ജില്ലാ പഞ്ചായത്തിൻറെ 55 ലക്ഷം ഉണ്ണിയാൽ തേവർ കടപ്പുറം രിഫായി സ്മാരക സീവാൾ റോഡ് പ്രവൃത്തി തുടങ്ങി

*നിറമരുതൂർ : മലപ്പുറം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ഉണ്യാല്‍ തേവർകടപ്പുറം രിഫായി സ്മാരക സീവാൾ റോഡിൻറെ പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം ഷാഫി നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 55ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. വെട്ടം പഞ്ചായത്ത് അതിർത്തിയിൽ നിന്ന് തുടങ്ങി നിറമരുതൂർ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിൽ നടപ്പിലാക്കുന്ന റോഡ് നിലവിലുള്ള തീരദേശ സീവാൾ റോഡ് വരെയാണ് പ്രവൃത്തി നടക്കുന്നത്. ഇരുസൈഡും ഭിത്തികെട്ടി റോഡ് സംരക്ഷിക്കുകയും ചെയ്യും. 20 വർഷത്തിലധികമായി തീരദേശവാസികളുടെ ആഗ്രഹമാണ് ഈ റോഡ് നിർമ്മാണത്തിലൂടെ സാക്ഷാത്കരിക്കുന്നത്.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ പുതുശ്ശേരി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഫാത്തിമ ടീച്ചർ, സി.പി. സഹദുള്ള, വിവിധ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകരായ കെ.എം. നൗഫൽ സി.പി. ഹനീഫ മാസ്റ്റർ, സി.പി. സെയ്‌തു, അക്ബർ പി.പി, സത്താർ എ.പി, ഫാറൂഖ് പി, അൻവർ പി.പി, മജീദ് കെ, യൂനുസ് കെ.പി, ഷുക്കൂർ കാളാട്, ജലീൽ പുതിയ കടപ്പുറം, സി.പി. ബഷീർ, സൈതാലിക്കുട്ടി, കബീർ ബഷീർ പി.പി തുടങ്ങിയവർ സംബന്ധിച്ചു. : നിറമരുതൂർ ഉണ്യാൽ തേവർകടപ്പുറം റിഫായി സ്മാരക സീവാൾ റോഡ് പ്രവൃത്തി ഉദ്ഘാടനം ജില്ലാപഞ്ചായത്ത് മെമ്പർ വി.കെ.എം. ഷാഫി നിർവഹിക്കുന്നു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇