പത്തരമാറ്റിന്റെ തിളക്കത്തോടെ 10 കോടി രൂപ ലാേട്ടറി

പരപ്പനങ്ങാടി നഗരസഭയിലെ മാലിന്യ സംസ്കരണ പ്ലാന്റിൽ തരംതിരിക്കൽ തൊഴിലിലേർപ്പെടുന്ന 10 പേർക്കാണ് ഇത്തവണത്തെ മൺസൂൺ ബംബർ ഒന്നാം സ്ഥാനം ലഭ്യമായത്. 10 പേരും 25 രൂപ വീതം എടുത്താണ് 250 രൂപയുടെ ടിക്കറ്റ് എടുത്തത്. പലപ്പോഴും ലോട്ടറി എടുക്കൽ ഇവർക്ക് പതിവുള്ളതാണ്.എരിയുന്ന വയറിലെ പശിയടക്കാനാണ് ലക്ഷ്മിയും ലീലയും രാധയും ഷീജയും ചന്ദ്രികയും ബിന്ദുവും കാർത്ത്യായനിയും ശോഭയും ബേബിയും കുട്ടിമാളുവും പ്രായത്തെ വെല്ലുവിളിച്ചും മാലിന്യം തരം തിരിക്കാനായി പരപ്പനങ്ങാടി നരഗരസഭയ്ക്ക് മുകളിലെ പ്ലാന്റിൽ എത്തുന്നത്. വീടുകളിൽ പോയി മാലിന്യം ശേഖരിക്കുന്നതിനുള്ള ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ഇവരെല്ലാവരും തരംതിരിക്കൽ തൊഴിലിലേർപ്പെടുന്നവരാണ്. മിനിമം 50 കിലോ തരംതിരിക്കും. കിലോയ്ക്ക് 9 രൂപ വച്ച് തരംതിരിക്കലിൽ അവർക്ക് കിട്ടും. മിനിമം 450 രൂപയുടെ എങ്കിലും തൊഴിലെടുത്താണ് ദിവസവും അവർ മടങ്ങുക. 600 രൂപ ദിവസവും സമ്പാദിക്കുന്നവരും കൂട്ടത്തിലുണ്ട്. വിൽപ്പനയ്ക്കുള്ള പ്ലാസ്റ്റിക്കും റിജക്ട് മാലിന്യങ്ങളും വലിയ ലോറികളിൽ ലോഡ് ചെയ്യുന്നതും ഇവർ തന്നെയാണ്. കഴിഞ്ഞ നാല് വർഷമായി മികവാർന്ന രീതിയിൽ പ്രവർത്തിക്കുന്ന ഈ സംഘത്തിന് ഇപ്പോൾ ഒരു ലക്ഷം രൂപ മിച്ചം ബാലൻസും ഉണ്ട്. അവരുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച പ്രിയപ്പെട്ട മൂന്ന് ഉദ്യോഗസ്ഥർ ഒരുമിച്ച് സ്ഥലം മാറിയ സങ്കടം മാറുന്നതിനിടയിലാണ് ഈ മധുരം അവരെ തേടി വന്നിരിക്കുന്നത്. ജില്ലയിലെ ഏറ്റവും അർഹതപ്പെട്ട ഒരു ഹരിത കർമ്മ സേന യൂണിറ്റിലേക്ക് ഇത്തരമൊരു പാരിതോഷികം ലോട്ടറിയുടെ രൂപത്തിൽ വന്നതിന്റെ സന്തോഷത്തിലാണ് ജില്ലയിലെ ഹരിത കർമ്മ സേന പ്രവർത്തകർ .ഈ മേഖലയിൽ ജോലി ചെയ്തപ്പോൾ വന്ന വരുമാനമായതു കൊണ്ടുതന്നെ ഈ തൊഴിൽ വിടാനും നിലവിൽ സംഘം തീരുമാനിച്ചിട്ടില്ല.കിട്ടിയ പണം മുഴുവൻ പത്തുപേരുടെ അക്കൗണ്ടുകളിലേക്ക് മാറ്റാനായി ഇന്ന് തന്നെ അവർ ബാങ്ക് മാനേജർക്ക് രേഖാമൂലം കത്ത് നൽകുകയും ചെയ്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇