പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി ലാപ്‌ടോപ് വിതരണം
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
വിതരണം ചെയ്തത് നാല് ലക്ഷം രൂപയുടെ ലാപ്‌ടോപുകള്‍
പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപുകള്‍ വിതരണം ചെയ്ത് തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2022-23 വാര്‍ഷികപദ്ധതിയുടെ ഭാഗമായാണ് ബിരുദ ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപുകള്‍ നല്‍കിയത്. നാല് ലക്ഷം രൂപ ചെലവില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ് നല്‍കി.
ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് കെ.പി.എം. സലീം വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ബീന മുരളി അധ്യക്ഷയായ പരിപാടിയില്‍ സ്ഥിരം സമിതി ചെയര്‍മാന്‍ സി.പി സുബൈര്‍, ജനപ്രതിനിധികളായ എ.കെ വിനോദ്, ഇല്യാസ് കുന്നുംപുറത്ത്, എം.സി രമണി, പി.എം ബിന്ദു, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി. ആഷിഫ്, അസിസ്റ്റന്റ് സെക്രട്ടറി എസ്. പ്രശാന്ത്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.