാണ് ട്രെയിനിംഗ് പ്രോഗ്രാമിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.വിവാഹ ജീവിതത്തിന്റെ സാമൂഹിക പ്രാധാന്യം വിദ്യാർഥികളിൽ എത്തിക്കുകയും അതുമുഖേന അവരിൽ അവബോധം സൃഷ്ടിക്കുകയുമാണ് പ്രീമാരിറ്റൽ കൗൺസിലിംഗിന്റെ ഉദ്ദേശ്യം. ദാമ്പത്യ ജീവിതത്തിന്റെ മുന്നൊരുക്കങ്ങൾ, സന്തുഷ്ട കുടുംബജീവിതം,വിവാ ഹത്തിലെ നിയമ സദാചാര വശങ്ങൾ, കോൺഫ്ലിക്ട് മാനേജ്മെന്റ്, ബഡ്‌ജറ്റിങ്, പേരെന്റിങ്, ലൈംഗിക ആരോഗ്യ വിഷയങ്ങൾ എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് കൗൺസലിംഗ് ക്ലാസുകൾ നൽകുന്നത്. വൈവാഹിക കുടുംബ ജീവിതത്തെകുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാട് രൂപപ്പെടുത്താൻ വിദ്യാർഥികൾക്ക് ഈ ട്രൈനിങ്ങിലൂടെ സാധിക്കുന്നു. ന്യുനപക്ഷ യുവജന പരിശീലന കേന്ദ്രം വേങ്ങര- കൊളപ്പുറം പ്രിൻസിപ്പൽ പി മമ്മദ് ആശംസകൾ അർപ്പിച്ചു. കോളേജ് കൗൺസിലിംഗ് സെൽ കോർഡിനേറ്റർ എം സലീന സ്വാഗതവും സജ്‌ന ഷിഫാന നന്ദിയും പറഞ്ഞു.കോമേഴ്‌സ് ഡിപ്പാർട്മെന്റ് മേധാവി നൂറ മുഹമ്മദ് കുട്ടി, സാമ്പത്തിക ശാസ്ത്ര വിഭാഗം അദ്ധ്യാപിക റംല, ചരിത്ര വിഭാഗം അദ്ധ്യാപകരായ അബ്ദുൽ റഹൂഫ് കെ, ജസീല എൻ എൻ, മുഹമ്മദ് ശിബിൽ ടി എന്നിവർ സംബന്ധിച്ചു.⊶ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയായിരുന്നു ഒരു സർട്ടിഫിക്കറ്റ് കോഴ്സ് പക്ഷേ ടീച്ചർ ആയതുകൊണ്ട് എനിക്ക് സ്വീകരിക്കാതിരിക്കാൻ പറ്റിയില്ല ഇങ്ങനെ ഇങ്ങനെ എത്ര മനോഹരമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് നിങ്ങൾക്കറിയാമോ പക്ഷേ എല്ലാ കാര്യത്തിനും ഞാൻ കൂടെ വേണം എന്നുള്ളത് ടീച്ചറുടെ വലിയെ ആഗ്രഹമാണ് അതുപോലെതന്നെ ഒരിക്കൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ക്വിസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു ഞാൻ ആ പരിപാടിയുടെയും കോഡിനേറ്റർ ആയിരുന്നു പക്ഷേ ഇവിടെ സംഭവിച്ചത് എന്തെന്ന് വെച്ചാൽ അന്ന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചരിത്ര വിഭാഗം ഹെറിറ്റേജ് വാക്ക് എന്നൊരു പ്രോഗ്രാം സംഘടിപ്പിച്ചു അന്നേദിവസം രാത്രി ഞങ്ങൾ ക്വിസ് ക്ലബ്ബിന്റെ സ്വാതന്ത്രദിനാഘോഷ പരിപാടിയുടെ കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ രാത്രി ഒരു 9:30 യോടു കൂടി ക്ലാസ് അഡ്വൈസറുടെ ഗ്രൂപ്പിൽ ഒരു മെസ്സേജ് വന്നു ഹെറിറ്റേജ് വാക്ക് സംഘടിപ്പിക്കുന്നു മമ്പുറം മുതൽ ഹജൂർ കച്ചേരി വരെയായിരുന്നു യാത്ര ഞാൻ ഹസീബ് സാറോട് വിളിച്ചു പറഞ്ഞു ഞാൻ വരുന്നില്ല നിങ്ങൾ പൊയ്ക്കോ എന്ന് പക്ഷേ പക്ഷേ അതിനും സമ്മതിച്ചില്ല പറഞ്ഞു നീ എന്തായാലും ഞങ്ങളുടെ കൂടെ ഉണ്ടാവണമെന്ന് നീയാണ് ഇതിന്റെ കോഡിനേറ്റർ എന്നൊക്കെ യാത്ര വളരെ മനോഹര മായിരുന്നു ഇതും പത്രവാർത്ത കൊടുത്തിട്ടുണ്ടായിരുന്നു ഞങ്ങളും കൂടെ അബ്ദുൽ റഹൂഫ് സാറും മലയാള വിഭാഗത്തിലെ ശരീഫ്സാറും ഉണ്ടായിരുന്നു മമ്പുറത്തിന്റെയും ഹജ്ജൂർ കച്ചേരിയുടെയും ചരിത്രം പറഞ്ഞു ഞങ്ങൾ യാത്ര ആരംഭിച്ചു രാവിലെ 10 മണിക്ക് തുടങ്ങിയ യാത്ര ഒന്നരയോടെയാണ് അവസാനിച്ചത് പക്ഷേ എന്റെ പേടി അതൊന്നും അല്ലായിരുന്നു കാരണം ക്വിസ് ക്ലബ്ബിന്റെ പ്രോഗ്രാം കോഡിനേറ്ററും ഞാൻ തന്നെയാണല്ലോ അവസാനം ആ പരിപാടിയിൽ എത്താൻ സാധിച്ചില്ല ഞാൻ പോലും പ്രതീക്ഷിക്കാതെയാണ് ഓരോ സംഭവങ്ങൾ കോളേജിൽ നിന്ന് എന്റെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരുന്നത് ക്വിസ് എന്റെ പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിച്ച എന്നെ ഹെറിറ്റേജ് വാക്കിലേക്കും പറഞ്ഞയച്ചത് എന്റെ പ്രിയപ്പെട്ട സെലീന ടീച്ചർ തന്നെയാണ് പക്ഷേ അത് പിന്നീട് ടീച്ചറെ സംസാരത്തിൽ നിന്ന് തന്നെ എനിക്ക് മനസ്സിലായി ഞാനറിയാതെ എനിക്ക് വേണ്ട പല ചർച്ചകളും ഞങ്ങളുടെ ക്ലാസ്സിലെ കുട്ടികളെ വെച്ച് ടീച്ചർ നടത്തുന്നുണ്ടായിരുന്നു ഇതിനാണെന്ന് ഒന്നും എനിക്കറിയില്ലല്ലോ പക്ഷേ അതിനെല്ലാം കാരണം ഇതായിരുന്നു അവർ കോളേജിൽനിന്ന് ഡൽഹിയിലേക്ക് ട്രിപ്പ് പോവുകയായിരുന്നു അപ്പോൾ എനിക്ക് പോകാൻ പറ്റില്ലല്ലോ അങ്ങനെ ഒരു ചെറിയ രീതിയിൽ അവസരം ഉണ്ടാക്കിയതാണ് ടീച്ചർ എന്നിട്ട് എന്നോട് തമാശ രൂപത്തിൽ പറഞ്ഞു നീ എന്നോട് കൂടെ ഉണ്ടാവും എന്ന് പറഞ്ഞിട്ട് അവരുടെ കൂടെ പോയി അല്ലേ അപ്പോൾ ഞാൻ പറഞ്ഞു നിങ്ങൾ തന്നെയല്ലേ ഞാൻ അറിയാതെ ഓരോ അവസരങ്ങൾ ഉണ്ടാക്കുന്നത് പിന്നെ ഞാൻ എന്ത് ചെയ്യാനാ അപ്പോൾ ഒരു ചെറുപുഞ്ചിരിയുടെ ടീച്ചർ ക്ലാസിൽ നിന്നിറങ്ങി പിന്നീട് ഭിന്നശേഷി സംഗമം സർഗ്ഗ വേദി എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ നൂർ ജലീല എന്ന മോട്ടിവേഷൻ സ്പീക്കർ ഭിന്നശേഷി സംഗമ സർഗ്ഗ വേദിയിൽ സംബന്ധിക്കാൻ എത്തി 138 പേരടങ്ങുന്ന ഗ്രൂപ്പിൽ ഗൂഗിൾ മീറ്റ് വഴി അങ്ങനെ ഒരു പ്രോഗ്രാമും സംഘടിപ്പിച്ചു അപ്പോഴും പ്രിയപ്പെട്ട സെലീന ടീച്ചറെ എനിക്ക് മാറ്റി നിർത്താൻ ആയില്ല രക്ഷിതാക്കൾക്ക് പൂർണ്ണ തോതിൽ ഉപയോഗപൂർണ്ണമായിരുന്നു അതുകൊണ്ടുതന്നെ അവളുടെ ജീവിതാനുഭവങ്ങൾ എല്ലാവർക്കും പ്രയോജനപ്പെട്ടു പിന്നെ അങ്ങനെ ഭിന്നശേഷിരംഗത്തുള്ള സജീവ ആളുകളെ പരിചയപ്പെടാൻ തുടങ്ങി റ്റാനി യ ടീച്ചർ എന്നിവരെ പരിചയപ്പെട്ടു പിന്നീട് 2022 ആണ് ഭിന്നശേഷി സംഗമ സർഗ്ഗ വേദി എന്ന വാട്സ്ആപ്പ് കൂട്ടായ്മ സിഗ്നേച്ചർ എന്ന പേരിലേക്ക് മാറ്റം വരുന്നത് ഭിന്നശേഷി കുട്ടികളുടെ കലാപരമായി കഴിവുകളെ പരിപോഷിപ്പിക്കാൻ വേണ്ടി ആരംഭിച്ചതാണ് ഈ കൂട്ടായ്മ ഓരോ ദിനങ്ങൾ വരുമ്പോഴും വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കാറുണ്സോഷ്യൽ മീഡിയ വഴി പ്രദർശിപ്പിക്കാറുണ്ട് ഏകദേശം 14 ജില്ലയിലെ കുട്ടികളും രക്ഷിതാക്കളും അടങ്ങുന്ന 138അംഗങ്ങളുള്ള വലിയൊരു ഗ്രൂപ്പാണിത് ഇതിന്റെ വാർഷികം എന്റെ സ്വന്തം കലാലയമായ പി എസ് എം ഒ കോളേജിൽ വെച്ച് നടത്തണമെന്ന എനിക്ക് വലിയ ആഗ്രഹമായിരുന്നു പക്ഷേ ആ സമയത്തെല്ലാം കോവിഡ് ആയതിനാൽ അപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ നടത്താൻ സാധിച്ചില്ല പക്ഷേ ഭിന്നശേഷി സംഗമ സർഗ്ഗ വേദിയുടെ ഉദ്ഘാടനം നമ്മുടെ സ്വന്തം കോളേജ് പ്രിൻസിപ്പൽ ഡോക്ടർ അസീസ് കെ സാർ ആയിരുന്നു നിർവഹിച്ചത് നമുക്ക് എല്ലാവർക്കും അറിയാമല്ലോ ഭിന്നശേഷി കുട്ടികളെ ഒരുപാട് സ്നേഹിക്കുന്നുണ്ട് അപ്പോൾ ഒരിക്കൽ എന്നോട് പറഞ്ഞു ഇത്ര വലിയ ക്യാമ്പസും ഓഡിറ്റോറിയം ഒക്കെ ഇവിടെ ലഭ്യമായിട്ട് നീ എന്തിനാണ് പുറത്തുപോയി പരിപാടി നടത്തുന്നത് സത്യത്തിൽ സിഗ്നേച്ചർ ഭിന്നശേഷി കൂട്ടായ്മയുടെ വാർഷികാഘോഷം ചെയ്യാൻ പിഎസ് എം ഓ കോളേജിലെ പ്രിൻസിപ്പൽ സാറിനും എന്നെപ്പോലെ തന്നെ ആഗ്രഹമുണ്ടായിരുന്നു കോവിഡിന്റെ പ്രത്യേക സാഹചര്യത്തിലാണ് അത് നടക്കാതെ പോയത് രണ്ടാം തവണയും നടത്താൻ വേണ്ടി ശ്രമം നടത്തി പക്ഷേ അവിടെയും ഒരു തടസം ഒളിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു അതെന്തെന്ന് വെച്ചാൽ കോളേജ് ഗ്രേഡിന് വേണ്ടി നാക് പിയർ ടീം അഞ്ചുവർഷം കൂടുമ്പോൾ സന്ദർശിക്കുകയുണ്ടായിരുന്നു അതിൽ അവരോട് സംബന്ധിക്കാനും എനിക്ക് അവസരം ലഭിച്ചിട്ടുണ്ടായിരുന്നു അപ്പോൾ അതുകാരണം പരിപാടി മാറ്റിവെച്ചു എന്നാലും നടത്താതെ ഇരുന്നില്ല 2022 ഡിസംബർ മൂന്നാം തീയതി സിഗ്നേച്ചർ ഭിന്നശേഷി വാട്സ്ആപ്പ് കൂട്ടായ്മയുടെ ഭിന്നശേഷി സ്നേഹസംഗമം നടത്തുകയുണ്ടായി ഈ പരിപാടിയെ പറ്റി എപ്പോൾ പറയുകയാണെങ്കിലും ചാരുപയോഗിക്കുന്ന ഒരു വാക്കുണ്ട് ഈ പരിപാടിയുടെ ചർച്ചയ്ക്ക് വേണ്ടി ഗ്രൂപ്പുമായി ബന്ധപ്പെട്ട വേറെ ആരെങ്കിലും എത്തണമെന്ന് അങ്ങനെയാണെങ്കിൽ അഷറഫ് തലങ്ങളിൽ പാറയെ പരിചയപ്പെടുന്നത് ആദ്യം ഞങ്ങൾ പരിചയപ്പെട്ടത് വാർത്തകൾ നൽകാൻ മാത്രമായിരുന്നു പിന്നീട് അദ്ദേഹത്തോട് ഈ കൂട്ടായ്മയെ പറ്റി ഞാൻ സംസാരിച്ചു അലീഷ മൂന്നിയൂർ അസ്‌ലം ഗ്രീൻ ട്രാക്ക് ചെമ്മാട് എന്നിവരെയും ഈ പരിപാടിക്ക് കുറച്ചു ദിവസം മുമ്പാണ് ഞാൻ പരിചയപ്പെട്ടത് അതുകൊണ്ടുതന്നെ സിഗ്നേച്ചർ ഭിന്നശേഷി കൂട്ടായ്മയുടെ വാർഷികാഘോഷം പൂർണ്ണ തോതിൽ വിജയിപ്പിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട് അലീഷാ എന്ന് പറയുന്നത് പിഎസ്എം ഓ കോളേജിലെ പൂർവ വിദ്യാർഥി കൂടിയാണ് വിനോദ് കെ ടി റാബിയ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിക്കാൻ സാധിച്ചു പിന്നെ അതുപോലെ തന്നെ പി എസ്എംഒ കോളേജിലെ എൻഎസ്എസ് എസ്ഐപി യൂണിറ്റും പരിപാടിയിൽ സജീവ പങ്കാളിത്തം വഹിച്ചു എൻഎസ്എസ് കോഡിനേറ്റർ മാരായ ഷബീർ സർ ആലി അർഷെ സാർ കൂടാതെ കുട്ടികളും പരിപാടി അവസാനിക്കുന്നത് വരെ ഞങ്ങളുടെ കൂടെ തന്നെ ഉണ്ടായിരുന്നു പിന്നെ അതിൽ വന്ന മറ്റൊരു മാറ്റം എന്നു പറയുന്നത് കോളേജിൽ എന്റെ കൂടെ പഠിക്കുന്ന എന്റെ പ്രിയ സുഹൃത്ത് മെഹറിൻ ഈ പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു കൂടാതെ എന്റെ പ്രിയ അധ്യാപകനും സുഹൃത്തും ഹസീബ് സാറും കൂടി എന്റെ ഈ പരിപാടിയിൽ മുഖ്യ അതിഥിയായിരുന്നു ഞങ്ങളുടെ പരിപാടിയിൽ അപ്പോഴും ഒരു കുറവ് ആ പരിപാടിയിൽ ഉണ്ടായിരുന്നു സെലീന ടീച്ചറുടെ കുറവ് സത്യത്തിൽ സിഗ്നേച്ചർ ഭിന്നശേഷി സ്നേഹ സംഗമം ടീച്ചറുടെയും സാന്നിധ്യത്തിൽ നടക്കേണ്ടതായിരുന്നു പക്ഷേ അന്ന് വാലുവേഷൻ ക്യാമ്പും ഹോസ്റ്റൽ തുറക്കാത്തതിനാൽ ചില പ്രത്യേക സാഹചര്യത്തിൽ ടീച്ചർക്ക് എത്തിച്ചേരാൻ സാധിച്ചില്ല എപ്പോഴും മറ്റാരെക്കാളും കൂടെ വേണം എന്ന് എപ്പോഴും ആഗ്രഹിക്കുന്ന വ്യക്തിയാണ് അത് പക്ഷേ പരിപാടിയുടെ അന്ന് രാവിലെ ഞാൻ ഓഡിറ്റോറിയത്തിൽ എത്തിയപ്പോൾ ടീച്ചറുടെ ഒരു വീഡിയോ കോൾ എനിക്ക് വന്നു ഇപ്പോൾ ടീച്ചർ പറഞ്ഞ വാക്യം ഇങ്ങനെയായിരുന്നു നീ പരിപാടി നടത്തിക്കോ മനസ്സ് കൊണ്ട് ഞാൻ നിന്റെ കൂടെയുണ്ട് സത്യത്തിനും ആ ഒരു വേദിയിൽ എന്നോടൊപ്പം ടീച്ചറും വേണമായിരുന്നു എന്ന് എനിക്ക് ഇപ്പോഴും ആഗ്രഹമുണ്ട് പിന്നെ അതുപോലെ തന്നെ സിഗ്നേച്ചർ ഭിന്നശേഷി സ്നേഹ സംഗമത്തിന്റെ ഭാഗമായി ലോഗോ പ്രകാശനത്തിനായി പത്മശ്രീ കെ വി റാബിയയുടെ വീട് സന്ദർശിക്കാൻ പോയപ്പോൾ പിഎസ്എംഒ കോളേജ് പ്രിൻസിപ്പാളും കൂടെയുണ്ടായിരുന്നു അപ്പോഴും ടീച്ചർക്ക് ഞങ്ങളുടെ കൂടെ പങ്കെടുക്കാൻ സാധിച്ചില്ല കോളേജിൽ നിന്ന് പഠനയാത്ര ഡൽഹിയിലേക്ക് പോകുന്നത് കൊണ്ട് അതുമായി ബന്ധപ്പെട്ട എന്തോ യോഗത്തിൽ പങ്കെടുക്കാനുള്ള തിരക്കിലായിരുന്നു ടീച്ചർ ഉണ്ടായിരുന്നത് അപ്പോൾ ഞാൻ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി ഞാൻ പറയാൻ വിട്ടുപോയി പിന്നീട് അതിന്റെ വാർത്ത പത്രത്തിലൊക്കെ വന്നു തുടങ്ങി അപ്പോൾ അത് അയച്ചപ്പോഴൊക്കെ ടീച്ചർ പറയുമായിരുന്നു ഞാനും കൂടി ഉണ്ടാവണമെന്ന് അത് എന്റെ കൂടെ ചിലവഴിക്കാൻ അത്രമേൽ ആഗ്രഹമുണ്ടായിരുന്നു അതുകൊണ്ടാണ് അപ്പോൾ പറഞ്ഞു ഒന്നു വിളിച്ചു കൂടായിരുന്നോ മീറ്റിംഗ് ക്യാൻസൽ ചെയ്ത് ഞാൻ വരുമായിരുന്നല്ലോ അപ്പോൾ ഞാൻ പറഞ്ഞു നമുക്ക് പിന്നീട് പോകാം എന്ന് പിന്നീട് ഭിന്നശേഷി സ്നേഹസംഗമം കഴിഞ്ഞതിനുശേഷം സ്നേഹോപഹാരം നൽകാൻ വേണ്ടി പിന്നെയും വീട് സന്ദർശിച്ചു അപ്പോൾ ഞങ്ങളുടെ കൂടെ എൻഎസ്എസ് എസ്ഐപി കോഡിനേറ്റർ മാരായ ഷബീർ സാറും അഞ്ചും ഹസ്സൻ ടീച്ചറും സിഗ്നേച്ചർ ഭിന്നശേഷി കൂട്ടായ്മയുടെ പ്രസിഡന്റ് വിനോദ് കെ ടിയുംവൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ റാഷിയും അഷറഫ് കളത്തിങ്ങൽ പാറ അഷറഫ് കുന്നത്തും പറമ്പ് തുടങ്ങിയവർ കൂടെയുണ്ടായിരുന്നു അപ്പോൾ അതിലും സെലീന ടീച്ചർക്ക് എത്തിച്ചേരാൻ പറ്റിയില്ല രണ്ട് ടീച്ചർമാർ മാറിമാറി ചോദിച്ചിട്ടും പ്രിൻസിപ്പൽ സമ്മതിച്ചില്ല ഞങ്ങൾ പോയ ദിവസം വെള്ളിയാഴ്ച ആയതിനാൽ പള്ളിയിൽ പോകേണ്ട ദിവസമായിരുന്നു പിന്നെ അതുമാത്രമല്ല പത്മശ്രീ റാബിയ താത്തക്ക് ഹോസ്പിറ്റലിൽ പോകേണ്ട അത്യാവശ്യവും ഉണ്ടായിരുന്നു അതുകൊണ്ടുതന്നെ ഈ ഒരു അത്ര പിന്നീട് ഒരു ദിവസത്തേക്ക് മാറ്റിവയ്ക്കുക എന്നത് പ്രയാസകരമായിരുന്നു അതല്ലെങ്കിലും അങ്ങനെ തന്നെയാണ് സംഭവിക്കാനുള്ളത് അത് ഞങ്ങളുടെ രണ്ടുപേരുടെയും ജീവിതത്തിന്റെ ഒരു പ്രത്യേകതയാണ് ഞാനെന്ന കാണണം എന്ന് വിചാരിക്കുന്നു അന്ന് ഒന്നും തന്നെ കാണാൻ സാധിക്കില്ല പക്ഷേ എന്ന് കാണേണ്ട എന്ന് വിചാരിക്കുന്നു അന്ന് താനെ ടീച്ചർ പ്രത്യക്ഷപ്പെട്ടു ഇതിലൂടെ നമുക്ക് വിശേഷിപ്പിക്കാൻ സാധിക്കുന്നത് ചരിത്ര വിഭാഗത്തിലെ ഒരു മാലാഖയായിരുന്നു സെലീന ടീച്ചർ ടീച്ചറുടെ ഭാഷയിൽ അംഗീകാരം എന്നത് വെറും സ്നേഹവും കരുതലും മാത്രമാണ് ഒരിക്കൽ ഞാൻ പറഞ്ഞല്ലോ നിങ്ങളോട് വിവാഹപൂർവ്വ കൗൺസിലിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു എന്ന് അന്ന് തലേദിവസം എന്നെ വിളിച്ചിരുന്നു ഉദ്ഘാടന സെക്ഷൻ തൽസമയം ചെയ്തു കൊടുക്കാൻ അന്ന് താഴെ ക്ലാസിൽ കുട്ടികൾ ഇല്ലാത്തതുകൊണ്ട് എനിക്ക് പരിപാടിയിൽ എത്താൻ സാധിച്ചില്ല പിന്നീടുള്ള ഒരു ദിവസം മുഴുവനായും ഞാൻ ടീച്ചറുടെ കൂടെ തന്നെ ഉണ്ടായിരുന്നു അപ്പോൾ എന്റെ ക്ലാസ് അഡ്വൈസർ ഹസീബ് സാർ പറയുകയാണ് ടീച്ചറെ പറ്റി അത് വേണമെങ്കിൽ ക്ലാസിൽ വന്നു കൊണ്ടുപോയിക്കോളും ഞാൻ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയെ പറ്റി ആരായാലും അങ്ങനെ പറയാൻ പാടില്ലല്ലോ പിന്നെ ഒരു കാര്യം കൂടി പറഞ്ഞു അത് പെൺകുട്ടികൾക്കുള്ള ക്ലാസ്സ് അല്ലേ ഏതു ക്ലാസ് ആയാലും അതിൽ നമുക്ക് ഉൾക്കൊള്ളാൻ പറ്റിയ ആശയം ഉണ്ടെങ്കിൽ ക്ലാസിന് പ്രശ്നമൊന്നും ഇല്ലല്ലോ ആറാം സെമസ്റ്ററിൽ ജെൻഡർ സ്റ്റഡീസ് എന്ന പേപ്പർ പഠിക്കാൻ ഉള്ളതുകൊണ്ട് ഞാൻ പങ്കെടുത്ത ക്ലാസ് എനിക്ക് തികച്ചും ഉപകാരപ്രദമായിരുന്നു കാരണം ഈ ക്ലാസിൽ പറഞ്ഞ നിയമങ്ങളെല്ലാം ജെൻഡർസ്റ്റഡീസിലും പഠിക്കാൻ ഉണ്ടായിരുന്നു ജെൻഡർ സ്റ്റഡീസിന്റെ കാര്യം പറഞ്ഞപ്പോഴാണ് ജസീല മിസ്സിനെ ഓർമ്മ വന്നത് ഈ ടീച്ചർ പിഎസ്എം ഓ കോളേജിൽ ജോയിൻ ചെയ്യുന്നതിന് മുമ്പ് ഞാൻ ഹയർസെക്കൻഡറി പഠനം പൂർത്തിയാക്കിയ കലാലയത്തിലെ അധ്യാപിക എനിക്ക് വിളിച്ചത് എന്നിട്ട് ചോദിച്ചു ജസീല എന്ന പേരുള്ള ആരെങ്കിലും അവിടെ ജോയിൻ ചെയ്തിട്ടുണ്ടോ ഞാൻ പറഞ്ഞു അറിയില്ല അന്വേഷിച്ചിട്ട് പറയാം എന്ന് അങ്ങനെ ഞാൻ സെലീന ടീച്ചറെ വിളിച്ചു എന്നിട്ട് ചോദിച്ചു അങ്ങനെ ആരെങ്കിലും അവിടെ ജോയിൻ ചെയ്തിട്ടുണ്ടോ എന്ന് ഉണ്ടെന്ന് പറഞ്ഞു അഞ്ചാം സെമസ്റ്റർ ആയപ്പോൾ തന്നെ ടീച്ചർ ജോയിൻ ചെയ്തിട്ടുണ്ടായിരുന്നു പക്ഷേ ഞാൻ കാണുന്നത് ആറാം സെമസ്റ്ററിൽ നിന്നാണ് ജെൻഡർ സ്റ്റഡീസ് ജസീല എന്ത് യോജിച്ച പേരാണ് അല്ലേ നമുക്ക് ചരിത്ര വിഭാഗത്തിലെ പ്രധാന പെട്ട അവസാന കഥാപാത്രത്തിലേക്ക് കടക്കാം ലോക ചരിത്രവും കേരള ചരിത്രവും കലക്കി കുടിച്ച പി എസ് എം ഒ കോളേജ് ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ അബ്ദുൽ റഷീദ് കാലടി ചരിത്ര വിഭാഗത്തിലെ കോമഡി താരം എന്ന് വേണമെങ്കിൽ സാറേ നമുക്ക് വിശേഷിപ്പിക്കാം കാരണം ഏത് സമയത്തും ക്ലാസെടുക്കുകയാണെങ്കിൽ തമാശ രൂപത്തിൽ ആയിരിക്കും ക്ലാസ് അവസാനിക്കുക പ്രൊജക്റ്റ് വർക്കിന്റെ കാലഘട്ടം ആരംഭിച്ചു അതിനെനിക്ക് വിഷയം തിരഞ്ഞെടുത്തു തന്നത് എന്റെ പ്രിയപ്പെട്ട സെലീന ടീച്ചർ തന്നെയായിരുന്നു ഭിന്നശേഷി എന്ന പദപ്രയോഗം മാത്രമാണ് ടീച്ചർ നിർദ്ദേശിച്ചത് അതിൽ എന്തെങ്കിലും മാറ്റം വരുത്തണമെന്നും ടീച്ചർ ആവശ്യപ്പെട്ടു അങ്ങനെ ഞാൻ ആദ്യം സമീപിച്ചത് ഡോക്ടർ അബ്ദുൽ റഷീദ് കാലടി എന്ന സാറേ ആയിരുന്നു ആരോട് ഞാൻ ഗവേഷണ ചോദ്യം എങ്ങനെ ഉണ്ടാക്കാം എന്ന് ചോദിച്ചു ഞാൻ ആദ്യം വിചാരിച്ചത് കേരളത്തിലെ ഭിന്നശേഷി കുട്ടികളുടെ സംഘടനയെ പറ്റി പഠിക്കാം എന്നായിരുന്നു പക്ഷേ ഡിഗ്രിയുടെ പ്രൊജക്റ്റ് കാലാവധി ആറുമാസം ഉള്ളതിനാൽ കേരളം എന്ന ആശയം പറ്റില്ല എന്ന് പറഞ്ഞു അങ്ങനെ പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്തിന്റെ അടിസ്ഥാനത്തിൽ പ്രോജക്ട് ചെയ്ത് തീർക്കാം എന്ന് വിചാരിച്ചു പക്ഷേ അവിടെ അതിനുള്ള ഉറവിടം കുറവായിരുന്നു അപ്പോൾ പെരുമണ്ണ ക്ലാരി മാറ്റാതെ മറ്റൊരു പഞ്ചായത്തും കൂടി യോജിപ്പിച്ചുകൊണ്ട് പഠിക്കാം എന്ന് വിചാരിച്ചു ഇങ്ങനെ മൂന്നിയൂർ പഞ്ചായത്ത് തിരഞ്ഞെടുത്തു അവിടെ ഭിന്നശേഷി കുട്ടികൾക്ക് ധാരാളം പ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നു അപ്പോൾ പെരുമണ്ണ ക്ലാരിയും മൂന്നിയൂരും താരതമ്യപ്പെടുത്തി പഠനം ആരംഭിച്ചു ഏകദേശം ജൂലൈ ഓടുകൂടി തുടങ്ങിയ പഠനം എനിക്ക് ഡിസംബറോടുകൂടി പൂർത്തിയാക്കാൻ സാധിച്ചു അപ്പോൾ പ്രോജക്റ്റിന്റെ രൂപരേഖ സമർപ്പിക്കേണ്ട സമയമായിട്ടുണ്ടായിരുന്നു ഞങ്ങൾ മൂന്നു പേരാണ് ഈയൊരു പ്രോജക്ട് വർക്കിന് മുന്നിട്ടിറങ്ങിയത് ഞാനും എന്റെ ചേച്ചിയും ഏട്ടനും പൂർത്തിയാക്കി പ്രോജക്റ്റിന്റെ രൂപരേഖ മെത്തഡോളജിയുടെ അധ്യാപികയായ സെലീന ടീച്ചർക്ക് സമർപ്പിക്കണം ആയിരുന്നു പക്ഷേ ഞാൻ സമർപ്പിച്ചു പക്ഷേ അവിടെ ഉണ്ടായത് മറ്റൊരു തമാശയാണ് ടീച്ചർ പി എസ് എംഓ കോളേജിലെ ഭൂമിത്രസേനയിലെ കുട്ടികൾക്കൊപ്പം പഠനയാത്ര പോയതായിരുന്നു ടീച്ചർക്ക് യാത്ര വളരെയധികം ഇഷ്ടമാണ് അതുമാത്രമല്ല സൈലന്റ് വാലിയിലേക്കാണ് യാത്ര തിരിച്ചത് നിറയെ വന്യമൃഗങ്ങളെ ഒക്കെ നമുക്ക് അവിടെ കാണാൻ സാധിക്കും അപ്പോൾ എന്നോട് പറയുകയാണ് മനുഷ്യനിവിടെ തിരിച്ചുവരുമോ എന്ന പ്രതീക്ഷ പോലുമില്ല വന്യമൃഗങ്ങൾക്കിടയിൽ പേടിച്ചിരിക്കുകയാണ് അപ്പോഴാണ് നിന്റെ ഒരു പ്രോജക്റ്റിന്റെ രൂപരേഖ കൊണ്ടുവരുന്നത് നീയത് വല്ല തോട്ടിലും കൊണ്ട് കളഞ്ഞേക്ക് എന്ന് പറഞ്ഞു തമാശ രൂപത്തിൽ ആ തോട്ടിൽ കൊണ്ടു കളയാൻ പറഞ്ഞ പ്രോജക്റ്റിന്റെ രൂപരേഖ ഇത്രയധികം വിലയേറിയതാണെന്ന് എനിക്ക് ഡിഗ്രി പ്രൊജക്റ്റിന്റെ അഭിമുഖം കഴിഞ്ഞപ്പോൾ മനസ്സിലായി സത്യത്തിൽ ടീച്ചർ പറഞ്ഞത് കേട്ട് രൂപരേഖ തോട്ടിൽ കൊണ്ടുപോയി കളയുകയായിരുന്നെങ്കിൽ എന്റെ ഡിഗ്രി പ്രൊജക്റ്റിന്റെ മൂല്യം അന്ന് തന്നെ നഷ്ടപ്പെടുമായിരുന്നു ഒരുപാട് ആളുകളെ സമീപിച്ച് ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പ്രോജക്ട് തയ്യാറാക്കിയത് ടീച്ചർ അങ്ങനെ പറഞ്ഞതുകൊണ്ട് ഒരു ഉപകാരം ഉണ്ടായി ഞങ്ങളുടെ ക്ലാസ്സിൽ ആർക്കും തന്നെ പ്രോജക്റ്റിന്റെ വിഷയം കണ്ടെത്താൻ സാധിച്ചിരുന്നില്ല പക്ഷേ ഞാൻ നേരെ മറിച്ചായിരുന്നു എന്റെ പ്രോജക്റ്റിന്റെ പ്രവർത്തനങ്ങൾ എല്ലാം ചുരുങ്ങിയ സമയങ്ങളിൽ പൂർത്തീകരിക്കാൻ സാധിച്ചു പ്രൊജക്റ്റ് സമർപ്പണ തീയതിക്ക് മുമ്പ് തന്നെ എന്റെ പ്രോജക്ട് വർക്ക് മേൽനോട്ടം വഹിക്കുന്ന ഹസീബ് സാർക്ക് ഞാൻ അയച്ചു കൊടുത്തു ഇതിന് കൂട്ടത്തിൻ സലിന ടീച്ചർ മറ്റൊരു വാക്യം കൂടി പറഞ്ഞു നീ ആരെയും കാത്തു നിൽക്കേണ്ടതില്ല നിന്റെ വഴിക്ക് നീ ഇറങ്ങിക്കോ എന്ന് അങ്ങനെ അതൊക്കെ കഴിഞ്ഞ് പിന്നീട് ഒരിക്കൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകന്മാരായ മുനീർ സാറും സുനിത ടീച്ചറും എൻഎസ്എസ് യൂണിറ്റ് കുട്ടികളും ഭിന്നശേഷി മേഖലയിലെ മികച്ച സംഘാടകൻ ഉള്ള സ്നേഹാദരവുമായി എന്റെ വീട് സന്ദർശിക്കാൻ എത്തി അന്ന് ഈ ഭിന്നശേഷി ഗ്രൂപ്പിന്റെ നിലവിലുള്ള പേര് ഭിന്നശേഷി സംഗമ സർഗ്ഗ വേദി എന്നായിരുന്നു അത് കഴിഞ്ഞ് ഒരാഴ്ചയ്ക്കുശേഷം ഗൈഡിങ് ലൈറ്റ് മീഡിയ എന്ന യൂട്യൂബ് ചാനലിലെ ആളുകൾ എന്നെ കാണാൻ വേണ്ടി വന്നു അത് മറ്റൊന്നിനും അല്ല ഭിന്നശേഷിസംഗമ സർഗ വേദി എന്ന ഗ്രൂപ്പിനെ പരിചയപ്പെടുത്തി കലാപരമായ എല്ലാ കഴിവുകളും ഉള്ള കുട്ടികളെ കണ്ടെത്തി ഞങ്ങളുടെ ഗ്രൂപ്പിലേക്ക് എത്തിക്കാൻ ആയിരുന്നു ആ സമയത്തും സെലീന ടീച്ചറുടെ പ്രാധാന്യം മാഞ്ഞു പോയില്ല ഏതൊരാൾക്കും ഉയർന്ന മേഖലയിൽ എത്തിക്കാൻ മാതാപിതാക്കളെ പോലെ തന്നെ ഏറ്റവും പ്രിയപ്പെട്ട മറ്റൊരാൾ ഉണ്ടാകും അതായിരുന്നു ഇവിടെ എന്റെ പ്രിയപ്പെട്ട സലീന ടീച്ചർ അവരെന്നോട് ചോദിച്ച ഒരു ചോദ്യമാണ് ഭിന്നശേഷി കാരനായ നിനക്ക് ഭിന്നശേഷിക്കാർക്ക് വേണ്ടി ഒരു കൂട്ടായ്മ തുടങ്ങാനുള്ള ഈ മനശക്തി അല്ലെങ്കിൽ പ്രോത്സാഹനം നൽകിയതാര് എനിക്ക് ഒറ്റ മറുപടിയെ നൽകാൻ ഉണ്ടായിരുന്നുള്ളൂ എന്റെ സ്വന്തം മാതാപിതാക്കളും പിന്നെ എന്റെ പ്രിയപ്പെട്ട സെലീന ടീച്ചറും ഇങ്ങനെ മാത്രം മറ്റൊന്നും ഞാൻ പറഞ്ഞില്ല ഇതിലൂടെ ഞാൻ വേറൊരു കാര്യവും പഠിച്ചു നമുക്ക് നന്മയുള്ളവരെ മാത്രം കൂടെ നിർത്തുക ബാക്കിയുള്ളവരെ പൂർണ്ണമായി ഒഴിവാക്കുക എന്റെ മനസ്സിനകത്തേക്ക് ഞാൻ പോലും അറിയാതെ ഇടംപിടിച്ച ഒരു വ്യക്തിയാണ് സെലീന ടീച്ചർ എന്ന് പറയുന്നത് മുതുകാടിനെ കാണാനും സംസാരിക്കാനും അവസരം കിട്ടി എന്ന് ഞാൻ പറഞ്ഞു അപ്പോഴും ആ ഘട്ടം പൂർത്തിയായിരുന്നില്ല അപ്പോഴാണ് റ്റാനിയ ടീച്ചറെ ഞാൻ പരിചയപ്പെടുന്നത് ടീച്ചർ വഴിയാണ് മുതുകാട് സാറിന്റെ ബന്ധപ്പെടാനുള്ള നമ്പർ ലഭിച്ചത് ഞാനൊരു ക്രിസ്മസ് ദിനത്തിൽ അമ്മയുടെ വീട്ടിൽ നിന്നാണ് സാറിനെ ബന്ധപ്പെടുന്നത് അന്ന് സിഗ്നേച്ചർ ഭിന്നശേഷി കൂട്ടായ്മയുടെയും ക്രിസ്മസ് ആഘോഷം രാത്രി ഓൺലൈനിൽ നടക്കാൻ ഉണ്ടായിരുന്നു അപ്പോൾ സാർ എന്നോട് പറഞ്ഞു നമ്മൾ കണ്ടുമുട്ടേണ്ടത് ഫോണിലൂടെയോ വീഡിയോ കോൾ വഴിയോ അല്ല നീ നേരിട്ട് തിരുവനന്തപുരത്തുള്ള മാജിക് പ്ലാനറ്റിലേക്ക് എത്തിച്ചേരണമെന്ന് അവിടെ ഞങ്ങളുടെ കുട്ടികളുടെ കൂടെ കുറച്ചുനേരം ചിലവഴിക്കണമെന്ന് ഇത്രമാത്രം പറഞ്ഞു ആഗ്രഹം സാധിക്കില്ല എന്ന് പറയുന്നതൊന്നും വെറുതെയല്ല എന്റെ പത്തുവർഷത്തെ ആഗ്രഹമായിരുന്നു സാറേ ബന്ധപ്പെടണമെന്ന് അതേതായാലും സാധിച്ചു എന്റെ വീട്ടിലേക്ക് പിഎസ്എംഒ കോളേജിൽ നിന്ന് എത്തിയ രണ്ട് അധ്യാപകരായിരുന്നു ഇംഗ്ലീഷ് വിഭാഗത്തിലെ കബീർ അലി സാറും അബ്ദുൽ സമദ് സാറും ആയിരുന്നു അതിനുശേഷം ഞങ്ങളുടെ ക്ലാസിലെ നൂഹ അബ്ദുൾ നാസർ എന്ന കുട്ടിയുടെ കല്യാണത്തിനാണ് പി എസ് എം ഒ കോളേജ് ചരിത്രവിഭാഗം മേധാവി പ്രിയ സുഹൃത്തും അധ്യാപികയുമായ സെലീന ടീച്ചർ വീട്ടിലേക്ക് പ്രവേശിക്കുന്നത് കൂടെ അറബി വിഭാഗത്തിലെ അധ്യാപികയായ ലുബ്നു ടീച്ചറും സഹപാഠികളും അസോസിയേഷൻ സെക്രട്ടറി ഫാത്തിമ ജെന്ന ഉണ്ടായിരുന്നു ഞാൻ പോലും അറിഞ്ഞില്ല ഇങ്ങനെയൊരു വരവ് ഉണ്ടാകുമെന്ന് ഇനിയും ഒരുപാട് തവണ ടീച്ചർ വരാനും സാധ്യതയുണ്ട് പിന്നീട് കൗൺസിലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ ധാരാളം പ്രോഗ്രാമുകൾ നടന്നിട്ടുണ്ട്* മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു*തിരൂരങ്ങാടി: പി എസ് എം ഒ കോളേജ് കൗൺസിലിംഗ് സെല്ലും അലുംനി അസോസിയേഷനും സംയുക്തമായി കോളേജിലെ വിദ്യാർഥികൾക്കായി മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ കെ അസീസ് ഉദ്‌ഘാടനം ചെയ്ത പരിപാടിയിൽ പ്രമുഖ മനഃശാസ്ത്ര വിദക്ത രശ്മി ശ്രീധർ മുഖ്യ പ്രഭാഷണം നടത്തി. അലുംനി അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.ടി ഷാജു, ട്രെഷറർ അബ്ദുൽ അമർ കൗൺസിലിങ് സെൽ കോർഡിനേറ്റർമാരായ ഡോ മുസ്തഫാനന്ദ്, എം സലീന,സ്റ്റുഡന്റ് കോർഡിനേറ്റേഴ്സായ ആദിൽ,ഫെബിന,ഉമ്മുഹാനിയ,സഫ,അക്ഷയ് എം ,അൻസില എന്നിവർ സംസാരിച്ചു *മലബാറിന്റെ സാംസ്കാരിക പൈതൃകം തേടി ന്യൂയോർക്ക് യൂണിവേഴ്സിറ്റി അധ്യാപകരും വിദ്യാർത്ഥികളും,**പി എസ് എം ഒ കോളേജ് സന്ദർശിച്ചു*മാപ്പിളപ്പാട്ടിൻന്റെ ഇശലും മാപ്പിള കലകളുടെ പൈതൃകവും തേടി ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ ഒരു കൂട്ടം അധ്യാപകരും വിദ്യാർഥികളും പി എസ് എം ഒ കോളേജ് സന്ദർശിച്ചു . ന്യൂയോർക്ക് യൂണിവേഴ്സിറ്റിയുടെ ‘വിദേശ പഠന’ പദ്ധതിയുടെ ഭാഗമായിട്ടാണ് സന്ദർശനം .ഏഴു വ്യത്യസ്ത രാജ്യങ്ങളിൽ നിന്നായി പതിനാലോളം വിദ്യാർഥികളും അധ്യാപകരുമാണ് സംഘത്തിനൊപ്പം ഉള്ളത്. മാപ്പിള സംസ്കാരത്തിൻറെ ചരിത്രവും വർത്തമാനവും നേരിട്ട് അറിയുന്നതിനും പഠിക്കുന്നതിനും വേണ്ടിയാണ് എത്തിയിരിക്കുന്നത്. ജനുവരി 11 ന് പരപ്പനങ്ങാടി തീരപ്രദേശo സന്ദർശിച്ചു. തീരപ്രദേശത്തെ കോൽക്കളിയുടെ ചരിത്രവും കോൽക്കളി കടന്നു വന്ന വഴികളും മജീദ് ഗുരുക്കളും സംഘവും വിദ്യാര്തികൾക് വിശദീകരിച് കൊടുത്തു . പി എസ് എം ഒ കോളേജിൽ വച്ച് നടന്ന സെമിനാർ കോളേജ് മാനേജർ എം. കെ. ബാവ ഉദ്ഘാടനം ചെയ്‌തു . ‘ കേരള കുടിയേറ്റത്തിന്റെ ഭാവി ‘ എന്ന വിഷയത്തിൽഡോ: ഷിബിനു . എസ് ക്ലാസ് എടുത്തു .തുടർന്ന് പി എസ് എം ഒ കോളേജിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച മാപ്പിളപ്പാട്ടും ,കൊൽക്കളിയും നടന്നു. പ്രൊഫ:സാമുവൽ മാർക്ക് ആൻഡേഴ്സൺ, ഡോ .നീലിമ ജയചന്ദ്രൻ (ന്യൂ യോർക്ക് യൂണിവേഴ്സിറ്റി) എന്നിവരാണ് സംഘത്തെ നയിക്കുന്നത്. . പ്രിൻസിപ്പൽ ഡോ: അസീസ് . കെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഹമ്മദ് ഹസീബ് .എൻ സ്വാഗതവും നൂഹ നന്ദിയും അറിയിച്ചു.പി .എസ് .എം .ഒ കോളേജ് ചരിത്ര വിഭാഗം മുൻ മേധാവി ഡോ: അബ്ദുൽ റസാഖ്, ചരിത്ര വിഭാഗം അദ്ധ്യാപകരായ , മുഹമ്മദ് ഹസീബ് .എൻ, അബ്ദുൽ റഊഫ് പി,ഡോ .അബ്ദുൽ റഷീദ്, ശരവണൻ ആർ , ഫഹദ് കെ തുടങ്ങിയവർ സംബന്ധിച്ചു .അനുസ്മരണ സമ്മേളനം നടത്തിതിരൂരങ്ങാടി: പ്രമുഖ ചരിത്രഗവേഷകനും ഗ്രന്ഥകർത്താവും തിരൂരങ്ങാടി പി.എസ്. എം. ഒ. കോളേജ് ചരിത്ര വിഭാഗം മുൻ മേധാവിയുമായിരുന്ന ഡോ. മുസ്തഫ കമാൽ പാഷയുടെ അനുസ്മരണ സമ്മേളനം നടത്തി. കോളേജ് മാനേജർ എം.കെ. ബാവ അധ്യക്ഷത വഹിച്ചു. കെ.ടി. ജലീൽ എം.എൽ.എ. ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ കെ അസീസ്, മാനേജ്മെന്റ് പ്രതിനിധി ഡോ.ഇ.കെ. അഹമ്മദ് കുട്ടി, കോളേജ് അലുംനി അസോസിയേഷൻ പ്രസിഡന്റ് ഡോ.പി.എം. അലവിക്കുട്ടി, സ്റ്റാഫ് ക്ലബ് പ്രസിഡന്റ് ഡോ. ഷിബിനു എസ്, ഇക്കണോമിക്സ് വിഭാഗം മുൻ മേധാവി ഡോ. കെ. മുഹമ്മദ്, ചരിത്ര വിഭാഗം മുൻ മേധാവി ഡോ.പി.വി. അബ്ദുള്ള, ആലുംനി അസോസിയേഷൻ ട്രഷറർ ഷബീർമോൻ, മുജീബ് റഹ്മാൻ കാരി, മുബഷിറ കെ.വി, കുടുംബാംഗങ്ങളായ എൻ കെ. സാദിക്കലി, ഡോ. ബതീഉ സ്സമാൻ, ഡോ. നാജിദ ഷറഫ്, ചരിത്ര വിഭാഗം മേധാവി എം സലീന എന്നിവർ സംസാരിച്ചു.’മാതൃഭൂമി @100′ പ്രദർശനം പി. എസ്. എം. ഒ കോളേജിൽ നടത്തി.തിരൂരങ്ങാടി : മാതൃഭൂമി പത്രത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായുള്ള’മാതൃഭൂമി @100’ പ്രദർശനം 6/10/2022 ന് തിരൂരങ്ങാടി പി. എസ്. എം. ഒ കോളേജിൽ വെച്ച് നടത്തി. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലെ ചരിത്ര അദ്ധ്യാപകൻ എം. സി. വശിഷ്ട്ട് മുൻകൈയെടുത്ത് തയാറാക്കിയ ചിത്ര – ഫോട്ടോ പ്രദർശനമാണ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തിരഞ്ഞെടുത്ത കോളേജുകളിൽ നടത്തിയത്.മലപ്പുറം ജില്ലയിലെ പ്രദർശനമാണ് പി. എസ്. എം. ഒ കോളേജ് ചരിത്ര വിഭാഗത്തിന്റെ സഹകരണത്തോടെ വ്യാഴാഴ്ച രാവിലെ 10 ന് നടത്തിയത്. 2022 മാർച്ച് 14 നും 18 നും ഇടയിൽ മാതൃഭൂമി പ്രത്യേക പതിപ്പുകളിൽ പ്രസിദ്ധീകരിച്ച കേരളത്തിന്റെ ചരിത്രവും മലയാള സാഹിത്യവുമായി ബന്ധപ്പെട്ട കുറിപ്പുകളും ഉൾപ്പെടുത്തിയാണ് പ്രദർശനം ഒരുക്കിയത്. പ്രിൻസിപ്പൽ ഡോ.കെ. അസീസ് പരിപാടി ഉദ്ഘാടനം ചെയ്തു.ചരിത്ര വിഭാഗം മേധാവി എം സലീന, അബ്ദുൽ റഹൂഫ് പി, ഡോ :അബ്ദുൽ റഷീദ്, ആർ. ശരവണൻ, എൻ മുഹമ്മദ് ഹസീബ്, കെ. ഫഹദ്, ജസീല എൻ എൻ എന്നിവർ സംസാരിച്ചു.പി എസ് എം ഒ കോളേജ്, എൻ എൻ എസ് എസ് വിദ്യാർഥികൾ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ “”അഭയം” പദ്ധതിയുടെ ഭാഗമായി തുടക്കം കുറിച്ച സൗഹൃദഭവനം പദ്ധതിയുടെ ഉദ്ഘാടനവും താക്കോൽദാനവും നിർവഹിച്ചു.പി എസ് എം ഒ കോളേജ്, എൻ എൻ എസ് എസ് വിദ്യാർഥികൾ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ “”അഭയം” പദ്ധതിയുടെ ഭാഗമായി തുടക്കം കുറിച്ച സൗഹൃദഭവനം പദ്ധതിയുടെ ഉദ്ഘാടനവും താക്കോൽദാനവും നിർവഹിച്ചു.തിരൂരങ്ങാടി : പി എസ് എം ഒ കോളേജ്, എൻ എൻ എസ് എസ് വിദ്യാർഥികൾ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ “”അഭയം” പദ്ധതിയുടെ ഭാഗമായി തുടക്കം കുറിച്ച ‘സൗഹൃദഭവനം ‘, പദ്ധതിയുടെ ഉദ്ഘാടനവും താക്കോൽദാനവും നിർവഹിച്ചു. തിരൂരങ്ങാടി മണ്ഡലം എം എൽ എ യും, തിരൂരങ്ങാടി യതീംഖാന പ്രസിഡന്റുമായ, കെ പി എ മജീദ് ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു. പി എസ് എം ഒ കോളേജ് മാനേജിങ് കമ്മിറ്റി ചെയർമാൻ എം കെ. ബാവ ഹാജി വീടിന്റെ താക്കോൽ, പ്രസ്തുത വാർഡ് കൗൺസിലർ ശ്രീ നിസാറിന് കൈമാറി.വീടില്ലാത്ത സുഹൃത്തിന് വീടെന്ന സ്വപ്നവുമായി, പി എസ് എം ഒ കോളേജ്, എൻ എസ് എസ് വോളന്റീർമാർ തുടക്കം കുറിച്ച പദ്ധതിയാണ്, ‘സൗഹൃദഭവനം, ഹോം ഫോർ എ ഹോംലെസ് ഫ്രണ്ട് ‘. വീടില്ലാത്ത സഹവിദ്യാർത്ഥികൾക്ക് ഈ പദ്ധതി,ഒരു താങ്ങാവുകയാണ്. കോളേജിലെ വിദ്യാർത്ഥികളുടെയും, അദ്ധ്യാപകരുടെയും, നാട്ടുകാരുടെയും കൂട്ടായ പരിശ്രമത്തിലൂടെ ആദ്യ ഭവനം വിജയകരമായി പൂർത്തിയായി. പദ്ധതി വരും വർഷങ്ങളിലും സജീവമാക്കും.കോളേജിലെ സെമിനാർ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ, കോളേജ് പ്രിൻസിപ്പൽ, ഡോ. കെ അസീസ് അധ്യക്ഷത വഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. വി പി ഷബീർ പരിപാടിയിൽ സ്വാഗതം പറഞ്ഞു. തിരൂരങ്ങാടി യതീംഖാന മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, സി എച് മഹമൂദ് ഹാജി, ഇ കെ അഹമദ് കുട്ടി എന്നിവരും, കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻ എസ് എസ് കോർഡിനേറ്ററായ സോണി ടി എൽ , മലപ്പുറം ജില്ല എൻ എസ് എസ് കോർഡിനേറ്ററായ നൗഫൽ, സ്റ്റാഫ് ക്ലബ് പ്രസിഡണ്ട് ഡോ എസ് ഷിബിനു, ഐ ക്യു എ സി കോർഡിനേറ്റർ ഡോ കെ നിസാമുദ്ധീൻ, പ്രോഗ്രാം ഓഫീസർ ഡോ അലി അക്ഷദ് എന്നിവരും ആശംസകൾ അറിയിച്ചു..അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം.ഭിന്നശേഷി സംഗമം ലോഗോ പ്രകാശനം ചെയ്തു.തിരൂരങ്ങാടി:അന്താരാഷ്ട്ര ഭിന്നശേഷി ദിനമായ ഡിസംബർ 3 ന് തിരൂരങ്ങാടി പി.എസ്.എം.ഒ.കോളേജിൽ വെച്ച് സിഗ്നേച്ചർ ,വരം ഭിന്നശേഷി കൂട്ടായ്മയും പി.എസ്.എം.ഒ.കോളേജ് എൻ.എസ്.എസ്,എസ്.ഐ.പി.എന്നിവയും സംയുക്തമായി സംഘടിപ്പിക്കുന്ന ഭിന്നശേഷി സംഗമത്തിന്റെ ലോഗോ പ്രകാശനം പത്മശ്രീ കെ.വി.റാബിയ നിർവ്വഹിച്ചു.കോളേജ് പ്രിൻസിപ്പൽ കെ.അബ്ദുൽ അസീസ്,എൻ.എസ്.എസ്.കോ-ഓർഡിനേറ്റർ ഡോ:വി.പി.ശബീർ,അഷ്റഫ് കളത്തിങ്ങൽ പാറ,അക്ഷയ് ചെട്ടിയാം കിണർ,അഷ്റഫ് മനരിക്കൽ എന്നിവർ സംബന്ധിച്ചു.ഡിസംബർ 3 ന് നടക്കുന്ന സംഗമത്തിൽ മന്ത്രി വി.അബ്ദുറഹ്മാൻ,പി.അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ,മുനിസിപ്പൽ ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി,പത്മശ്രീ കെ.വി.റാബിയ തുടങ്ങി പ്രമുഖർ സംബന്ധിച്ചു ഭിന്നശേഷിക്കാരെ സംരക്ഷിക്കാനും ചേർത്ത് പിടിക്കാനും സമൂഹം മുന്നോട്ട് വരണം.അബ്ദുൽ ഹമീദ് എം.എൽ.എ.തിരൂരങ്ങാടി:ഭിന്നശേഷിക്കാരായവരുടെ രക്ഷിതാക്കൾ തങ്ങളുടെ മക്കളുടെ അവസ്ഥയോർത്ത് ദുഃഖിതരായി കഴിയുന്നത് തങ്ങളുടെ കാലശേഷം ഈ മക്കളുടെ സ്ഥിതിയെന്താവും എന്ന ആഥിയുള്ളത് കൊണ്ടാണെന്നും ഈ അവസ്ഥ മാറ്റിയെടുക്കാൻ ഭിന്നശേഷിക്കാരെ സംരക്ഷിക്കാനും ചേർത്ത് പിടിക്കാനും സമൂഹം മുന്നോട്ട് വരണമെന്നും പി.അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ. പറഞ്ഞു.ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കൾക്ക് മനോധൈര്യവും കരുത്തും സമൂഹം നൽകണം.ഭിന്നശേഷി കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും പൊതു സമൂഹത്തിൽ നിന്നും അകറ്റി നിർത്തേണ്ടവരോ മാറ്റി നിർത്തപ്പെടേണ്ടവരോ അല്ലെന്നും അത്തരക്കാരെ ചേർത്ത് പിടിച്ച് ആത്മ ധൈര്യം പകരുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരത്തോടനുബന്ധിച്ച് സിഗ്നേച്ചർ ഭിന്നശേഷി കൂട്ടായ്മയും തിരൂരങ്ങാടി പി.എസ്.എം.ഒ.കോളേജ് എൻ.എസ്.എസും എസ്.ഐ.പി.യും സംയുക്തമായി പി.എസ്.എം.ഒകോളേജിൽ സംഘടിപ്പിച്ച ഭിന്നശേഷി സ്നേഹ സംഗമം ഉൽഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ:കെ.അസീസ് അദ്ധ്യക്ഷ്യം വഹിച്ചു.തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി മുഖ്യപ്രഭാഷണം നടത്തി.പത്മശ്രീ കെ.വി.റാബിയ ഭിന്നശേഷി ദിനാചരണ സന്ദേശം നൽകി.തിരൂരങ്ങാടി താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ:പ്രഭുദാസ്,അരിമ്പ്ര മുഹമ്മദ് മാസ്റ്റർ,അഷ്റഫ് കളത്തിങ്ങൽ പാറ,രാജേഷ് കരിങ്കപ്പാറ,ഡോ:അൻജും ഹസ്സൻ, ഡോ:ഷിബിലി,ഡോ:അലി അക്ഷത്, മനരിക്കൽ റസാഖ് ഹാജി,അബ്ദുറഹ്മാൻ റാഷി,അഷ്റഫ് മനരിക്കൽ,മച്ചിങ്ങൽ സലാം ഹാജി ,കെ.ടി.വിനോദ്,സി.എം.മുഹമ്മദ്പ്രസംഗിച്ചു.എൻ .എസ്.എസ്.പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ:വി.പി.ശബീർ സ്വാഗതവും സിഗ്നേച്ചർ സെക്രട്ടറി അക്ഷയ്.എം.നന്ദിയും പറഞ്ഞു. പട്ടുറുമാൽ ഫെയിം സുറുമി വയനാട്,മെഹ്റിൻ,ബേബി അൽവിന,അൻവർ തിരൂരങ്ങാടി,സജ്ന മാങ്കാവ്,റുബീന പുളിക്കൽ,അബ്ദുള്ളക്കുട്ടി പന്താരങ്ങാടി,ഷെമി ഹസീബ് പി എസ് എം കോളേജ് തിരൂരങ്ങാടി ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ വളാഞ്ചേരി എന്നിവർ സംഗീത വിരുന്നൊരുക്കി.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു.പി എസ് എം ഒ കോളേജ് തിരൂരങ്ങാടി ചരിത്ര വിഭാഗം പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് വർണബമായ പരിപാടി ക്ക് തുടക്കമായി തിരൂരങ്ങാടി: പി സ് എം ഒ കോളേജ് ചരിത്രവിഭാഗത്തി ന്റെഅഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു പി എസ് എം ഒ കോളേജ് ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ അബ്ദുൽ റഊഫ് ന്റെ അധ്യക്ഷതയിലാണ് പരിപാടി സംഘടിപ്പിച്ചത് പി എസ് എം ഒ കോളേജ് പ്രിൻസിപ്പൽ ഡോ കെ ആസീസ് പരിപാടിയിൽ മുഖ്യ അതിഥിയായി( only one earth ) എന്ന വിഷയത്തെ ആസ്പദമാക്കി അദ്ദേഹം സംസാരിച്ചു പി എസ് എം ഒ കോളേജ് തിരൂരങ്ങാടി ചരിത്ര മേധാവി സലീന എം മുഹമ്മദ് ഹസീബ് ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആശംസഅറിയിച്ചു ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഫഹദ് സ്വാഗതവും ഫാത്തിമ ജെന്ന മൂന്നാം വർഷചരിത്രവിദ്യാർത്ഥി നന്ദിയും പറഞ്ഞുആടിയും പാടിയും ക്രിസ്തുമസ് ആഘോഷിച്ച് മാലാഖ കുട്ടികൾ ……തിരൂരങ്ങാടി:-ആടിയും പാടിയും ക്രിസ്തുമസ് ആഘോഷിച്ച് ഗ്രീൻ ട്രാക്ക് ലീപ് ടു ലൈഫിലെ ഭിന്ന ശേഷി കുട്ടികൾ. ഗ്രീൻ ട്രാക്ക് കൾച്ചെറൽ സെന്ററും സിഗ്നേച്ചർ ഭിന്ന ശേഷി കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷ പരിപാടി വിവിധ ഇനം കലാ പരിപാടികളോടെ സംഘടിപ്പിച്ചു. ചെമ്മാട് ലൂപ്പി lounje ടർഫിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്.കുട്ടികൾ ക്രിസ്തുമസ് കേക്ക് മുറിച്ചും പരസ്പരം ക്രിസ്തുമസ് & ന്യൂ ഇയർ സമ്മാനങ്ങൾ കൈമാറിയും ആഘോഷം വാനോളം ഉയർത്തി.ചടങ്ങിൽ ഭിന്ന ശേഷി കുട്ടികളുടെ ഉന്നമനത്തിനു വേണ്ടി മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ച വെച്ച് കൊണ്ടിരിക്കുന്ന കെ.ടി. വിനോദ്, അക്ഷയ് എം,അബ്ദുറഹ്‌മാൻ റാഷി എന്നിവരെ ചടങ്ങിൽ ആദരിച്ചു.ചടങ്ങിൽ കുട്ടികൾക്കുള്ള ക്രിസ്തുമസ് സമ്മാനം കൊണ്ടോട്ടി താലൂക്ക് ഹോസ്പിറ്റൽ ലാബ് ടെക്നിഷൻ ശ്രീമതി ലുബ്‌ന കൈമാറി.ചടങ്ങിൽ തിരൂരങ്ങാടി നഗര സഭ കൗൺസിലർ വഹീദ ചെമ്പ, അഷ്‌റഫ് കളത്തിങ്ങൽപാറ,തലാപ്പിൽ അയ്യൂബ്, ബാപ്പുട്ടി ചെമ്മാട്, രവീന്ദ്രൻ പരപ്പനങ്ങാടി,വികെ ഹംസത്ത്,ഗ്രീൻ ട്രാക്ക് സെക്രട്ടറി എംപി അസ്‌ലം,പ്രസിഡന്റ് വികെ അനസ്, ഫാസിൽ ചെമ്പ, നാസർ വികെ, ആബിദ് പിപി, യൂനുസ് ചെമ്മാട്, ഇബ്രാഹിം, ഫജാസ്, നാഫി, ലബീബ്, റിസ്‌വാൻ, റാഷിൻ, ദിൽഷാദ് എന്നിവർ പങ്കടുത്തു.നറുക്കെടുപ്പിലൂടെ ഉദ് ഘാടകനെ കണ്ടെത്തിവി കാൻ മൂന്നിയൂരിന്റെ വാർഷികാഘോഷം.തിരൂരങ്ങാടി:ഭിന്നശേഷി മാലാഖമാരുടെ ശാക്തീകരണ രംഗത്ത് വേറിട്ട പ്രവർത്തനങ്ങൾ നടത്തുന്ന വി കാൻ ആർട്സ് ആന്റ് സ്പോർട്സിന്റെ വാർഷികാഘോഷവും വേറിട്ടതായി.വാർഷികാഘോഷ പരിപാടികളിൽ പങ്കെടുക്കാനെത്തിയ മാലാഖ കുട്ടികളിൽ നിന്നും നറുക്കെടുപ്പിലൂടെ ഉൽഘാടകനെ കണ്ടെത്തിയാണ് മാലാഖ കുട്ടികളെ അംഗീകാരം നൽകി ചേർത്ത് പിടിച്ചത്.കഴിഞ്ഞ ഒരു വർഷമായി മൂന്നിയൂരിലെ ടർഫിൽ എല്ലാ ഞായറാഴ്ചകളിലും ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി മ്യൂസിക് -ഫിറ്റ്നസ് ക്യാമ്പുകൾ സംഘടിപ്പിച്ച് വരുന്ന വി കാന്റെ പ്രവർത്തനം പരപ്പനങ്ങാടിയിലും തിരൂരങ്ങാടിയിലും കൂടി നടന്ന് വരുന്നു.അടച്ചിട്ട നാല് ചുമരുകൾക്കിടയിൽ കഴിഞ്ഞിരുന്ന മാലാഖ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഏറെ പ്രയോജനപ്രദമാണ് വി കാൻ നടത്തുന്ന ക്യാമ്പുകൾ.പ്രധാന ആഘോഷ ദിനങ്ങളിൽ വി കാൻ നടത്തിയ വിവിധ പരിപാടികളിൽ പ്രമുഖ വ്യക്തികൾ അഥിതികളായി എത്തിയിരുന്നു. കളത്തിങ്ങൽ പാറ എം.എ.കെ.ഓഡിറ്റോറിയത്തിൽ നടന്ന വാർഷികാഘോഷം പടിക്കൽ കഴുങ്ങുന്തോട്ടത്തിൽ ബഷീർ -നാഫില ദമ്പതികളുടെ ഏഴ് വയസുകാരി ഫാത്തിമ ശിഫ പാട്ട് പാടിയാണ് ഉൽഘാടനം ചെയ്തത്.ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സറീന ഹസീബ് മുഖ്യപ്രഭാഷണം നടത്തി.അഷ്റഫ് കളത്തിങ്ങൽ പാറ അദ്ധ്യക്ഷ്യം വഹിച്ചു.ഉജ്ജ്വല ബാല്യ പുരസ്കാര ജേതാവ് അമൽ ഇഖ്ബാൽ മുഖ്യാത്ഥിതിയായി.ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സ്റ്റാർ മുഹമ്മദ്,ജാഫർ വെളിമുക്ക്,ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജാസ്മിൻ മുനീർ,മെമ്പർമാരായ എൻ.എം.റഫീഖ്,ഷംസുദ്ധീൻ മണമ്മൽ,ഉമ്മു സൽമ,കെ.ടി.വിനോദ്,അക്ഷയ് .എം, എം.എ.കെ.ബഷീർ,എൻ.എം.ശംസുദ്ധീൻ പ്രസംഗിച്ചു.സി.എം.മുഹമ്മദ് അലീഷ സ്വാഗതവും ശിഹാബ് പാറക്കടവ് നന്ദിയും പറഞ്ഞു.അമീൻ പൊന്നാട്,കലാഭവൻ അനിൽ ലാൽ,നജ്ല കോട്ടക്കൽ,ആബിദ് കൊടിയത്തൂർ എന്നിവരുടെ നേത്രത്വത്തിൽ ഗാന വിരുന്ന് ഒരുക്കി. അഷ്റഫ് കുന്നത്ത് പറമ്പ്,ഖാലിദ് എരണിക്കൽ,അഷ്റഫ് പാറക്കടവ്,ശാഫി.സി.എം,ഫസലുൽ ഹഖ്,ഹാഷിർ,ഫാറൂഖ്,റുബീന പടിക്കൽ,ആരിഫ കളിയാട്ടമുക്ക്,ഫൗസിയ എന്നിവർ പരിപാടിക്ക് നേത്രത്വം നൽകി. അവിടെ നിന്നും സ്നേഹാദരം ലഭിച്ചു പിന്നീട് പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്തിന്റെ സ്നേഹ സ്പർശം എന്ന ഭിന്നശേഷി സ്നേഹസംഗമം നടക്കുകയുണ്ടായി എന്റെ ഡിഗ്രി പ്രൊജക്റ്റ് ഞങ്ങളുടെ പഞ്ചായത്തിലെ ഭിന്നശേഷി കുട്ടികളെ പറ്റിയാണല്ലോ കോവിഡ് കാരണം ഒരു വർഷം പരിപാടി നടത്താൻ സാധിച്ചില്ല എന്റെ ഡിഗ്രി പ്രൊജക്ടിന്റെ ഭാഗമായാണ് പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്തിലെ വാർഡ് മെമ്പറെ ഞാൻ കൂടുതലായി പരിചയപ്പെടുന്നത് വിവരങ്ങൾ ശേഖരിക്കാൻ ഒരു മടിയും കൂടാതെ ഷാജു കാട്ടകത്ത് എല്ലാ വിവരങ്ങളും എനിക്ക് സംഘടിപ്പിച്ചു തന്നു അതുപോലെതന്നെ ശിഹാബ് തങ്ങൾ ചാരിറ്റിഫൗണ്ടേഷൻ കോഡിനേറ്റർ ആയ മുസ്തഫ കളത്തിങ്ങലും ഈ പഠനം പൂർത്തിയാകുന്നത് വരെ എന്റെ കൂടെ ഉണ്ടായിരുന്നു ഞാൻ പിഎസ്എം ഓ കോളേജിൽ എത്തിയതിനുശേഷം സെലീന ടീച്ചറോട് ചോദിച്ചതിനു ശേഷം മാത്രമേ എന്ത് കാര്യങ്ങളും ചെയ്യാറുള്ളൂ അതേ ടീച്ചറെ പരിചയപ്പെട്ടത് മുതൽ എന്നിൽ ഉണ്ടായ മറ്റൊരു മാറ്റമാണ് അത് ഇപ്പോഴും അങ്ങനെ തന്നെ നിലനിൽക്കുന്നു അങ്ങനെയാണ് ഒരു അസോസിയേഷൻ ഉദ്ഘാടനം ഞങ്ങൾക്കും മുന്നിലയുടെ വന്നെത്തിയത് * പി എസ് എം ഓ കോളേജ് ഹിസ്റ്ററി അസോസിയേഷൻ ഉദ്ഘാടനം ചെയ്തു* ————————————തിരൂരങ്ങാടി: PSMO കോളേജ് ഹിസ്റ്ററി വിഭാഗം സംഘടിപ്പിച്ച IZinmàk 23 അസോസിയേഷൻ പരിപാടിമുൻ ഡിപ്പാർട്ട്മെന്റ് തലവനായിരുന്ന *ഡോ. കെ. കെ മുഹമ്മദ് അബ്ദുൽ സത്താർ* ഉദ്ഘാടനം നിർവഹിച്ചു. ഫാത്തിമ ജെന്ന ടി പി ഹിസ്റ്ററി അസോസിയേഷൻ സെക്രട്ടറി സ്വാഗതമർപ്പിച്ച് സംസാരിക്കുകയും, ചരിത്രവിഭാഗം മേധാവി എം സലീന അധ്യക്ഷ പദവി അലങ്കരിക്കുകയും ചെയ്തു. പാഠ്യപാഠ്യേതര വിഷയങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും വേദിയിൽ നടന്നു.പ്രസ്തുത പരിപാടിക്ക് ആശംസകൾ നേർന്നുകൊണ്ട് *ജനാബ്. M k ബാവസാഹിബ്*, (ചെയർമാൻ പി. എസ്.എം. ഓ കോളേജ് ) കോളേജ് ചെയർമാൻ *മുമീസ്* പിഎസ്എംഓ കോളേജ് പ്രിൻസിപ്പൽ ഡോ അസീസ് കെ എന്നിവർ സംസാരിച്ചു.പ്രൊ.N K മുസ്തഫ കമാൽ പാഷ മെമ്മോറിയൽ അവാർഡ്, പി അബ്ദുൽ റഷീദ് മെമ്മോറിയൽ അവാർഡ്, നബീൽ മെമ്മോറിയൽ അവാർഡ്, നെറ്റ് &ജെ. ആർ. എഫ് പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ്, ആർട്സ് &സ്പോർട്സ് ഇനങ്ങളിൽ കഴിവ് തെളിയിച്ചവർക്കുള്ള അവാർഡുകൾ വിതരണം ചെയ്തു.ഇൻഡർ ഡിപ്പാർട്മെന്റ് തലത്തിൽ ഒന്നാം സ്ഥാനം കരസ്തമാക്കിയ *ഒച്ച* മാഗസിന്റെ പ്രകാശനവും വേദിയിൽ നടന്നു. നിരവധിചരിത്ര വിദ്യാർത്ഥികളും, അധ്യാപകരും പങ്കെടുത്ത പരിപാടിക്ക് *അർഷഹ് രണ്ടാംവർഷ ചരിത്ര വിദ്യാർഥി * നന്ദി പറഞ്ഞു അതിനുശേഷം*alma fine arts ന് പി. എസ്. ഒ കോളേജിൽ ഇന്ന് തുടക്കമായി.* തിരുരങ്ങാടി : കോവിഡ് കഴിഞ്ഞ ഇടവേളയ്ക്കു ശേഷം വീണ്ടും ഒരു കലാവിരുന്ന് വഴിയൊരുക്കി ‘alma’ പി. എസ്. എം. ഒ കോളേജ് മാതൃകയായി.ഫൈൻ ആർട്സ് സെക്രട്ടറി മുജീബ് റഹ്മാൻ സ്വാഗതം പറഞ്ഞു. കോളേജ് യൂണിയൻ ചെയർമാൻ മുമീസ്. ടി ആദ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ അഡ്രസ് ഡോ. അസിസ് നിർവഹിച്ചു.പ്രശ്‌സ്ത ചലച്ചിത്ര പിന്നണി ഗായിക അമൃത സുരേഷ് ഉദ്ഘടനം നിർവഹിച്ചു. യൂണിയൻ അഡ്വൈസർ ബാസിം എം. പി, ഫൈൻ ആർട്സ് കോടിനേറ്റർ അജ്മൽ. എം. പി, സ്റ്റാഫ് ക്ലബ് സെക്രട്ടറി ഡോ. ഷിബിനു. എസ്, സുപ്രണ്ട് മുജീബ് റഹ്മാൻ കാരി, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി മുഹമ്മദ് ഇർഷാദ് എം. പി എന്നിവർ ആശംസ അർപ്പിച്ചു. കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സൺ സയ്യിദത് സുഹാന സൈഫ് നന്ദി പറഞ്ഞു. കോളേജ് യൂണിയൻ മാധ്യമപ്രവർത്തനത്തിന് എനിക്ക് കോളേജ് യൂണിയന്റെ സ്നേഹോപഹാരം കോളേജ് പ്രിൻസിപ്പൽ ഡോക്ടർ അസീസ് കെ നൽകി അവിടെയും ഞാൻ എന്റെ പ്രിയപ്പെട്ട സലീന ടീച്ചറെ സാന്നിധ്യം അന്വേഷിച്ചിരുന്നു ടീച്ചർക്ക് അവിടെയും എത്താൻ സാധിച്ചില്ല അപ്പോൾ എന്നോട് പറഞ്ഞു നീ എന്നോട് പറഞ്ഞിട്ടില്ലല്ലോ രണ്ട് തവണ ഞാൻ പറഞ്ഞിരുന്നു ചിലപ്പോൾ ഓർമ്മയില്ലാഞ്ഞിട്ടും ആവാം അപ്പോൾ എന്റെ ക്ലാസ് അഡ്വൈസർ ഹസീബ് സാർ പറഞ്ഞുഞാനുണ്ടല്ലോ കൂടെ അതുമതി എന്നാണ് പറഞ്ഞത് പൂവിന് പകരം പൂച്ചെട്ടി വച്ചിട്ട് കാര്യമില്ലല്ലോ അതുപോലെതന്നെയല്ലേ പി എസ് എം ഓ കോളേജിലെ ചരിത്രമേധാവിക്ക് പകരം ക്ലാസ് അഡ്വൈസർ വന്നിട്ട് കാര്യമില്ലല്ലോ ഞാൻ ടീച്ചറുടെ സാന്നിധ്യം ഏതൊരു മേഖലയിലും ആഗ്രഹിക്കുന്നതാണ് ഞങ്ങൾകോളേജിൽ നിന്ന് ഇറങ്ങാനുള്ള സമയമായി ഞങ്ങളുടെ പിഎസ്എംഒ കോളേജിലെ രണ്ടാം വർഷ ചരിത്രം വിദ്യാർത്ഥികൾ ഞങ്ങൾക്കൊരു യാത്രയയപ്പ് സ്വീകരണം നൽകി തികച്ചും വ്യത്യസ്തമായ പരിപാടികളോടെ അതിൽ വെച്ച് എന്റെ പ്രിയപ്പെട്ട സെലീന ടീച്ചർക്ക് ടീച്ചറുടെ ഫോട്ടോ എന്റെ അമ്മായിയെ കൊണ്ട് വരപ്പിച്ചു കൊടുത്തു അതും ടീച്ചർ അറിഞ്ഞിരുന്നില്ല അപ്പോഴും ടീച്ചർ പറഞ്ഞിരുന്ന ഒരു കാര്യമുണ്ടായിരുന്നു എനിക്ക് നിന്റെ മായാത്ത സ്നേഹം മാത്രം മതി. സ്നേഹപഹാരം ഒന്നും തന്നെ വേണ്ട എന്നാലും കൊടുക്കാതിരിക്കാൻ പറ്റില്ലല്ലോ അത് കൊടുത്തപ്പോഴും ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്റെ സഹപാഠികൾ എന്നോട് ചോദിച്ചു നിന്റെ ക്ലാസ് അധ്യാപകനായ ഹാസിഫ് സാർ ഒന്നും കൊടുത്തില്ലല്ലോ പക്ഷേ സാറിന് ഞാൻ കൊടുത്തിട്ടുണ്ട് അത് അവർക്ക് അറിയില്ല ഞങ്ങൾ ലോക ഭിന്നശേഷി ദിനത്തിൽ സിഗ്നേച്ചർ ഭിന്നശേഷി വാട്സ്ആപ്പ് കൂട്ടായ്മയുടെ വാർഷികാഘോഷത്തിൽ വച്ചിട്ടാണ് സാറിന് കൊടുത്തത് അതും ഒരു സ്നേഹോപഹാരം ആയിരുന്നു കാരണം സാറ് പരിപാടിയിൽ മുഖ്യ അതിഥി ആയതുകൊണ്ട് അന്ന് ഈ പറഞ്ഞ കുട്ടികൾ ആരും പരിപാടിയിൽ പങ്കെടുത്തില്ല സെലീന ടീച്ചർക്ക് ആണെങ്കിൽ എത്തിച്ചേരാനും പറ്റിയില്ല ഒരു അർത്ഥത്തിൽ പറഞ്ഞാൽ സ്നേഹം കൊണ്ട് എന്റെ മനസ്സ് കീഴടക്കിയ സെലീന ടീച്ചർക്ക് അത് കൊടുക്കാനുള്ള യോഗ്യത എന്റെ കാഴ്ചപ്പാടിൽ എന്തായാലും ഉണ്ട് അത് ടീച്ചറെ അടുത്ത് അറിഞ്ഞവർക്ക് മാത്രമേ തിരിച്ചറിയാൻ പറ്റുകയുള്ളൂ അല്ലാത്ത ആർക്കും തന്നെ അതിന് കഴിയുകയില്ല ആ വേദിയിൽ വെച്ച് ടീച്ചർ എന്നോട് ഒരു കാര്യം പറഞ്ഞു നമ്മുടെ കോളേജിലെ മുഖ്യ അതിഥിയിൽ നിന്നും സ്വീകരിക്കാൻ പറ്റിയതിൽ എനിക്ക് സന്തോഷമുണ്ട് ഞങ്ങൾ ഡിസംബർ 3 ഭിന്നശേഷി ദിനത്തിലെ സിഗ്നേച്ചർ ഇന്റെ വാർഷികാഘോഷത്തിലും മറ്റാരെക്കാളും സെലീന ടീച്ചർ എന്റെ കൂടെ വേദിയിൽ ഉണ്ടാവണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു ഏതായാലും ഈ യാത്രയയപ്പിലൂടെ സാധിച്ചു അങ്ങനെ ഞങ്ങളെ ക്ലാസിന്റെ യാത്രയയപ്പ് പരിപാടിയിലേക്ക് കടക്കുകയായി അങ്ങനെഅന്നും ക്ലാസ് ഉണ്ടായിരുന്നു ഇന്ത്യൻ ഹിസ്റ്ററി ആയിരുന്നു വിഷയംl കുറച്ച് പാഠഭാഗങ്ങൾ തീർക്കാൻ ഉള്ളതുകൊണ്ട് ഫഹദ് സാറിന്റെ അവസാനത്തെ ക്ലാസ്സ് അടുത്തത് ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ ഉള്ള ചടങ്ങായിരുന്നു അതിനും ഒരു രസകരമായ സംഭവം ഉണ്ടായി എന്തെന്ന് പറയട്ടെ എനിക്കിഷ്ടപ്പെട്ട രണ്ട് ടീച്ചർമാരും ഉണ്ടായിരുന്നു സെലീനയും ജസീലയും അവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാലും ഏറ്റവും കൂടുതൽ ഇഷ്ടംസെലിന ടീച്ചറോട് ആണ് ഇപ്പോഴും ഞങ്ങൾ ഫോട്ടോ എടുക്കാൻ പ്ലാൻ ചെയ്യും കൂടെ കുട്ടികൾ കേറിവരും എന്ത് രസകരമായ മുഹൂർത്തങ്ങൾ നിങ്ങൾ ആലോചിച്ചു നോക്കണം രണ്ടുമൂന്നു തവണ ഒഴിവാക്കാൻ ശ്രമിച്ചിട്ടും വീണ്ടും വീണ്ടും കേറി വന്നു എന്നിട്ട് പിന്നെയും ഫോട്ടോ എടുത്ത് നല്ല പോലെ എനിക്ക് എന്റെ കോളേജ് ഓർമ്മയിൽ ഫോട്ടോ ഫ്രെയിം ചെയ്തു വയ്ക്കാൻ ആയിരുന്നു ഫോട്ടോ എടുത്തത് പക്ഷേ ഇങ്ങനെ ചില രസകരമായ മുഹൂർത്തങ്ങൾ ഉണ്ടാകും എന്ന് ഞങ്ങൾ ഒട്ടും പ്രതീക്ഷിച്ചില്ല അങ്ങനെ ഭക്ഷണം കഴിക്കാനുള്ള സമയമായി എന്നിട്ടും കലാപരിപാടികൾ അവസാനിച്ചില്ല വിവിധ പരിപാടികളോടെ ഗംഭീരമായ യാത്രയയപ്പ് ഇവിടെയും സംഘടിപ്പിച്ചു വിവിധതരം മത്സരങ്ങൾ അവിടെ വ്യത്യസ്തമായ ഒരു മത്സരം എന്റെ ശ്രദ്ധയിൽ പെട്ടത് അധ്യാപകരെ അനുകരിക്കലാണ് ഫഹദ് സാറായി നൂഹ അബ്ദുൾ നാസർ വേദിയിലെത്തി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു ഇവിടെയും കഴിഞ്ഞില്ല ചരിത്ര വിഭാഗത്തിലെ അധ്യാപകരെ പറ്റി ബാക്ക് ബെഞ്ചിലെ ഷഹന ആൻഡ് പാർട്ടി അവതരിപ്പിച്ച സംഗീതവിരുന്നും ഉണ്ടായിരുന്നു കൂടാതെ ഫഹദ് സാറും സംഗീത വിരുന്ന് ഒരുക്കി കലാലയ ജീവിതത്തെ പറ്റി പറയാൻ വേണ്ടി ഒരു മത്സരം ഉണ്ടായിരുന്നു ഫാത്തിമ ജെനെയാണ് അതിനെപ്പറ്റി സംസാരിച്ചത് പക്ഷേ ഒരു കാര്യം അധ്യാപകനെ പറ്റി സംസാരിക്കാനുള്ള മത്സരം പരിപാടിയിൽ ഉൾപ്പെടുത്താൻ വിട്ടുപോയി എന്ന് തോന്നുന്നു അവസാനം ഞാൻ സംസാരിച്ചു എന്റെ പ്രിയപ്പെട്ട സെലീന ടീച്ചറെ പറ്റി അപ്പോൾ അബ്ദുൽ റൗഫ് സാർ പറയുകയാണ് അത് വന്നോളും പറഞ്ഞതെന്തായാലും എന്റെ മനസ്സിലുണ്ട് ഞാനത് അപ്പോൾ അത്ര കാര്യമാക്കിയില്ല അതുകഴിഞ്ഞ് അധ്യാപകരുടെ സംഗീത കലാവിരുന്നും ഉണ്ടായിരുന്നു ഞങ്ങൾ കാണാതിരുന്നില്ല പരീക്ഷ ഹാളിൽ വച്ച് മറ്റു പല സ്ഥലങ്ങളിൽ വച്ചു ഞങ്ങൾ കാണാൻ വിചാരിച്ചാൽ കാണുക തന്നെ ചെയ്യും ആര് തടഞ്ഞാലും സ്നേഹത്തിന് പ്രാധാന്യം കൊടുക്കുന്നവർ അങ്ങനെയാണ് അതിനു ഉത്തമ ഉദാഹരണമാണ് ഞാനും സെലീന ടീച്ചർ എന്ന് പറയുന്നത് പിന്നെ ഞങ്ങൾ കാണുന്നത് ഏപ്രിൽ 11 വൈവയുടെ ദിവസമാണ് അപ്പോഴും ആരുമില്ലാതെ ഡിപ്പാർട്ട്മെന്റിൽ കുറെ നേരം ടീച്ചറുടെ കൂടെ സെലീന ടീച്ചറുടെ കൂടെ സമയം ചിലവഴിക്കുന്നത് ഒരു പ്രത്യേക അനുഭൂതിയാണ് അത് മറ്റാരിൽ നിന്നും എനിക്ക് ലഭിച്ചിട്ട് പോലുമില്ല ഇനിയും രണ്ടു വർഷം കഴിയുമെങ്കിൽ പി എസ് എം ഓ കോളേജിൽ ചരിത്രവിഭാഗത്തിൽ ജോയിൻ ചെയ്യാനാണ് ആഗ്രഹിക്കുന്നത് അഡ്മിഷൻ ആപ്ലിക്കേഷൻ കൊടുത്ത് ലഭിക്കുകയാണെങ്കിൽ തീർച്ചയായും ഞാൻ നിങ്ങളുടെ കൂടെ തന്നെ ഉണ്ടാകും പിഎസ്എംഒ കോളേജിലെ നല്ല നല്ല ഓർമ്മകളായി അപ്പോഴും നമുക്ക് വീണ്ടും കണ്ടുമുട്ടാം എന്ന ശുഭപ്രതീക്ഷയോടെ ഞാൻ നിർത്തുന്നു
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
തയ്യാറാക്കിയത്
അക്ഷയ് എം
പി എസ് എം ഒ കോളേജ്
ബി എ ഹിസ്റ്ററി
2020 23 ബാച്ച്
