സ്തനാർബുദ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു







**തിരൂരങ്ങാടി :പിങ്ക് ഒക്ടോബർ ദിനത്തോടനുബന്ധിച്ച് പി.എസ്.എം.ഒ കോളേജ് എൻ.എസ്.എസ് യൂണിറ്റും കേരള ഗവണ്മെന്റ് ആരോഗ്യവകുപ്പും സംയുക്തമായി കോളേജിലെ വിദ്യാർത്ഥിനികൾക്ക് സ്തനാർബുദ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. എൻ.എസ്.എസ് ഗീതത്തോടുകൂടി ആരംഭിച്ച പ്രോഗ്രാമിന് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. അലി അക്ഷദ് സ്വാഗതപ്രഭാഷണം പറഞ്ഞു.തിരൂരങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആർ പ്രഭുദാസ് അധ്യക്ഷത വഹിച്ചു. പി.എസ്.എം.ഒ കോളേജ് പ്രിൻസിപ്പൽ ഡോ.കെ.അസീസ് പ്രോഗ്രാം ഉദ്ഘാടനം നിർവഹിച്ചു. സ്തനാർബുദം പെട്ടെന്ന് സ്വയം തിരിച്ചറിയാമെന്നും,എങ്ങനെയെല്ലാം പ്രതിരോധിക്കാമെന്നും മുഖ്യ പ്രഭാഷണം നടത്തിയ ഡോ. സ്വപ്ന ഭാസ്കർ വിദ്യാർത്ഥിനികൾക്ക് വിശദീകരിച്ചു നൽകി. ദിനംപ്രതി വർധിച്ചുവരുന്ന ജീവിത ശൈലി രോഗങ്ങളെ എങ്ങനെയെല്ലാം പ്രതിരോധിക്കാമെന്നും,ഭക്ഷണക്രമത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പോഷകാഹാര വിദഗ്ധ ശ്രീമതി. ഫാരിയ വിദ്യാർത്ഥിനികൾക്കായി വിശദീകരിച്ചു. താലൂക്ക് ഹോസ്പിറ്റൽ ആരോഗ്യ ഇൻസ്പെക്ടർ കിഷോർ പരിപാടിക്ക് ആശംസകളർപ്പിച്ചു. എൻ.എസ്.എസ് വോളണ്ടിയർ അമൽ അബ്ദുൽ ഹഖ് പരിപാടിക്ക് നന്ദിയും പറഞ്ഞു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇