സൗജന്യ ഹൃദയ പരിശോധന ക്യാമ്പ് ഞായറാഴ്ച സംഘടിപ്പിക്കും

താനൂർ : എ.സി. ഷൺമുഖദാസ് പഠന കേന്ദ്രവും . എറണാകുളം ലിസി ഹോസ്പ്പിറ്റലും സംയുക്തമായി 28 ന് ഞായറാഴ്ച സൗജന്യ ഹൃദയ പരിശോധന ക്യാമ്പ് നടത്തുന്നു , താനൂർ ശോഭ ജി എൽ.പി സ്കൂളിൽ രാവിലെ 8 മുതൽ നടക്കുന്ന ക്യാമ്പ് എൻ.സി.പി സംസ്ഥാനകമ്മിറ്റി പ്രസിഡന്റ് പി.സി. ചാക്കോ ഉദ്ഘാടനം ചെയ്യും , വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ അധ്യക്ഷനാകും , എ.സി. ഷൺമുഖദാസ് അനുസ്മരണം മന്ത്രി വി. അബ്ദുറഹിമാൻ നിർവ്വഹിക്കും, താനൂർ നഗരസഭ ചെയർമാൻ പി.പി.ഷംസുദ്ധീൻ , വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികളും പങ്കെടുത്ത് സംസാരിക്കും,ക്യാമ്പിൽ പ്രമുഖ ഡോക്ടർമാർ പങ്കെടുക്കും, ഹൃദയപരിശോധന ക്യാമ്പിൽപങ്കെടുക്കാൻ ഇനിയുള്ളവർ 9746940728 നമ്പറിൽ ബന്ധപ്പെടുകയോ ക്യാമ്പിൽ വന്ന് പേര് രജിസ്റ്റർ ചെയ്യാവുന്നതാണന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു,ജനറൽ കൺവീനർ മേപ്പുറത്ത് ഹംസു, സെക്രട്ടറി ടി.എൻ. ശിവ ശങ്കരൻ , സ്വാഗത സംഘം ചെയർമാൻ ഒ. സുരേഷ് ബാബു, സി.മുഹമ്മദ് അഷറഫ്, ഗിരീഷ് അച്ചാ ത്ത് എന്നിവർ പങ്കെടുത്തു ,

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇