ഹോസ്റ്റൽ കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തി: താത്പര്യപത്രം ക്ഷണിച്ചു.

പട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിൽ വയനാട് കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ പുതിയ ഹോസ്റ്റൽ കെട്ടിടത്തിന്റെ നിർമാണം, അറ്റകുറ്റപ്പണി എന്നിവ നിർവഹിക്കുന്നതിനായി  പ്രൊപ്പോസൽ ക്ഷണിച്ചു.  ഈ മേഖലിയിൽ 3 വർഷത്തെ പ്രവൃത്തി പരിചയമുള്ള സർക്കാർ അക്രഡിറ്റഡ് സ്ഥാപനങ്ങൾ (NON PMC) സമർപ്പിക്കേണ്ടതുണ്ട്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ സന്ദർശിച്ച് ആവശ്യമായ പ്രവൃത്തികൾ മാത്രം ചെയ്യുന്നതിനുള്ള പ്രൊപ്പോസലാണ് സമർപ്പിക്കേണ്ടത്. സിവിൽ വർക്കുകൾക്കായി പ്രത്യേകം പ്രൊപ്പോസൽ സമർപ്പിക്കണം. സിവിൽ വർക്കുകൾക്കായുള്ള ഡീറ്റയിൽഡ് പ്രോജക്ട് റിപ്പോർട്ട് പ്രൈസ് സോഫ്റ്റ്‌വെയറിൽ നിർബന്ധമായും തയ്യാറാക്കണം.

പ്രൊപ്പോസലുകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30 വൈകുന്നേരം 4 മണി. അന്നേ ദിവസം വൈകുന്നേരം 4.30 ന് സന്നിഹിതരായിട്ടുള്ള പ്രതിനിധികളുടെ സാന്നിധ്യത്തിൽ പ്രൊപ്പോസലുകൾ തുറന്നു പരിശോധിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വികാസ് ഭവനിൽ പ്രവർത്തിക്കുന്ന പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം.