വാഹനത്തിൽ നിന്ന് പുറത്തേക്ക് തള്ളി നിൽക്കുന്ന ലോഡുകൾ അപകടകരമായേക്കാം … ഒരു വാ…
വാഹനത്തിൽ നിന്ന് പുറത്തേക്ക് തള്ളി നിൽക്കുന്ന ലോഡുകൾ അപകടകരമായേക്കാം …
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
ഒരു വാഹനത്തിൻറെ ബോഡി ലിമിറ്റിൽ നിന്നും വശങ്ങളിലേക്കോ മുൻ ഭാഗത്തേക്ക് പുറം ഭാഗത്തേക്കോ അനുവദിച്ചിട്ടുള്ള ഉയരത്തിനേക്കാൾ കൂടുതലോ ആയി ചരക്ക് തള്ളി നിൽക്കുന്നതിനെയാണ് ലോഡ് പ്രൊജക്ഷൻ എന്ന് പറയുന്നത്. ഇങ്ങനെ ലോഡ് തള്ളി നിൽക്കുന്നതും മൂലം ആ വാഹനം ഓടിക്കുന്ന ഡ്രൈവർക്ക് തന്നെ തന്റെ വാഹനത്തിൽ കയറ്റിയിരിക്കുന്ന ലോഡിന്റെ മുൻഭാഗവും പിന്നറ്റവും കൃത്യമായി കാണാൻ സാധിക്കാതെ വരികയും ചെയ്യും മാത്രവുമല്ല പലപ്പോഴും ഇങ്ങനെ തള്ളി നിൽക്കുന്ന മറന്നുകൊണ്ട് സാധാരണ രീതിയിൽ വാഹനം ഓടിച്ച് അപകടത്തിന് ഹേതുവായേക്കാം. രണ്ടാമതായി ഇത്തരത്തിൽ തള്ളി നിൽക്കുന്ന ലോഡ് വാഹനത്തിന്റെ സ്റ്റെബിലിറ്റിയെ തന്നെ ബാധിക്കുകയും അത് മൂലവും അപകടത്തിന് സാധ്യതയുണ്ട് , മാത്രവുമല്ല ഇത്തരത്തിലുള്ള ലോഡുകൾ കെട്ടഴിഞ്ഞ് മറ്റു വാഹനങ്ങളുടെ മുകളിലോട്ടോ യാത്രക്കാരുടെ ശരീരത്തിലൊ പതിക്കാനുള്ള സാധ്യതയുമുണ്ട്.
ഇതിനേക്കാൾ എല്ലാം പ്രധാനം പ്രസ്തുത വാഹനത്തെ പിന്തുടർന്ന് വരുന്ന വാഹനങ്ങൾ ഇങ്ങനെ തള്ളി നിൽക്കുന്ന ലോഡ് പെട്ടെന്ന് ശ്രദ്ധയിൽപ്പെടാതെ ഇടിച്ചുകയറി ഗുരുതരമായ പരിക്കുകൾക്കോ മരണത്തിനോ കാരണമാകാം
മോട്ടോർ വാഹന നിയമം 194 (1A) പ്രകാരം ഇപ്രകാരം ബോഡി ലിമിറ്റിൽ നിന്ന് ഇത്തരത്തിൽ ലോഡ് തള്ളി നിൽക്കുന്നത് 20000 രൂപ പിഴ അടയ്ക്കേണ്ടുന്ന കുറ്റമായിട്ടാണ് ഉൾപ്പെടുത്തിയിരിക്കുന്നത്..