വിദേശരാജ്യങ്ങളിലെ ജയിലുകളിൽ കഴിയുന്നത് 8,330 ഇന്ത്യക്കാർ

8,330 ഇന്ത്യക്കാർ വിവിധ വിദേശരാജ്യങ്ങളിലെ ജയിലുകളിൽ കഴിയുന്നതെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ കണക്കുകൾ പുറത്ത് വിട്ടു. ജയിലുകളിൽ കഴിയുന്ന തടവുകാരിൽ ഭൂരി ഭാഗവും യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങ ളിലാണുള്ളത്. പുറത്തുവിട്ട കണക്കുകൾ പ്രകാരം ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്ത ർ, സൗദി അറേബ്യ, യുനൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിലെ ജയിലുകളിൽ 4,630 ഇന്ത്യക്കാർ തടവുകാരായിട്ടുണ്ട്.ഇതിൽ 1,611 തടവുകാരുള്ള യു.എ.ഇയിലാണ് ഏറ്റവും കൂടുതൽ. സൗദി അറേബ്യയിൽ 1,461 ഇന്ത്യൻ തടവുകാരുണ്ട്.ഖത്തറിൽ 696 തടവുകാരുണ്ട്. ഹോങ്കോങ്, യു.എ.ഇ, യു.കെ, റഷ്യ, ഇറാൻ, ഖത്തർ തുടങ്ങിയവ ഉൾപ്പെടെ 31 രാജ്യങ്ങളുമായി 2018വരെ ശിക്ഷാവിധിയുള്ളവരെ കൈമാറുന്നതിനുള്ള കരാറിൽ ഇന്ത്യ ഒപ്പുവെച്ചിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ വ്യക്തമാക്കി.ശിക്ഷിക്കപെട്ട വ്യക്തികളുടെ കൈമാറ്റം സംബന്ധിച്ച രണ്ട് കരാറുകളിലും ഇന്ത്യ ഒപ്പുവെച്ചിട്ടുണ്ട്. അമേരിക്കയുമായും യൂറോപ്യൻ യൂനിയനുമായാണ് കരാറുള്ളത്. ഈ ഉടമ്പടികളിലൂടെ അംഗരാജ്യങ്ങളിലെ ശിക്ഷിക്കപ്പെട്ട വ്യക്തികൾക്ക് അവരുടെ ശേഷിക്കുന്ന ജയിൽശിക്ഷ പൂർത്തിയാക്കാൻ അവരുടെ മാതൃരാജ്യങ്ങളിലേക്ക് മാറ്റാൻ അഭ്യർഥിക്കാവുന്നതാണ്. ഇന്ത്യൻ തടവുകാരുടെ സുരക്ഷ, ക്ഷേമം എന്നിവക്ക് കേന്ദ്ര സർക്കാർ ഏറ്റവും ഉയർന്ന പരിഗണനയാണ് നൽകുന്നതെന്നും മന്ത്രി മുരളീധരൻ പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇