സിനിമാ, സീരിയൽ നടൻ കൈലാസ് നാഥ് അന്തരിച്ചു

**കൊച്ചി :*സിനിമ-സീരിയൽ നടൻ കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ദീർഘനാളായി ചികിത്സയിലിരിക്കെയാണ് അന്ത്യം. സിനിമകളിലും നിരവധി ടെലിവിഷൻ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത നടനായിരുന്നു കൈലാസ് നാഥ്.മിന്നുകെട്ട്, എന്റെ മാനസപുത്രി, പ്രണയം, മനസറിയാതെ തുടങ്ങി നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. സേതുരാമയ്യർ സിബിഐ, സ്വന്തം എന്ന പദം, ശ്രീനാരായണ ഗുരു, ശരവർഷം തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ നൂറോളം തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇