യുവ ഉത്സവ് 2023 സംഘടിപ്പിച്ചു – PRD Live
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ ജില്ലാതല യുവ ഉത്സവ്-2023 സി.എം.എസ്. കോളേജിൽ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം തോമസ് ചാഴികാടൻ എം.പി. നിർവഹിച്ചു. ജനസംഖ്യയുടെ ഭൂരിഭാഗം വരുന്ന യുവതലമുറയെ നേരായ മാർഗത്തിലേക്ക് നയിച്ചാൽ ലോകത്തിന് മുന്നിൽ വലിയ ശക്തിയായി വളരാൻ ഇന്ത്യയ്ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ചടങ്ങിൽ അധ്യക്ഷനായിരുന്നു. വിവിധ ക്ലബ്ബുകൾക്കുള്ള സ്‌പോർട്‌സ് കിറ്റ് വിതരണം തോമസ് ചാഴികാടൻ എം.പി.യും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.യും ചേർന്ന് നിർവഹിച്ചു.
നെഹ്‌റു യുവകേന്ദ്ര സംസ്ഥാന ഡയറക്ടർ അനിൽ കുമാർ, സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ ഫീൽഡ് പബ്ലിസിറ്റി ഓഫീസർ എം. സ്മിതി, നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ എച്ച്. സച്ചിൻ, സി.എം.എസ്. കോളേജ് പ്രിൻസിപ്പാൾ ഡോ. വർഗീസ് സി. ജോഷ്വാ, സി.എം.എസ്. കോളേജ് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ കെ.ആർ. അജീഷ്, നെഹ്‌റു യുവകേന്ദ്ര നാഷണൽ യൂത്ത് വൊളണ്ടിയർ ജിത്തു എം. മെർലിൻ എന്നിവർ പങ്കെടുത്തു.