മൂന്നിയൂരിൽ പ്രഷർ -ഷുഗർ പരിശോധനാ ക്യാമ്പ് നടത്തി.

മൂന്നിയൂർ : കുന്നത്ത് പറമ്പ് ഹെൽത്ത് & വെൽനസ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ കുന്നത്ത് പറമ്പിൽ സൗജന്യ പ്രഷർ – ഷുഗർ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. 30 വയസ്സിന് മുകളിൽ പ്രായമുളവർക്ക് പ്രഷർ, ഷുഗർ പരിശോധനയും 15 വയസ്സ് മുതൽ 59 വയസ്സ് വരെ പ്രായമുള്ള സ്ത്രീകൾക്ക് ഹീമോഗ്ലോബിൻ പരിശോധനയുമാണ് നടത്തിയത്. മൂന്നിയൂർ പഞ്ചായത്ത് പതിനാലാം വാർഡ് മെമ്പറുടെ ജനസേവാ കേന്ദ്രത്തിൽ നടന്ന പരിശോധനാ ക്യാംപിൽ നിരവധിയാളുകൾ പങ്കെടുത്തു. വാർഡ് മെമ്പർ എൻ. എം. റഫീഖ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ്, നഴ്സ് രശ്മി, ആശാ വർക്കർമാരായ നികിത, പുഷ്പ, ശകുന്തള എന്നിവർ ക്യാംപിന് നേത്രത്വം നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

റിപ്പോർട്ട്:അഷ്റഫ് കളത്തിങ്ങൽ പാറ