വെള്ളിയത്ത് കുടുംബ മഹാ സംഗമത്തിന് ഉജ്ജ്വല സമാപനം
താനാളൂർ:താനാളൂർ പ്രദേശത്തെ പുരാതന കുടുംബങ്ങളിൽ പ്രധാനപ്പെട്ട വെള്ളിയത്ത് കുടുംബത്തിന്റെ മഹാ സംഗമം താനാളൂർ ഇ.എം.എസ് സ്റ്റേഡിയത്തിൽ ഇ. ടി മുഹമ്മദ് ബഷീർ എം പി ഉദ്ഘാടനം ചെയ്തു.മാറിയ കാലഘട്ടത്തിൽ കുടുംബ സംഗമങ്ങൾ മഹത്തായ ദൈവ പ്രീതി ലഭിക്കാനുതകുമെന്നും പരസ്പര സാഹോദര്യവും ഐക്യവും വളർത്തിയെടുക്കുമെന്നും ഇ.ടി പറഞ്ഞു. വെള്ളിയത്ത് തറവാട്ടിലെ പ്രായംകൂടിയ കാരണവർ കുഞ്ഞിമുഹമ്മദ് വണ്ടൂർ പതാക ഉയർത്തി.സംഘാടക സമിതി ചെയർമാൻ വി. അബ്ദുറസാഖ് അധ്യക്ഷനായി.ജില്ലാ പഞ്ചായത്തoഗം വി.കെ.എം.ഷാഫി മുഖ്യാതിഥിയായി.വെള്ളിയത്ത് അബ്ദുറഹ്മാൻ,ഫിലിപ്പ് മമ്പാട്,ഡോ:ടി കെ അബ്ദുറഹ്മാൻ, ഡോ:അബ്ദുൽ അസീസ്,പി.എസ് കുഞ്ഞീതു ഹാജി,ഡോ:ഫാത്തിമ,മുഹിനുദ്ധീൻ പകര പ്രസംഗിച്ചു.വനിതാ സംഗമം ബ്ലോക്ക് പ്രസിഡന്റ് കെ.സൽമത്ത് ഉത്ഘാടനം ചെയ്തു.സഫിയ റഹ്മാൻ അധ്യക്ഷയായി.പഞ്ചായത്ത് പ്രസിഡന്റ് കെ എം മല്ലിക ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി.ഫിലിപ്പ് മമ്പാട്,ലുക്മാൻ അരീക്കോട് എന്നിവർ ക്ലാസ്സെടുത്തു.സമീർ വെള്ളിയത്ത്, സൽമ, റസിയ എന്നിവർ പ്രസംഗിച്ചു.കലാ പരിപാടികളും മ്യൂസിക് പ്രോഗ്രാമും അരങ്ങേറി. വിവിധ ജില്ലകളിൽ നിന്നായി നാലായിരത്തോളം അംഗങ്ങൾ പങ്കെടുത്തു. :താനാളൂർ വെള്ളിയത്ത് കുടുംബ മഹാ സംഗമം ഇ ടി മുഹമ്മദ് ബഷീർ എം പി
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
ഉദ്ഘാടനം ചെയ്തു.
