പ്ലസ് വൺ ക്ലാസുകൾ ജൂലൈ 5 മുതൽ ആരംഭിക്കും; ജൂൺ 7 മുതൽ 14 വരെ സേ പരീക്ഷ

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ 99.70 ശതമാനമാണ് ഇത്തവണത്തെ വിജയം. ജൂലൈ 5 മുതൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. ജൂൺ 7 മുതൽ 14 വരെ സേ പരീക്ഷ നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി ഫലപ്രഖ്യാപന വേളയിൽ പറഞ്ഞു. വിജയശതമാനത്തിൽ 0.44 ശതമാനം വർധന ഉണ്ടായിട്ടുണ്ട്. ഏറ്റവും കൂടുതൽ വിജയം കണ്ണൂരിലാണ്, 99.94 ശതമാനം. 68, 604 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. ഏറ്റവും കുറവ് വിജയശതമാനം വയനാട് ജില്ലയിലാണ് 98.41 ശതമാനം. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതിയ വിദ്യാർത്ഥികളുള്ള മലപ്പുറം എടരിക്കോട് സ്കൂളിന് നൂറുമേനി വിജയം, 1876 വിദ്യാർത്ഥികളാണ് ഇവിടെ പരീക്ഷയെഴുതിയത്. നൂറ് മേനി വിജയം നേടിയ സ്കൂളുകളുടെ എണ്ണത്തിലും വർദ്ധവനവുണ്ടായിട്ടുണ്ട്. 2581 സ്കൂളുകൾക്കാണ് ഈ വർഷം നൂറ് മേനി വിജയം. കഴിഞ്ഞ വർഷത്തേക്കാൾ 447 സ്കൂളുകൾ കൂടി. സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ ലഭിക്കും. സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ ലഭ്യമാകും. ടിഎച്ച് എസ്എസ്എൽസി ഫലം 99.9 ശതമാനമാണ് വിജയം. 288 പേർ ഫുൾ എ പ്ലസ് നേടി. ജൂലൈ 5 മുതലാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുക. പ്ലസ് വണ്ണിന് 360692 സീറ്റുകളാണുള്ളത്. പരീക്ഷ എഴുതിയത് 4.19 ലക്ഷം വിദ്യാർത്ഥികളാണ്. പാലാ, മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലകളിൽ നൂറ് മേനി വിജയം നേടി. 417864 കുട്ടികൾ ഉപരിപഠനത്തിന് യോ​ഗ്യത നേടി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇