നാറ്റ സ്‌കോറും യോഗ്യതാ പരീക്ഷയുടെ മാര്‍ക്കും നല്‍കണം.

കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ നടത്തിയ നാഷണല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍ (NATA-2023) പരീക്ഷയില്‍ ലഭിച്ച സ്‌കോറിനും, യോഗ്യതാ പരീക്ഷയില്‍ (പ്ലസ്ടു/ഡിപ്ലോമ അഥവാ തത്തുല്യം) ലഭിച്ച മാര്‍ക്കിനും തുല്യ പരിഗണന നല്‍കി പ്രവേശന പരീക്ഷാ കമ്മീഷണര്‍ തയാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും 2023-24 അധ്യയന വര്‍ഷം കേരളത്തിലെ ആര്‍ക്കിടെക്ചര്‍ (ബി.ആര്‍ക്ക്) കോഴ്‌സിലേക്കുള്ള പ്രവേശനം. ഈ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിനായി 2023- ലെ ആര്‍ക്കിടെക്ചര്‍ പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് അപേക്ഷിച്ചിട്ടുള്ള, NATA ടെസ്റ്റില്‍ യോഗ്യരായ വിദ്യാര്‍ഥികള്‍ അവരുടെ നാറ്റ 2023 സ്‌കോറും, യോഗ്യതാ പരീക്ഷയില്‍ (പ്ലസ്ടു/ഡിപ്ലോമ അഥവാ തത്തുല്യം) ലഭിച്ച ആകെ മാര്‍ക്കും www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ നല്‍കണം.നാറ്റാ സ്‌കോറും, യോഗ്യത പരീക്ഷയില്‍ ലഭിച്ച മാര്‍ക്കും ഓണ്‍ലൈനായി നല്‍കുന്നതിനും അനുബന്ധ രേഖകള്‍ അപ്ലോഡ് ചെയ്യുന്നതിനും ജൂണ്‍ 29നു വൈകീട്ട് അഞ്ച് വരെ വെബ്സൈറ്റില്‍ സൗകര്യമുണ്ടാകും. മേല്‍പ്പറഞ്ഞ പ്രകാരം വെബ്‌സൈറ്റ് വഴി യഥാസമയം നാഷണല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍ (NATA-2023) പരീക്ഷയില്‍ ലഭിച്ച സ്‌കോറും യോഗ്യത പരീക്ഷയില്‍ ലഭിച്ച മാര്‍ക്കും സമര്‍പ്പിക്കാത്ത വിദ്യാര്‍ഥികളെയും ആവശ്യമായ രേഖകള്‍ upload ചെയ്യാത്തവരെയും 2023-ലെ NATA യോഗ്യത നേടാത്തവരെയും ആര്‍ക്കിടെക്ചര്‍ പ്രവേശനത്തിനുള്ള റാങ്കിന് പരിഗണിക്കില്ല. വിശദമായ വിജ്ഞാപനം www.cee.kerala.gov.in ല്‍. ഹെല്‍പ് ലൈന്‍ നമ്പര്‍: 0471 2525300.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

Source link