ദേശീയ പാതയിലെ മാലിന്യം നീക്കൽ പ്രവർത്തിക്ക് തുടക്കമിട്ട് വാഴൂർ ഗ്രാമ പഞ്ചായത്ത് – PRD Live


Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി വാഴൂർ ഗ്രാമപഞ്ചായത്തിലൂടെ കടന്നു പോകുന്ന ദേശീയപാതയുടെ വഴിയോരത്ത് വലിച്ചെറിഞ്ഞിരിക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തിക്ക് വാഴൂർ ഗ്രാമപഞ്ചായത്ത് തുടക്കം കുറിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 19-ാം മൈൽ മുതൽ പുളിക്കൽ കവല വരെയുള്ള ഭാഗത്തെ മാലിന്യമാണ് നീക്കം ചെയ്യുന്നത്. ഒരാഴ്ച കൊണ്ട് ദേശീയപാതയോരത്തെ മുഴുവൻ മാലിന്യ നിക്ഷേപങ്ങളും നീക്കം ചെയ്ത് ബോധവത്ക്കരണ പ്രവർത്തനം നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി പറഞ്ഞു.

ഹരിത കർമ്മസേനയുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹകരണം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീകാന്ത് പി. തങ്കച്ചൻ ഗ്രാമപഞ്ചായത്തംഗങ്ങളായ സുബിൻ നെടുംപുറം, എസ്. അജിത് കുമാർ, നിഷ രാജേഷ്, കില ബ്ലോക്ക് കോ-ഓർഡിനേറ്റർ വി.പി. പുരുഷോത്തമൻ, ഹരിതകർമ സേനാംഗം സുശീല, വി. ആർ. രാജേഷ്, ജോജി രാഹുൽ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.Source link