തിരൂരങ്ങാടി താലൂക്ക് ആശുപത്രിയുടെ മോർച്ചറിയിലേക്ക് പുതിയ 6 ഫ്രീസറുകൾ സമർപ്പിച്ചു

തിരൂരങ്ങാടി : നഗരസഭയുടെ 2023-24 വാർഷിക പദ്ധതിയിൽ 8 ലക്ഷം രൂപ വകയിരുത്തി സ്ഥാപിച്ച തിരൂരങ്ങാടി താലൂക്ക് ആശുപത്രിയുടെ മോർച്ചറിയിലേക്കുള്ള പുതിയ 6 ഫ്രീസറുകൾ സമർപ്പിച്ചു. ഫ്രീസർ സമർപ്പണം നഗരസഭ ഡെപ്യൂട്ടി ചെയ്യർപേഴ്സൻ സുലൈഖ കാലൊടി നിർവ്വഹിച്ചു.താലൂക്ക് ആശുപത്രിയിൽ നിലവിൽ ആകെയുണ്ടായിരുന്ന ഒരു ഫ്രീസിയർ കാലപ്പഴക്കം മൂലം ഉപയോഗമല്ലാത്ത അവസ്ഥയിൽ ആയിരുന്നു. പലപ്പോഴും ഒന്നിൽ കൂടുതൽ ബോഡികൾ വരുന്നതും നിലവിലെ ആശുപത്രിയുടെ ജനത്തിരക്കും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് നഗരസഭ മോർച്ചറിയിൽ മൃതദേഹങ്ങൾ സൂക്ഷിക്കാൻ ആവശ്യമായ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയത്.നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ സിപി ഇസ്മായിൽ, ഇക്ബാൽ കല്ലുങ്ങൽ, ഇ പി. ബാവ, സിപി സുഹ്റാബി, സോന രതീഷ്, ആശുപത്രി സൂപ്രണ്ട് ഡോ :പ്രഭുദാസ്, കൗൺസിലർമാരായ പികെ അസീസ്,അഹമ്മദ് കുട്ടി കക്കടവത്ത്, സി എച് അജാസ്, ആരിഫ വലിയാട്ട്, വഹീദ ചെമ്പ, എച് എം സി മെമ്പർമാരായ എം അബ്ദുറഹ്മാൻ കുട്ടി, സിദ്ധീഖ് പനക്കൽ, അയ്യൂബ് തലാപ്പിൽ, ആശുപത്രി ജീവനം തുടങ്ങിയവർ സംബന്ധിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇