ട്രോളിംഗ് നിരോധനം; കടലിൽ പരിശോധന നടത്തി ജില്ലാ കളക്ടർ
ട്രോളിംഗ് നിരോധനം നിലനിൽക്കുന്ന സാഹചര്യത്തിൽ നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനായി കടലിലും ഹാർബറിലും ജില്ലാ കലക്ടറുടെ മിന്നൽ പരിശോധന. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജയും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും പോലീസും ഉൾപ്പെട്ട സംഘം കടലിൽ പ്രത്യേക പട്രോളിംഗിനിറങ്ങിയത്. ചേറ്റുവ ഹാർബറിൽ നിന്നും പുറപ്പെട്ട സംഘം ഒരു മണിക്കൂറോളം കടലിൽ പരിശോധന നടത്തി.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
പരിശോധനയിൽ നിയമലംഘനങ്ങളൊന്നും കണ്ടെത്തിയില്ല. പട്രോളിംഗ് കഴിഞ്ഞ് തിരിച്ചെത്തിയ ജില്ലാ കലക്ടർ മത്സ്യത്തൊഴിലാളികളുമായി സംസാരിച്ച് അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാണ് മടങ്ങിയത്.
സബ് കലക്ടർ മുഹമ്മദ് ഷഫീഖ്, ചാവക്കാട് തഹസിൽദാർ ടി കെ ഷാജി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ ടി അനിത, അസിസ്റ്റന്റ് ഡയറക്ടർ സുലേഖ എം എൻ, എക്സ്റ്റൻഷൻ ഓഫീസർമാരായ സി അശ്വിൻ രാജ്, യു എം ശ്രുതി മോൾ, അസിസ്റ്റന്റ് ഓഫീസർ ലീന തോമസ്, മറൈൻ എൻഫോസ്മെന്റ് സീനിയർ സിവിൽ പോലീസ് ഓഫീസർ വി എൻ പ്രശാന്ത് കുമാർ തുടങ്ങിയവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.