ധീര ദേശാഭിമാനികളുടെ പാവന സ്മരണയിൽ എഴുപത്തി ഏഴാമത് സ്വാതന്ത്ര്യ ദിനം ആചരിച്ചു.

തിരൂരങ്ങാടി: പുകയൂർ ജിഎൽപി സ്കൂളിൽ സ്വാതന്ത്ര്യ ദിനം വൈവിധ്യമാർന്ന നിരവധി പരിപാടികളോടെ ആഘോഷിച്ചു. പ്രഥമാധ്യാപിക പി.ഷീജ പതാക ഉയർത്തി.പിടിഎ പ്രസിഡന്റ് സി.വേലായുധൻ, എസ്.എം.സി ചെയർമാൻ പി.അബ്ദുള്ള കോയ, സ്റ്റാഫ് സെക്രട്ടറി ഇ.രാധിക തുടങ്ങിയവർ സംസാരിച്ചു.രക്ഷിതാക്കൾക്കായി മെഗാ ക്വിസ് സംഘടിപ്പിച്ചു.ദേശഭക്തി ഗാനാലാപനം, പതാക നിർമ്മാണം, പ്രശ്നോത്തരി എന്നിവയും നടത്തി.പിടിഎ യുടെ നേതൃത്വത്തിൽ പായസ വിതരണവും നടന്നു.ധീര ദേശാഭിമാനികൾക്ക് വേഷപ്പകർച്ച നൽകി അവരെ അനുസ്മരിച്ച് ദണ്ഡിയാത്രയുടെ പുനരാവിഷ്ക്കരണവും സംഘടിപ്പിച്ചു.അധ്യാപകരായ പി.ജിജിന, സുഷിത, ത്വയ്യിബ,രജിത, ശാരി, ഷാക്കിർ,റീത്ത, ഖൈറുന്നിസ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.രക്ഷിതാക്കൾക്കായി നടത്തിയ മെഗാ ക്വിസ്സിൽ ബിൻസി, ജിജി,മാജിദ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇