ഒരു കുടുബം ഒരു സംരംഭം : ആയഞ്ചേരിയിൽ പലഹാരക്കട ആരംഭിച്ചു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

സംസ്ഥാന സർക്കാറിന്റെ ഒരു കുടുബം ഒരു സംരംഭം പദ്ധതിയുടെ ഭാഗമായി ആയഞ്ചേരി ബസ്സ് സ്റ്റാൻഡ് പരിസരത്ത് പി.കെ. സജിത ആരംഭിച്ച പലഹാരക്കടയുടെ ഉദ്ഘാടനം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ നിർവഹിച്ചു.

വ്യവസായ വകുപ്പിന്റെ കീഴിൽ ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംരംഭ മേഖലയിൽ സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പ് വരുത്തുന്നതിനാണ് ഈ പദ്ധതി ആരംഭിച്ചത്. പത്ത് ലക്ഷം രൂപ വരെ ബാങ്ക് വായ്പ ലഭ്യമാക്കാനുള്ള സഹായവും അതിന് ആറ് ശതമാനം പലിശയും വ്യവസായ വകുപ്പ് നൽകും .

ചടങ്ങിൽ കെ സോമൻ ,പി എം ബാലൻ മാസ്റ്റർ, രാജീവൻ പി എം, ഉമാദേവി വി, ഗീത വി, രാജൻ പുതുശ്ശേരി, ടി പി ഹമീദ്, അനിൽ ആയഞ്ചേരി, കരീം പിലാക്കി, പി എം സദാനന്ദൻ എന്നിവർ സംസാരിച്ചു.

Source link