സ്മാർട്ടോടെ 125 ഇനി എടപ്പാളിലും*

*എടപ്പാൾ: ഹോണ്ട ആക്ടീവ 125 എച്ച് സ്മാർട്ട് പതിപ്പ് ബ്രാഞ്ച് തല ഉദ്ഘാടനം എടപ്പാൾ യൂണിവേഡ് ഹോണ്ടയിൽ നടന്നു. പുത്തൻ ഫീൽ ഒരുക്കാനായി പേൾ നൈറ്റ് സ്റ്റാർട്ട് ബ്ലാക്ക്, ഹെവി ഗ്രേ മെറ്റാലിക്, റിബൽ റെഡ് മെറ്റാലിക്, പേൾ പ്രഷ്യസ് വൈറ്റ്, മിഡ് നൈറ്റ് ബ്ലൂ മെറ്റാലിക് എന്നിങ്ങനെ പുതിയ അഞ്ച് കളർ ഓപ്ഷനുകളിലാണ് സ്കൂട്ടർ വാഗ്ദാനം ചെയ്യുന്നത്. കാറുകളിൽ കാണുന്നതിനു സമാനമായ സ്മാർട്ട് കീ സംവിധാനമാണ് 2023 ഹോണ്ട ആക്ടിവ 125 H-സ്മാർട്ട് വേരിയന്റിൽ കാണാനാവുക. H-സ്മാർട്ട് ടെക് എന്നാണ് ഹോണ്ട ഇതിനെ വിശേഷിപ്പിക്കുന്നത്. സ്മാർട്ട് കീ അടിസ്ഥാനപരമായി ഒരു ഇലക്ട്രോണിക് കീ ഫോബാണ്. സ്മാർട്ട് ഫൈൻഡ്, സ്‌മാർട്ട് അൺലോക്ക്, സ്‌മാർട്ട് സ്റ്റാർട്ട്, സ്‌മാർട്ട് സേഫ് തുടങ്ങിയ ഫീച്ചറുകൾ പ്രവർത്തനക്ഷമമാക്കുന്ന പുതിയ സ്‌മാർട്ട് കീ സംവിധാനമാണിത്. സ്‌മാർട്ട് കീയിലെ ആൻസർ ബാക്ക് സിസ്റ്റം സ്‌കൂട്ടർ തിരക്കുള്ള പാർക്കിംഗ് സ്ഥലങ്ങളിലെല്ലാം എളുപ്പത്തിൽ കണ്ടെത്തുന്നതിന് സഹായകരമാവുന്ന ഫീച്ചറാണ്. ആൻസർ ബാക്ക് ബട്ടൺ അമർത്തുമ്പോൾ നാല് ടേൺ സിഗ്നലുകളും മിന്നിമറയുന്ന രീതിയാണിത്.ഫിസിക്കൽ കീ ഉപയോഗിക്കാതെ വാഹനം ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും സ്മാർട്ട് കീ ആക്‌ടിവ 125 മോഡലിനെ സഹായിക്കും. ആക്ടിവേഷൻ കഴിഞ്ഞ് 20 സെക്കൻഡിനുള്ളിൽ പ്രവർത്തനം ഒന്നും കണ്ടെത്തിയില്ലെങ്കിൽ സ്കൂട്ടർ സ്വയമേവ ഓഫാവുകയും ചെയ്യും. ലോക്ക് മോഡിലെ നോബ് ഇഗ്‌നിഷൻ പൊസിഷനിലേക്ക് തിരിക്കുകയും കീ പുറത്തെടുക്കാതെ സ്റ്റാർട്ട് ബട്ടൺ അമർത്തുകയും ചെയ്‌ത് റൈഡർക്ക് സുഗമമായി വാഹനം ഓടിച്ചുകൊണ്ട് പോവാം. എന്നാൽ ഇതിനായി സ്മാർട്ട് കീ വാഹനത്തിന്റെ 2 മീറ്റർ പരിധിക്കുള്ളിലായിരിക്കണം. മാപ്പ് ചെയ്‌ത സ്മാർട്ട് ഇസിയു ഉള്ള സ്മാർട്ട് സേഫ് ഫീച്ചർ ഇതിന് ഉണ്ട്. ഇസിയു, സ്മാർട്ട് കീ എന്നിവയ്ക്കിടയിൽ ഇലക്ട്രോണിക് മാർച്ചിംഗ് (ID) വഴി ഒരു സുരക്ഷാ ഉപകരണമായി ഇസിയു പ്രവർത്തിക്കും. അതിനാൽ വാഹന മോഷണം പോവുന്ന ഭയവും വേണ്ട. സ്‌മാർട്ട് കീയിൽ ഒരു ഇമോബിലൈസർ സംവിധാനമുണ്ടെന്നാണ് ഹോണ്ട പറയുന്നത്. അത് രജിസ്റ്റർ ചെയ്യാത്ത കീയെ എഞ്ചിൻ സ്റ്റാർട്ട് ചെയ്യുന്നതിൽ നിന്നും തടയുന്നമുണ്ട്.രണ്ട് ലിഡ് ഫ്യുവൽ ഓപ്പണിംഗ് സിസ്റ്റവും പുതിയ 2023 ആക്‌ടിവ 125 സ്‌കൂട്ടറിനുണ്ട്. കൂടുതൽ സ്ഥലം ലഭിക്കുന്നതിനും ഹെൽമെറ്റിന് പുറമെ കുറച്ചുകൂടി കാര്യങ്ങൾ ഉൾക്കൊള്ളുന്നതിനുമായി 18 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജ് സ്പേസ് പുനർരൂപകൽപ്പന ചെയ്തിട്ടുണ്ടെന്ന് ഹോണ്ട അവകാശപ്പെടുന്നു. ഫിസിക്കൽ കീ ചേർക്കേണ്ട ആവശ്യമില്ലാതെ തന്നെ 5 ഇൻ 1 ഫംഗ്‌ഷൻ സുഗമമാക്കുന്ന ഒരു ലോക്ക് മോഡ് H-സ്മാർട്ട് വേരിയന്റിലുണ്ട് എന്നതാണ് മറ്റൊരു ഹൈലൈറ്റ്.5 ഇൻ 1 ഫംഗ്‌ഷനിൽ ലോക്ക് ഹാൻഡിൽ, ഇഗ്നിഷൻ ഓഫ്, ഫ്യുവൽ ലിഡ് ഓപ്പൺ, സീറ്റ് ഓപ്പൺ, ഇഗ്നിഷൻ ഓൺ എന്നിവയാണ് ഹോണ്ട കോർത്തിണക്കിയിരിക്കുന്നത്. ഇനി പുതിയ OBD2 നിലവാരത്തിലെത്തിയ എഞ്ചിനിലേക്ക് നോക്കിയാൽ 125 സിസി PGM-FI എഞ്ചിനാണ് ആക്‌ടിവയുടെ ഹൃദയം. ഇത് എൻഹാൻസ്ഡ് സ്മാർട്ട് പവർ (eSP) സാങ്കേതികവിദ്യയുമായാണ് വരുന്നത്. ACG ജനറേറ്റർ, സ്റ്റാർട്ട് സോളിനോയിഡ് ഓട്ടോ ചോക്ക്, ഐഡിൽ-സ്റ്റോപ്പ് സിസ്റ്റം എന്നിവയും എഞ്ചിനിൽ ഫീച്ചർ ചെയ്യുന്നുണ്ട്.8.18 bhp കരുത്തിൽ 10.3 Nm torque നിർമിക്കുന്ന രീതിയിലാണ് എഞ്ചിൻ ട്യൂൺ ചെയ്തിരിക്കുന്നത്. ഫീച്ചറുകളുടെ കാര്യത്തിൽ, ഒരു സൈഡ്-സ്റ്റാൻഡ് കട്ട്-ഓഫ് സ്വിച്ച്, ഒരു എക്സ്റ്റേണൽ ഫ്യൂവൽ ഫില്ലർ ക്യാപ്, ഓപ്പൺ ഗ്ലോവ്ബോക്സ്, എൽഇഡി പൊസിഷൻ ലാമ്പോടുകൂടിയ എൽഇഡി ഹെഡ്‌ലാമ്പ് എന്നിവയെല്ലാമാണ് ആക്‌ടിവ 125 മോഡലിന്റെ പ്രത്യേകതകൾ. ചെറിയ ഡിജിറ്റൽ സ്ക്രീൻ ഒരുക്കിയിട്ടുള്ളതിനാൽ ലൈവ് മൈലേജ്, ഡിസ്റ്റൻസ് ടു എംടി, ശരാശരി മൈലേജ്, സമയം തുടങ്ങിയ കാര്യങ്ങളും അറിയാനാവും.*കൂടുതൽ വിവരങ്ങൾക്ക് 9539355000*

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇