ലോക രോഗപ്രതിരോധ കുത്തിവെയ്പ് വാരാചരണം: സെമിനാറും, ഹെൽത്തി ബേബി ഷോ മത്സരവും മൂന്നിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തിയത് വർണ്ണാഭമായി

ലോക രോഗപ്രതിരോധ കുത്തിവെയ്പ് വാരാചരണം: സെമിനാറും, ഹെൽത്തി ബേബി ഷോ മത്സരവും മൂന്നിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തിയത് വർണ്ണാഭമായി ലോകമെമ്പാടുമുള്ള, വാക്സിൻ കൊണ്ട് -തടയാൻ കഴിയുന്ന രോഗങ്ങൾക്കെതിരെ അവബോധം വളർത്തുന്നതിനും പ്രതിരോധ കുത്തിവയ്പ്പിന്റെ നിരക്ക് വർദ്ധിപ്പിക്കുന്നതിനുമുള്ള ഒരു ആഗോള പൊതുജനാരോഗ്യ ക്യാമ്പെയ്‌നാണ് “വേൾഡ് ഇമ്മ്യൂണൈസേഷൻ വീക്ക്”. ഇത് എല്ലാ വർഷവും ഏപ്രിൽ അവസാന വാരത്തിലാണ് (24 മുതൽ 30 വരെ) നടക്കുന്നത്. നെടുവ ഹെൽത്ത് ബ്ലോക്ക് തല വാരാചരണം മൂന്നിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് നെടുവ ഹെൽത്ത് സൂപ്പർവൈസർ എ.കെ.ഹരിദാസിന്റെ അദ്ധ്യക്ഷതയിൽ മൂന്നിയൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.അർഷാദ്.കെ ഉദ്ഘാടനം ചെയ്തു. പബ്ലിക് ഹെൽത്ത് നേഴ്സ് സൂപ്പർവൈസർ എ.നഫീസ മുഖ്യാതിഥിയായിരുന്നു. മൂന്നിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ പീഡിയാട്രിഷൻ ഡോ.ഫെബിന.കെ മുഖ്യപ്രഭാഷണം നടത്തി. നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ അരുൺ.എം.എസ് ആശംസ പ്രസംഗം നടത്തിപ്രതിരോധ കുത്തിവെപ്പ് സമയാസമയങ്ങളിൽ കൃത്യമായി എടുക്കുകയും, കൊളസ്ട്രം മുതൽ കൃത്യമായി മുലപ്പാൽ നൽകുകയും കൃത്യ സമയത്ത് വീനിങ് ആരംഭിക്കുകയും കൃക്യമായ വ്യക്തി ശുചിത്വം പാലിക്കുന്ന, പ്രായത്തിനനുസരിച്ച് ശരീരത്തിൻറെ തൂക്കവും ഉയരവും ഒപ്പം തന്നെ സ്വഭാവ പ്രകടനങ്ങളും മതിയായ സ്മാർട്നസ്സ് പ്രകടിപ്പിക്കുകയും പ്രതിരോധ കുത്തിവെപ്പിനെയും ആരോഗ്യ കാര്യങ്ങളെക്കുറിച്ചും രക്ഷിതാക്കൾക്കുള്ള അറിവ് മുതലായ കാര്യങ്ങൾക്ക് മുൻതൂക്കം കൊടുത്തുകൊണ്ട് ഹെൽത്തി ബേബി ഷോ മത്സരവും നടത്തുകയുണ്ടായി. ശ്യാമിലി & കൃഷ്ണൻ ദമ്പതിമാരുടെ ധ്യാൻകൃഷ്ണ എന്ന കുട്ടിക്ക് ഒന്നാം സ്ഥാനവും, ഹരിഷ്മ & ദിലീപ് ദമ്പതിമാരുടെ നാവിക എന്ന കുട്ടിക്ക് രണ്ടാം സ്ഥാനവുംഅതിസ & അനൂപ് ദമ്പതിമാരുടെ യാഷ് എന്ന കുട്ടിക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. വിജയികളായവർക്ക് സമ്മാനദാനവും, മത്സരത്തിൽ പങ്കെടുത്ത 50ൽ പരം കുട്ടികൾക്ക് പ്രോത്സാഹന സമ്മാനവും നൽകുകയുണ്ടായി.പബ്ലിക് ഹെൽത്ത് നേഴ്സ് ജയന്തി.ഇ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ സബിത.എം നന്ദിയും പറഞ്ഞു. ഇനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഉമേഷ്ലാൽ, ജലീൽ, അജിതകുമാരി, ജയൻ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരായ അസ്മാബി, സെലീന, ജസ്ന, സഫ്ന, അഞ്ജലി കൃഷ്ണ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇