സ്‌പേസ് എക്‌സിബിഷൻ ഇന്നു കൂടി – PRD Live


Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

തലയാഴം ഗ്രാമപഞ്ചായത്തിന്റെയും ഐ.എസ്.ആർ.ഒയുടെയും നേതൃത്വത്തിൽ വൈക്കം സെന്റ് സേവ്യേഴ്‌സ് കോളജിൽ നടക്കുന്ന ശിൽപശാലയോട് അനുബന്ധിച്ച് ഒരുക്കിയിട്ടുള്ള ബഹിരാകാശ പ്രദർശനം കാണാൻ പൊതുജനങ്ങൾക്ക് ഇന്നുകൂടി അവസരമുണ്ട്.

1967ൽ വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യറോക്കറ്റ് രോഹിണി 75 മുതൽ ചൊവ്വ പര്യവേക്ഷണദൗത്യത്തിന്റെ വരെ മാതൃകകൾ രാജ്യത്തിൻെ ബഹിരാകാശരംഗത്തെ നേട്ടങ്ങൾ വിവരിക്കുന്ന പ്രദർശനവേദിയിലുണ്ട്. ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട, ജി.എസ്.എൽ.വി. വിക്ഷേപണ വാഹനം, എസ്.എൽ.വി. വിക്ഷേപണ വാഹനം ഇന്ത്യൻ നിർമിത ഗതിനിർണയ സംവിധാനമായ ഐ.ആർ.എൻ.എസ്.എസ്., ഇന്ത്യയുടെ ആദ്യചാന്ദ്രപര്യവേക്ഷണ വാഹനമായ ചാന്ദ്രയാൻ-ഒന്ന്, വാർത്താവിനിമയത്തിന് ഉപയോഗിക്കുന്ന ജിസാറ്റ്, ഇൻസാറ്റ് ഉപഗ്രഹങ്ങൾ, ഇന്ത്യയുടെ ആദ്യപരീക്ഷണ ആശയവിനിമയ ഉപഗ്രഹം ആപ്പിൾ, വിദൂരസംവേദന ഉപഗ്രഹ ശ്രേണി(ഐ.ആർ.എസ്.), ബഹിരാകാശ ദൗത്യം കഴിഞ്ഞു ഭൂമിയിൽ തിരിച്ചിറക്കുന്ന സാങ്കേതിക വിദ്യ പരീക്ഷിച്ച ക്യാപ്്‌സൂൾ,(എസ്.ആർ.ഇ.-1), എന്നിവയുടെ മാതൃകകൾ പ്രദർശനത്തിനുണ്ട്.Source link