കൗൺസിലറുടെ നേതൃത്വത്തിൽ ഡിവിഷനിലെ കുട്ടികൾക്ക് കമ്മ്യൂണിറ്റി ഇംഗ്ലീഷ് ക്ലാസ് സംഘടിപ്പിച്ചു

താനൂർ: താനൂർ മുൻസിപ്പാലിറ്റി 41 ഡിവിഷൻ കൗൺസിലറായ ദിബീഷിൻ്റെ നേതൃത്വത്തിൽ സേവാഭാരതി ചിറക്കൽ യൂണിറ്റിന്റെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ മാനേജ്മെൻറ് (ICM) സഹകരണത്തോടെ ഡിവിഷനിലെ കുട്ടികൾക്കായി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ് സംഘടിപ്പിച്ചത് എല്ലാ ഞായറാഴ്ചയും രാവിലെ 9 മുതൽ 11 വരെയാണ് ക്ലാസുകൾ. മൂന്നാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസിൽ വരെ പഠിക്കുന്ന വിവിധ സ്കൂളുകളിലെ കുട്ടികൾക്കാണ് നിലവിൽ ക്ലാസുകൾ നടത്തുന്നത്. ഡിവിഷനിലെ സാധാരണക്കാരായ കുട്ടികളെ മികച്ച നിലവാരത്തിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് കൗൺസിലർ പറഞ്ഞു.തുടർ പ്രവർത്തനമെന്ന നിലയ്ക്ക് ഡിവിഷനിലെ 4,7 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് LSS, USS ഓറിയൻ്റേഷൻ ക്ലാസുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ 36 കുട്ടികളാണ് ക്ലാസിന് പ്രവേശനം നേടിയത്.കമ്മ്യൂണികേറ്റിവ് ഇംഗ്ലീഷ് ക്ലാസിൻ്റെ ഉദ്ഘാടനം സേവഭാരതി താനൂർ യൂണിറ്റ് സെക്രട്ടറി കെ ബൈജു നിർവഹിച്ചു. ഡിവിഷൻ കൗൺസിലർ ദിബീഷ് ചിറക്കൽ അധ്യക്ഷം വഹിച്ചു. വിനോദ് കുമാർ ക്ലാസുകൾ എടുത്തു. സേവഭാരതി താനൂർ എക്സിക്യുട്ടീവ് അംഗം മോനിഷ യു സ്വാഗതവും ചിറക്കൽ എഡിഎസ് ജിതിഷ പി നന്ദിയും പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇