മുക്കം നഗരസഭ ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ ഉദ്ഘാടനം ചെയ്തു


Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

മുക്കം നഗരസഭയിൽ പുതുതായി ആരംഭിച്ച അർബൻ ഹെൽത്ത് ആൻഡ് വെൽനസ്‌ സെന്റർ ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ പി ടി ബാബു അധ്യക്ഷത വഹിച്ചു. നഗരസഭയിൽ ആരംഭിക്കുന്ന രണ്ടു വെൽനസ് സെന്റുകളിൽ ആദ്യത്തേതാണ് വട്ടോളി പറമ്പിൽ ഉദ്ഘാടനം ചെയ്തത്. രോഗപ്രതിരോധത്തിനും വ്യായാമ മുറകൾക്കും പ്രാധാന്യം നൽകുന്ന ഈ കേന്ദ്രം വൈകിട്ട് രണ്ട് മണി മുതൽ രാത്രി എട്ട് മണി വരെയാണ് പ്രവർത്തിക്കുക.

ഡെപ്യൂട്ടി ചെയർപേഴ്സൻ അഡ്വ ചാന്ദ്നി, സ്ഥിരം സമിതി അധ്യക്ഷരായ വി.കുഞ്ഞാൻ ഇ.സത്യനാരായണൻ കൗൺസിലർമാരായ വസന്തകുമാരി, എ. കല്യാണിക്കുട്ടി, വേണു ഗോപാലൻ, രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ, നഗരസഭാ സെക്രട്ടറി വിജില എം എന്നിവർ സംസാരിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ പ്രജിത പ്രദീപ് സ്വാഗതവും ഡോ. അനുവിന്ദ് നന്ദിയും പറഞ്ഞു.



Source link