തീരദേശ പരിപാലന പ്ലാൻ 2019 പബ്ലിക് ഹിയറിങ് സംഘടിപ്പിച്ചു.


Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

കേരള തീരദേശ പരിപാലന അതോറിറ്റിയുടെ നേതൃത്വത്തിൽ തീരദേശ പരിപാലന പ്ലാൻ 2019 പബ്ലിക് ഹിയറിങ് സംഘടിപ്പിച്ചു. തൃശൂർ വി കെ എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പബ്ലിക് ഹിയറിങ് ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ ഉദ്ഘാടനം ചെയ്തു. എം.പി ടി എൻ പ്രതാപൻ , ഇ ടി ടൈസൺ മാസ്റ്റർ എം.എൽ.എ എന്നിവർ സദസിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

ജില്ലയിൽ 28 ഗ്രാമപഞ്ചായത്തുകളും മൂന്ന് നഗരസഭകളുമാണ് സി ആർ സെഡ് (CR Z) പരിധിയിൽ വരുന്നത്. മേഖലകളിൽ ഇപ്പോൾ നോക്കി വരുന്നത് 2011ലെ നോട്ടിഫിക്കേഷൻ ആണ് . അതനുസരിച്ചുള്ള മാപുമാണ് നോക്കി വരുന്നത്. തീരദേശ പരിപാലന പ്ലാൻ 2019 പരിഷ്കരിച്ചതുമായി ബന്ധപ്പെട്ട് പബ്ലിക് പബ്ലിക് ഹിയറിങ് നടത്തി ഇതിനകത്ത് ലഭിച്ചിരിക്കുന്ന പരാതികളും നിർദ്ദേശങ്ങളും എല്ലാം കെ സി സെഡ് എം എ പരിശോധിച്ച് അതിനകത്ത് തീരുമാനങ്ങളെടുത്ത് കേന്ദ്ര ഗവൺമെന്റിന്റെ അപ്രൂവലോട് കൂടി അന്തിമമാകും.

തീരദേശ പരിപാലന പ്ലാൻ 2019 അപ്പോൾ ആകും നടപ്പാക്കുക. പബ്ലിക് ഹിയറിങ്ങിൽ ജനപ്രതിനിധികൾക്കിടയിൽ നിന്നും പൊതുജനങ്ങൾക്കിടയിൽ നിന്നും ഏറ്റവും കൂടുതലായി ഉയർന്നുവന്ന നിർദ്ദേശം നഗര സ്വഭാവമുള്ള ഏരിയ വരുന്ന സി ആർ സെഡ് രണ്ട് എന്ന പരിധിയിലേക്ക് മാറ്റണമെന്നാണ്.

പരിപാടിയിൽ കെ സി സെഡ് എം എ മെമ്പർ സെക്രട്ടറി സുനൽ പാമേദ് , ടൗൺ പാനൽ ഓഫീസർ രാജീവ്, കെ സി സെഡ് എം എ ജോയിൻറ് സെക്രട്ടറി സാബു ,മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.Source link