12-ാം മത് കോർവ മലപ്പുറംജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

തിരൂർ: കോൺഫെഡറേഷൻ ഓഫ് റെസിഡൻസ് വെൽഫെയർ അസോസിയേഷൻ (കോർവ) പന്ത്രണ്ടാമത് മലപ്പുറം ജില്ലാ സമ്മേളനം തിരൂർ തുഞ്ചൻപറമ്പിൽ നവമ്പർ 5 ന് ഞായറാഴ്ച നടക്കുന്നതിന്റെ ഭാഗമായിട്ടുള്ള സ്വാഗതസംഘം ഓഫീസ് തിരൂർ തൃക്കണ്ടിയൂരിൽ ബഹുമാനപ്പെട്ട തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീൻ ഉദ്ഘാടനം ചെയ്തു . ഈ കാലഘട്ടത്തിൽ ഇങ്ങനെയുള്ള കുടുംബ കൂട്ടായ്മകൾ നാടിന്റെയും നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി ഗുണപ്രദമായ കാര്യങ്ങൾ ചെയ്യണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു . സമ്മേളനത്തിന് ഒരായിരം ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ കോർവ സംസ്ഥാന പ്രസിഡന്റ് പുതുക്കുടി മുരളീധരൻ അധ്യക്ഷത വഹിച്ചു ,ജില്ലാ പ്രസിഡണ്ട് നൗഷാദ് എടവണ്ണ , ജില്ലാ സെക്രട്ടറി ദ്വാരക ഉണ്ണി , ജില്ലാ വൈസ് പ്രസിഡന്റ് മാരായ കെകെ റസാക്ക് ഹാജി , സതി ദേവി കുളങ്ങര, ജോളി കാക്കശ്ശേരി, എക്സികുട്ടീവ് അംഗങ്ങളായ നടരാജൻ, കരുണകുമാർ , വിപി ശശിധരൻ , ഇവി കുത്തുബുദ്ധീൻ എന്നിവർ പ്രസംഗിച്ചു.