താനൂർ ബോട്ടപകടം : യൂത്ത് കോൺഗ്രസ്സ് മന്ത്രിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തി

താനൂർ : താനൂർ ബോട്ടപകടം സർക്കാർ നിർമിതമാണന്നും,സർക്കാർ നിർമിത ദുരന്തത്തിൽ ആരോപണ വിധേയരായ മന്ത്രിമാർ മുഹമ്മദ്‌ റിയാസ്,വി അബ്ദുറഹിമാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി താനൂരിലെ മന്ത്രി അബ്ദുറഹ്മാന്റെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മൽസ്യ ബന്ധനത്തിന് ഉപയോഗിച്ചിരുന്ന തോണി ഉപയോഗിച്ച് ബോട്ടാക്കി മാറ്റി ടൂറിസം വകുപ്പിന്റെ അനുമതിയോ മതിയായ രേഖകളോ ഇല്ലാതെ പ്രവർത്തിച്ച് സർക്കാർ വരുത്തി വെച്ച ദുരന്തമാണ് താനൂരിൽ നടന്നതെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബൽറാം പറഞ്ഞു. 15 പേരെ കയറ്റാവുന്ന ബോട്ടിൽ കുട്ടികളടക്കം ഇരട്ടിയിലധികം ആളുകളെ കയറ്റി ക്ഷണിച്ചു വരുത്തിയ ദുരന്തമാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താനൂർ ശോഭപറമ്പിൽ നിന്നുമാരംഭിച്ച മാർച്ച് മന്ത്രിയുടെ ക്യാമ്പ് ഓഫീസിന് മുമ്പിൽ പോലീസ് ബാരിക്കേട് കെട്ടി തടഞ്ഞു. തുടർന്ന് പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷ മുണ്ടായി. യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ. വി.എസ് ജോയ്,ദേശീയ കോൺഗ്രസ്സ് വക്താവ് ഷമ മുഹമ്മദ്‌,യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ഭാരവാഹികളായ യു.കെ അഭിലാഷ്,എ.എം രോഹിത്,ജില്ലാ ഭാരവാഹികളായ അഷ്‌റഫ്‌ കുഴിമണ്ണ,എ.കെ ഷാനിദ്,ഷാജി കട്ടുപ്പാറ,ജംഷീർ പാറയിൽ,ഉമറലി കരേക്കാട്,ഇസ്മായിൽ കോനോത്ത്,ലിജേഷ് പൊന്നാനി,ഹൈബൽ പാലപ്പെട്ടി,ഷാജു കാട്ടാകത്ത്,റാഷിദ് പൂക്കോട്ടൂർ,നാസിൽ പൂവിൽ,പി.ടി റിയാസലി,കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഇ.കെ അൻഷിദ്,ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റുമാരായ വൈ.പി ലത്തീഫ്,പി വാസുദേവൻ തുടങ്ങിയവർ സംസാരിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇