ഡോക്ടറുടെ മരണം! പ്രതിഷേധ പ്രകടനം നടത്തി.

.തിരൂരങ്ങാടി :കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സ്കൂൾ അധ്യാപകൻ്റെ കുത്തെറ്റ ഡോക്ടറുടെ മരണത്തെ തുടർന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ മാരടക്കം 180 ൽ പരം ജീവനക്കാർ കരിങ്കൊടി ഉയർത്തി കൊണ്ട് ചെമ്മാട് ടൗണിൽ ദുഃഖം രേഖപ്പെടുത്തി കൊണ്ടുള്ള മൗനജാഥ നടത്തി. രാവിലെ എട്ട് മണി മുതൽ ആശുപത്രിയിലെ എല്ലാ ജീവനക്കാരും ഡോക്ടറുടെ മരണത്തെ തുടർന്ന് പണി മുടക്കിയിരുന്നു, സാധാരണ ഓപി സമയത്ത് എത്തുന്ന ജീവനക്കാർക്കാരും സമരത്തിൽ പങ്കെടുത്തു. ഏഴ് മണിമുതൽ പരിശോധനക്ക് എത്തിയ രോഗികൾ ചെറിയ തോതിൽ ജീവനക്കാരുമായി വാക്കേറ്റം ഉണ്ടായി .തുടർന്ന് ഒമ്പതു മണി മുതൽ ഉച്ചവരെ തിരുരങ്ങാടിയിൽ നിന്ന് രണ്ട് പോലീസുകാർ ജോലിക്ക് ഉണ്ടായിരുന്നു. അത്യാഹിത വിഭാഗം മാത്രം പ്രവർത്തിച്ചു .മറ്റു ജീവനക്കാരും ഡോക്‌ടർമാരും തിരിച്ചു പോയി.താലുക്കിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി രോഗികൾ ആശുപത്രിയിൽ വന്നിരുന്നു എല്ലാവരും തിരിച്ചു പോവേണ്ട അവസ്ഥയായിരുന്നു രോഗികൾക്ക് മുൻകരുതൽ ഇല്ലാത്തതിനാൽ തിരിച്ചു പോവേണ്ട അവസ്ഥയായി ..താലൂക്ക് ആശുപത്രിയിൽ നടന്ന പരിപാടിയിൽ ഡോ രാജഗോപാലൻ, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഡോ ഹാഫിസ് റഹ്മാൻ.ആർ എം ഓ ഡോ കുഞ്ഞാവുട്ടി, ഡി ഇ ഐ സി മെഡിക്കൽ ഓഫീസർ ലീജ എസ് ഖാൻ, നേഴ്സിങ് സൂപ്രണ്ട് സൂരിന്ദ്, ലേ സെക്രട്ടറി ഷൈജിന്, സ്റ്റാഫ് കൗൺസിൽ ജോയിന്റ് സെക്രട്ടറി അബ്ദുൽ മുനീർ സി വി, പി ആർ ഓ: റാണി, ലാബ് ടെക്‌നിഷ്യൻ മുരുകേശൻ, നേഴ്സിങ് അസിസ്റ്റന്റ് എന്നിവർ പ്രതിഷേധ സംഗമത്തിൽ പ്രസംഗിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇