മാലിന്യമുക്ത കേരളത്തിനായി ജനകീയ ഹരിത ഓഡിറ്റ്
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് വനിത തൊഴിൽ പരിശീലന കേന്ദ്രത്തിൽ നടന്ന പരിശീലനത്തിൽ പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കേണ്ടതിന്റെ പ്രാധാന്യം, നിരോധിത പ്ലാസ്റ്റിക് ഉൽപ്പനങ്ങൾ പരിചയപ്പെടുത്തൽ, ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ, നിയമ നടപടിക്രമങ്ങൾ എന്നിവ ചർച്ച ചെയ്തു. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി 2023 മാർച്ചിൽ ഉണ്ടായിരുന്ന അവസ്ഥയിൽ നിന്നും നിലവിലെ പുരോഗതി, മാറ്റങ്ങൾ, ഇതിനായി നടത്തിയ പ്രത്യേക പ്രവർത്തനങ്ങൾ, നൂതന പരിപാടികൾ, പ്രവർത്തനങ്ങളിൽ നേരിട്ട് പ്രതിസന്ധികളും തടസ്സങ്ങളും, അവ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികൾ തുടങ്ങിയവ ജനകീയ പരിശോധനക്ക് വിധേയമാക്കി.
നിലവിൽ മുഴുവൻ വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യം ഉറവിടത്തിൽ തന്നെ തരം തിരിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനം നിർദ്ദേശിക്കുന്ന രീതിയിൽ സംസ്കരിക്കുകയും ചെയ്യുന്നുണ്ട്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ ജൈവമാലിന്യ സംസ്കരണത്തിനുള്ള സംവിധാനങ്ങൾ നടപ്പാക്കി. അജൈവമാലിന്യങ്ങൾ ഹരിത കർമ്മ സേനയെ ഉപയോഗിച്ച് വാതിൽപടി ശേഖരണം നടത്തുകയും പൊതു ഇടങ്ങളിലെ മാലിന്യ കൂമ്പാരങ്ങൾ നീക്കം ചെയ്യുകയും ചെയ്യുന്നു. ജലാശയങ്ങളിലെ മാലിന്യം നീക്കം ചെയ്യുകയും സംഭരണ-സംസ്കരണ കേന്ദ്രങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.