കൊച്ചിയിൽ 16 വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച അമ്മയും അമ്മയുടെ സുഹൃത്തും അമ്മുമ്മയും അറസ്റ്റിൽ

കൊച്ചിയിൽ 16 വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച അമ്മയും അമ്മയുടെ സുഹൃത്തും അമ്മുമ്മയും അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ രാജേശ്വരി, അമ്മയുടെ സുഹൃത്ത് സുനീഷ്, അമ്മൂമ വളർമതി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മയുടെ സുഹൃത്ത് വീട്ടിൽ വരുന്നത് ചോദ്യം ചെയ്തതിന്റെ പേരിലാണ് കുട്ടിയെ ക്രൂരമായി മർദിച്ചത്മൂന്ന് പേരും ചേർന്ന് കമ്പിവടി ഉപയോ​ഗിച്ച് കുട്ടിയുടെ കൈ തല്ലിയൊടിക്കുകയായിരുന്നു. ഇതിന് പുറമേ കത്രിക കൊണ്ട് കുട്ടിയുടെ ശരീരത്തിൽ കുത്തി മുറിവേൽപ്പിക്കുകയും ചെയ്തു. കുട്ടിയുടെ ശരീരത്തിൽ ക്രൂരമായി മർദനമേറ്റ പാടുകളുമുണ്ടെന്ന് പൊലീസ് പറയുന്നു.സംഭവത്തിൽ ജുവനയിൽ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇