നിയമസഭാ ലൈബ്രറിയുടെ വനദിനാചരണം.

നിയമസഭാ ലൈബ്രറിയുടെയും ഔദ്യോഗിക ഭാഷാ വകുപ്പുതല സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ജൂണ്‍ 19-ന് വായനാദിനം ആചരിക്കും. രാവിലെ 10.45 ന് നിയമസഭാ ലൈബ്രറിയുടെ നവീകരിച്ച കൗണ്ടര്‍, പ്രശസ്ത എഴുത്തുകാരുടെ കയ്യൊപ്പിട്ട പുസ്തക ശേഖരം, വായനദിനവുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ പ്രദര്‍ശനം എന്നിവയുടെ ഉദ്ഘാടനം സ്പീക്കര്‍ എ.എന്‍. ഷംസീര്‍ നിര്‍വ്വഹിക്കും.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

രാവിലെ 11 ന് ബാങ്ക്വറ്റ് ഹാളില്‍ നിയമസഭാ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് വേണ്ടിയുള്ള വായനാ മത്സരം, കവിതാ പാരായണ മത്സരം എന്നിവയുടെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കും. ഉച്ചയ്ക്ക് 1.15 ന് എഴുത്തുകാരി ഡോ. ജെസ്സി നാരായണന്റെ പ്രഭാഷണവും തുടര്‍ന്ന് മത്സര വിജയികള്‍ക്ക് സമ്മാനദാനവും ഉണ്ടായിരിക്കും.