തേഞ്ഞിപ്പലത്ത് ആറാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂര മർദ്ദനം നടത്തിയ അഥിതി തൊഴിലാളി അറസ്റ്റിൽ


.തേഞ്ഞിപ്പലം:പള്ളിക്കൽ ബസാറിൽ ആറാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂര മർദ്ദനം നടത്തിയ അഥിതി തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു.ഉത്തർ പ്രദേശിലെ പാപ്പരാകുഷി നഗർ സ്വദേശി സൽമാൻ അൻസാരി (19) യെയാണ് തേഞ്ഞിപ്പലം എസ്. എച്ച്. ഒ. കെ. ഒ. പ്രദീപിന്റെ നേത്രത്വത്തിൽ അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ സെപ്റ്റംബർ രണ്ടിനാണ് പള്ളിക്കൽ അമ്പല വളപ്പിൽ മറ്റത്തിൽ സുനിൽകുമാർ – വസന്ത ദമ്പതികളുടെ മകൻ അശ്വിന് അഥിതി തൊഴിലാളിയുടെ ക്രൂര മർദ്ദനം ഏറ്റത്. അശ്വിൻ ഉരുട്ടി കളിച്ചിരുന്ന ടയർ ദേഹത്ത് തട്ടി എന്നതിന്റെ പേരിലാണ് സൽമാൻ അൻസാരി കുട്ടിയെ മർദ്ദിച്ചത്. കഴുത്തിന് കുത്തിപ്പിടിച്ച് ചുമരിൽ ചാരി നിറുത്തി കുട്ടിയെ അതിക്രൂരമായി മർദ്ദിച്ചെന്നാണ് പരാതി. മർദ്ദനത്തെ തുടർന്ന് ഗുരുതരമായി പരിക്ക് പറ്റിയ അശ്വിനെ ആദ്യം ഫറൂഖിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. പള്ളിക്കൽ പുത്തൂരിലെ സ്വകാര്യ ചെരുപ്പ് നിർമ്മാണ കമ്പനിയിലെ ജീവനക്കാരനായ പ്രതി അക്രമത്തിന് ശേഷം നാട്ടിലേക്ക് കടന്ന് കളയുകയായിരുന്നു.ഒളിവിൽ പോയ പ്രതിയെ തേഞ്ഞിപ്പലം പോലീസ് നോട്ടീസയച്ച് വിളിച്ച് വരുത്തുകയായിരുന്നു. പള്ളിക്കൽ ബസാറിലെ കോട്ടേഴ്സിൽ എത്തിയ പ്രതിയെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ് .അറസ്റ്റിന് ശേഷം മെഡിക്കൽ പരിശോധനക്ക് ശേഷം പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.റിപ്പോർട്ട്:അഷ്റഫ് കളത്തിങ്ങൽ പാറതേഞ്ഞിപ്പലത്ത് ആറാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂര മർദ്ദനം നടത്തിയ അഥിതി തൊഴിലാളി അറസ്റ്റിൽ .തേഞ്ഞിപ്പലം:പള്ളിക്കൽ ബസാറിൽ ആറാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂര മർദ്ദനം നടത്തിയ അഥിതി തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു.ഉത്തർ പ്രദേശിലെ പാപ്പരാകുഷി നഗർ സ്വദേശി സൽമാൻ അൻസാരി (19) യെയാണ് തേഞ്ഞിപ്പലം എസ്. എച്ച്. ഒ. കെ. ഒ. പ്രദീപിന്റെ നേത്രത്വത്തിൽ അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ സെപ്റ്റംബർ രണ്ടിനാണ് പള്ളിക്കൽ അമ്പല വളപ്പിൽ മറ്റത്തിൽ സുനിൽകുമാർ – വസന്ത ദമ്പതികളുടെ മകൻ അശ്വിന് അഥിതി തൊഴിലാളിയുടെ ക്രൂര മർദ്ദനം ഏറ്റത്. അശ്വിൻ ഉരുട്ടി കളിച്ചിരുന്ന ടയർ ദേഹത്ത് തട്ടി എന്നതിന്റെ പേരിലാണ് സൽമാൻ അൻസാരി കുട്ടിയെ മർദ്ദിച്ചത്. കഴുത്തിന് കുത്തിപ്പിടിച്ച് ചുമരിൽ ചാരി നിറുത്തി കുട്ടിയെ അതിക്രൂരമായി മർദ്ദിച്ചെന്നാണ് പരാതി. മർദ്ദനത്തെ തുടർന്ന് ഗുരുതരമായി പരിക്ക് പറ്റിയ അശ്വിനെ ആദ്യം ഫറൂഖിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. പള്ളിക്കൽ പുത്തൂരിലെ സ്വകാര്യ ചെരുപ്പ് നിർമ്മാണ കമ്പനിയിലെ ജീവനക്കാരനായ പ്രതി അക്രമത്തിന് ശേഷം നാട്ടിലേക്ക് കടന്ന് കളയുകയായിരുന്നു.ഒളിവിൽ പോയ പ്രതിയെ തേഞ്ഞിപ്പലം പോലീസ് നോട്ടീസയച്ച് വിളിച്ച് വരുത്തുകയായിരുന്നു. പള്ളിക്കൽ ബസാറിലെ കോട്ടേഴ്സിൽ എത്തിയ പ്രതിയെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ് .അറസ്റ്റിന് ശേഷം മെഡിക്കൽ പരിശോധനക്ക് ശേഷം പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.റിപ്പോർട്ട്:അഷ്റഫ് കളത്തിങ്ങൽ പാറ
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇