മൂന്നിയൂരിൽ ശിഹാബ് തങ്ങൾ അനുസ്മരണവുംആംബുലൻസ് സമർപ്പണവും നടന്നു

മൂന്നിയൂർ: മൂന്നിയൂർ കുണ്ടംകടവ് ഗ്രീൻ ഹൗസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ശിഹാബ് തങ്ങൾ അനുസ്മരണവും ആംബുലൻസ് സമർപ്പണവും നടത്തി. കുന്നത്ത് പറമ്പ് ലാസ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഗ്രീൻ ഹൗസ് രക്ഷാധികാരി പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു. ഗ്രീൻ ഹൗസ് ആംബുലൻസ് ബഷീറലി തങ്ങൾ നാടിന് സമർപ്പിച്ചു. എ.വി. ബഷീർ ബാഖവി അദ്ധ്യക്ഷം വഹിച്ചു. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി എ.പി. ഉണ്ണികൃഷ്ണൻ ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി. പ്രവാസി ലീഗ് പ്രസിഡണ്ട് ഹനീഫ മൂന്നിയൂർ, എം.എ. അസീസ്, ഹൈദർ കെ. മൂന്നിയൂർ, സ്റ്റാർ മുഹമ്മദ്, കെ.പി. ഹൈദ്രോസ് കോയ തങ്ങൾ,മുക്കം മുഹമ്മദ് ബാഖവി പ്രസംഗിച്ചു. അലി പുള്ളാടൻ സ്വാഗതവും മാളിയേക്കൽ ഇണ്ണീൻ നന്ദിയും പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇