ഭിന്നശേഷി ക്യാമ്പ് സംഘടിപ്പിച്ചു

തിരൂരങ്ങാടി :ഗ്രീൻ ട്രാക്ക് കൾചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ചകളിൽ ലൂപ്പി ലോൻജ് ടറഫിൽ വെച്ച് ലീപ് ടു ലൈഫ് എന്ന പേരിൽ ഭിന്നശേഷി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ക്യാമ്പ് ഒന്നര വർഷം പിന്നിട്ടു.ഭിന്നശേഷി കുട്ടികൾക്ക് കായികപരമായും മാനസികപരമായും ഉന്മേഷം നൽകുക എന്നതാണ് ഇത്തരത്തിലുള്ള ക്യാമ്പുകളുടെ ലക്ഷ്യം. ഓരോ ആഴ്ചയിലും സന്നദ്ധ സംഘടനകളുടെയും, നാട്ടുകാരുടെയും സഹകരണത്തോട് കൂടിയാണ് ക്യാമ്പ് നടന്ന്വരുന്നത്. റിയാദ് കെ. എം. സി.സി തിരൂരങ്ങാടിയാണ് ഇന്നത്തെ ക്യാമ്പ് സ്പോൺസർ ചെയ്തത്. ഇത്തരത്തിലുള്ള ക്യാമ്പ് കുട്ടികൾക്ക് ശരീരികമായും മാനസികമായും ഉന്മേശം ഉണ്ടാകുന്നുണ്ടെന്ന് രക്ഷിതാക്കൾ സാക്ഷ്യപെടുത്തുന്നു.എല്ലാ ഞായറാഴ്ചകളിലും രാവിലെ 8 മുതൽ 10 വരെയാണ് ക്യാമ്പ് നടന്ന് വരുന്നത്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇