ബാലാവകാശ പഠന ക്ലാസ് സംഘടിപ്പിച്ചു

സീഡ് പ്രവർത്തന പദ്ധതിയുടെ ഭാഗമായി ചെട്ടിയാൻ കിണർ ഹൈസ്കൂളിൽ വിദ്യാർത്ഥികൾക്കായി ബാലാവകാശ പഠന ക്ലാസ് സംഘടിപ്പിച്ചു. അറിയാം ഉയരാം ആവോളം എന്ന പേരിൽ നടത്തിയ പഠന ക്ലാസിൽ കൗമാരപ്രായക്കാരുടെ പ്രശ്നങ്ങളും അവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ചോദ്യോത്തര രൂപത്തിൽ അവതരിപ്പിച്ചത് കുട്ടികൾക്ക് ഏറെ സഹായകമായി. സാമൂഹികവും വ്യക്തിപരവും പരീക്ഷാസംബന്ധവുമായ വിവിധ വിഷയങ്ങളിൽ വിദ്യാർഥികളുടെ സജീവമായ ചർച്ച നടന്നു. അഡോളസെന്റ് കൗൺസിലർ ഫർസാന സുറുമി ക്ലാസിന് നേതൃത്വം നൽകി.വാർഡ് കൗൺസിലർ ഷാജു കാട്ടകത്ത് ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയർമാൻ അബ്ദുൽ മജീദ് എൻ.എം., പി.ടി.എ. പ്രസിഡണ്ട് അബ്ദുൽ മാലിക് എം. സി., ഹെഡ്മാസ്റ്റർ പ്രസാദ് പി., അധ്യാപകരായ അസൈനാർ എടരിക്കോട്, റസീന എം., രൺജിത്ത് എൻ. വി. എന്നിവർ സംസാരിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇