fbpx

പുഴയില്‍ കുളിക്കാനിറങ്ങിയ 16 കാരന്‍ മുങ്ങി മരിച്ചു

പരപ്പനങ്ങാടി:: പാലത്തിങ്ങല്‍ ന്യൂകട്ട് പുഴയില്‍ കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു.
പരപ്പനങ്ങാടി ബീച്ച്‌ റോഡില്‍ താമസിക്കുന്ന പഴയ കണ്ടത്തില്‍ ഷമീല്‍ ബാബുവിന്റെ മകന്‍ മുഹമ്മദ് ഷിബിന്‍ (16) ആണ് അപകടത്തില്‍ പെട്ടത്. കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിയെ നാട്ടുകാര്‍ രക്ഷപെടുത്തി. ഇന്ന് ഉച്ചയോടെയാണ് അപകടം.
നീണ്ട തിരച്ചിലിനൊടുവിലാണ് ഷിബിനെ കണ്ടെത്താനായത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.