തേഞ്ഞിപ്പലത്ത് ആറാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെഅഥിതി തൊഴിലാളിയുടെ ക്രൂര മർദ്ദനം

.തേഞ്ഞിപ്പലം : ടയർ ഉരുട്ടി കളിക്കുന്നതിനിടെ അബദ്ധത്തിൽ ടയർ ദേഹത്ത് തട്ടിയതിന്റെ പേരിൽ ആറാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ അഥിതി തൊഴിലാളി ക്രൂര മർദ്ദനം നടത്തിയതായി പരാതി.പള്ളിക്കൽ അമ്പല വളപ്പിൽ മറ്റത്തിൽ സുനിൽ കുമാർ-വസന്ത ദമ്പതികളുടെ മകൻ അശ്വിനാണ് അഥിതി തൊഴിലാളിയുടെ മർദ്ദനത്തിനിരയായത്. സംഭവത്തിൽ തേഞ്ഞിപ്പലം പോലീസ് കേസെടുത്തു. യു.പി. സ്വദേശിയായ പ്രതി ഒളിവിലാണെന്നും അന്വേഷിച്ച് വരുന്നതായും തേഞ്ഞിപ്പലം പോലീസ് അറിയിച്ചു.അശ്വിൻ ഉരുട്ടികളിച്ച ടയർ ദേഹത്ത് തട്ടി എന്നതിന്റെ പേരിലാണ് അഥിതി തൊഴിലാളി കുട്ടിയെ ക്രൂരമായി മർദ്ദിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. സെപ്റ്റംബർ രണ്ടിനാണ് സംഭവം ഉണ്ടായത്. കഴുത്തിന് കുത്തിപ്പിടിച്ച് ചുമരിൽ ചാരി നിറുത്തി കൂട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. മർദ്ദനത്തെ തുടർന്ന് കുട്ടിയെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.റിപ്പോർട്ട്:അഷ്റഫ് കളത്തിങ്ങൽ പാറ

Comments are closed.