പാർശ്വവത്കൃത മേഖലകളിലെ കുട്ടികളുടെ സമഗ്ര വികസനം മുന്നിൽക്കണ്ട് സാധ്യമായ എല്ലാ സൗ…
പാർശ്വവത്കൃത മേഖലകളിലെ കുട്ടികളുടെ സമഗ്ര വികസനം മുന്നിൽക്കണ്ട് സാധ്യമായ എല്ലാ സൗകര്യങ്ങളും പ്രയോജനപ്പെടുത്തി നിശ്ചിത പാർശ്വവത്കൃത മേഖല ദത്തെടുക്കുന്ന സെൽഫ് എമർജിങ് വില്ലേജ് ത്രൂ അഡ്വാൻസ്ഡ് സപ്പോർട്ട് (SEVAS) പദ്ധതിക്ക് തുടക്കമായി. വിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന സേവാസ് പദ്ധതിയിലൂടെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന മേഖലയിലെ വിദ്യാർഥികളുടെ വിദ്യാഭ്യാസ മുന്നേറ്റമാണ് ലക്ഷ്യമിടുന്നത്.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം സാമൂഹ്യപങ്കാളിത്തത്തോടെ നടപ്പാക്കുക, പാർശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് ആത്മവിശ്വാസം നൽകി അവരെ മുന്നോട്ടു നയിക്കുക, വിദ്യാഭ്യാസം സാംസ്‌കാരികാവബോധം, തൊഴിൽ നൈപുണ്യ മേഖലകൾ എന്നിവയിൽ മികവ് നേടാൻ സഹായിക്കുക, 5 വർഷംകൊണ്ട് എല്ലാ മേഖലകളിലും ഉന്നതിയിൽ എത്തുന്ന ഒരു സമൂഹത്തെ രൂപപ്പെടുത്തിയെടുക്കുക, വിവിധതരം പരിമിതികൾ അനുഭവിക്കുന്ന കുട്ടികൾക്ക് സാമൂഹിക പങ്കാളിത്തത്തോടെ ആത്മവിശ്വാസവും ജീവിതനൈപുണ്യവും നേടത്തക്കവിധത്തിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.
വാസസ്ഥലങ്ങൾ കേന്ദ്രീകരിച്ച് സാമൂഹികാവസ്ഥ പഠനം നടത്തുക, പഠന ടൂളുകൾ തയാറാക്കുക, ഡയറ്റ് എസ്.എസ്.കെ., പൊതുവിദ്യാഭ്യാസ വകുപ്പ് വിദഗ്ധർ എന്നിവരുടെ നേതൃത്വത്തിൽ മാസ്റ്റർ പ്ലാൻ തയാറാക്കി ഏജൻസികൾക്ക് ചുമതല നൽകുക, വിവിധ വകുപ്പുകളുടെ പഞ്ചായത്തുതല ഏകോപനം സാധ്യമാക്കി കുട്ടികളുടെ അടിസ്ഥാനകാര്യങ്ങളിൽ പഠനം നടത്തുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രവർത്തന രീതി.
തീരദേശ മേഖല, തൊഴിലാളി മേഖല, തോട്ടം മേഖല, ആദിവാസി, ഗോത്രമേഖല തുടങ്ങിയ ഇടങ്ങളിലെ വിദ്യാർഥികളുടെ അക്കാദമിക മുന്നേറ്റത്തിന് പിന്തുണ നൽകുന്ന പദ്ധതി ഓരോ ജില്ലയിലെയും തെരഞ്ഞെടുത്ത പാർശ്വവത്കൃത വിഭാഗം കുട്ടികൾ അധികമായി താമസിക്കുന്ന ഒരു പഞ്ചായത്തിലാണ് പ്രാവർത്തികമാക്കുന്നത്. കോഴിക്കോട് ജില്ലയിലെ ആദിവാസി-പട്ടിക വർഗ വിദ്യാർത്ഥികൾ ഉൾപ്പെടുന്ന പേരാമ്പ്ര ബി.ആർ.സി പരിധിയിലുള്ള മലയോര പ്രദേശമായ ചക്കിട്ടപാറ പഞ്ചായത്തിലാണ് പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നടന്നത്.
തദ്ദേശ സ്വയംഭരണ വകുപ്പ് ,വനിത ശിശു വികസന വകുപ്പ്, ആരോഗ്യവകുപ്പ്, സാമൂഹ്യ നീതി വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ട്രൈബൽ വകുപ്പ്, എക്‌സൈസ് വകുപ്പ്, മഹിള സമഖ്യ സൊസൈറ്റി, വനം വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ ഏകോപനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
#SEVAS #kerala #education