ചർച്ച സംഗമം സംഘടി പ്പിച്ചു

ഏകസിവിൽ കോഡ് വാദം ഭരണഘടനാ വിരുദ്ധംഅഡ്വ മുഹമ്മദ് ഷാതിരൂർ . ഏകസിവിൽ കോഡ് നടപ്പിലാക്കാനുള്ള നീക്കം ഭരണഘടനയുടെ മൗലികാവകാശ ലംഘനമാണെന്ന് പ്രഗത്ഭ അഭിഭാഷകനും മുസ്ലിം ലീഗ് സംസ്ഥാന സിക്രട്ടറിയുമായ അഡ്വ മുഹമ്മത് ഷാ പറഞ്ഞു.ഓരോ മത വിഭാഗങ്ങൾക്കും അവരവരുടെ വിശ്വാസാചാരങ്ങൾ അനുസരിച്ച് ജീവിക്കാനും പ്രചരിപ്പിക്കാനും അവകാശം ഭരണഘടന ഉറപ്പു നൽകുന്നു. ഇത് കൊണ്ടു തന്നെ ഏകസിവിൽ കോഡ് അടിച്ചേൽപ്പിക്കാനാവില്ലതിരൂരിലെ മുസ്ലിം സംഘടനകളുടെ കൂട്ടായ്മയായ ഭരണഘടനാ സംരക്ഷണ സമിതി സംഘടിപ്പിച്ച ചർച്ചാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .സമിതി ചെയർമാൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി അദ്ധ്യക്ഷത വഹിച്ചു . മഹല്ലുകളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന്റെ ഭാഗമായി ലഹരി ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു ന്യൂഹോപ് ഡയരക്ടർ ജമാൽ ചെറുവാടി ക്ലാസെടുത്തു. കൺവീനർ പി.കെ.കെ. തങ്ങൾ. ഷാഫി ഹാജി കൈ നിക്കര : കൊക്കോടി മൊയ്തീൻ കുട്ടി ഹാജി , ബാവ കൽപ . ഹംസ ഉമരി , അബ്ദു റഹിമാൻ മുഈനി , വി.അബ്ദുറഹിമാൻ. പരീത് നാലകത്ത്. VP ഉമർ ഒ. സലീം , വി.മൻസൂറലി , മനാഫ് പൂന്തല , മജീദ് മാടമ്പാട്ട് മുണ്ടേക്കാട്ട് കുഞ്ഞിപ്പ , സമീർ ഫൈസി എ.കെ. യാഹു ഹാജിപ്ര സംഗിച്ചു . തിരൂർ കേന്ദ്രീകരിച്ച് ലഹരിമാഫിയ പ്രവർത്തനം സജീവമാകുന്നു. ഇത് യുവതലമുറയെ വഴി തെറ്റിക്കുന്നു. പല കുടുംബങ്ങളും ഇതിനാൽ പ്രയാസപ്പെടുന്നു. മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിൽ ലഹരി നിർമാർജന പ്രവർത്തനങ്ങൾക്കായി കർമ്മപദ്ധതി തയ്യാറാക്കും

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇