സൗജന്യ ഹൃദയ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

താനൂർ എ സി ഷൺമുഖദാസ് പഠനകേന്ദ്രവും, എറണാകുളം ലിസി ആശുപത്രിയും സംയുക്തമായി സൗജന്യ ഹൃദയ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. താനൂർ ശോഭ ജിഎൽപി സ്കൂളിൽ നടന്ന ക്യാമ്പ് എൻസിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ ഉദ്ഘാടനം ചെയ്തു. മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷനായി. മന്ത്രി വി അബ്ദുറഹിമാൻ എ സി ഷൺമുഖദാസ് അനുസ്മരണം നടത്തി. ടി എൻ ശിവശങ്കരൻ, പി എ റസാഖ് മൗലവി, ഡോ.സിപികെ ഗുരുക്കൾ, ആലീസ് മാത്യു, പി വി അജ്മൽ, എം ആലിക്കോയ, മുക്കം മുഹമ്മദ്, പി കെ രാജൻ, പി ജെ കുഞ്ഞുമോൻ, ഡോ.പാറുക്കുട്ടി അമ്മ തുടങ്ങിയവർ സംസാരിച്ചു. ഒ സുരേഷ്ബാബു സ്വാഗതവും, മേപ്പുറത്ത് ഹംസു നന്ദിയും പറഞ്ഞു. എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധന്മാരായ ഡോ. ജാബിർ അബ്ദുള്ളക്കുട്ടി, ഡോ.ജാേ ജോസഫ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. നൂറുകണക്കിനാളുകൾ പരിശോധനക്കായി എത്തി.

Comments are closed.